AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vishu 2026: സദ്യയൊരുക്കി വിയര്‍ക്കുമോ? പച്ചക്കറി വിലയറിഞ്ഞ് എല്ലാമൊരുക്കാം

How Expensive Is Vishu 2026 Sadya? Full Cost Breakdown Inside: കേരളത്തിന്റെ ഓരോ ഭാഗങ്ങളിലും സദ്യയിലെ വിഭവങ്ങളും അതുണ്ടാക്കുന്ന രീതിയും വ്യത്യസ്തമാണ്. എല്ലാ വിഭവങ്ങളും ചേര്‍ത്ത് നല്ലൊരു സദ്യയൊരുക്കാന്‍ എത്ര രൂപ ചെലവ് വരുമെന്ന് അറിയാമോ? നിലവിലെ പച്ചക്കറി വില തന്നെ നോക്കാം.

Vishu 2026: സദ്യയൊരുക്കി വിയര്‍ക്കുമോ? പച്ചക്കറി വിലയറിഞ്ഞ് എല്ലാമൊരുക്കാം
സദ്യImage Credit source: Creative Touch Imaging Ltd./NurPhoto via Getty Images
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 23 Apr 2026 | 11:33 AM

വിഷു (Vishu 2026) ആഘോഷിക്കാനായി മലയാളികൾ എല്ലാം ഒരുങ്ങി തുടങ്ങി. കണിയും കൈനീട്ടവും പോലെ വിഷുദിനത്തിലെ പ്രധാനപ്പെട്ടതാണ് സദ്യ ഒരുക്കുക എന്നത്. സദ്യയില്ലാതെ (Vishu Sadhya) എങ്ങനെയാണ് വിഷു ആഘോഷിക്കുക. വിഷുദിനത്തിൽ കെങ്കേമമായി നല്ല ഒരു സദ്യയൊരുക്കുക എന്നതാണ് എല്ലാ മലയാളികളുടെയും ആഗ്രഹമാണ്. കേരളത്തിന്റെ ഓരോ ഭാഗങ്ങളിലും സദ്യയിലെ വിഭവങ്ങളും അതുണ്ടാക്കുന്ന രീതിയും വ്യത്യസ്തമാണ്. എല്ലാ വിഭവങ്ങളും ചേര്‍ത്ത് ഏപ്രിൽ 15ന് വിഷു ദിനത്തിൽ നല്ലൊരു സദ്യയൊരുക്കാന്‍ എത്ര രൂപ ചെലവ് വരുമെന്ന് അറിയാമോ? നിലവിലെ പച്ചക്കറി വില തന്നെ എങ്ങനെയാണെന്ന് നോക്കാം.

സംസ്ഥാനത്തെ പച്ചക്കറി വില ഇങ്ങനെ

  1. വലിയ ഉള്ളി- 29 രൂപ വരെ
  2. ചെറിയ ഉള്ളി- 71 രൂപ
  3. തക്കാളി- 24 രൂപ വരെ
  4. പച്ചമുളക്- 93 രൂപ വരെ
  5. ഉരുളക്കിഴങ്ങ്- 26 രൂപ
  6. പച്ച നേന്ത്രക്കായ- 12 രൂപ വരെ
  7. കയ്പ- 54 രൂപ വരെ
  8. കാബേജ്- 33 രൂപ വരെ
  9. ക്യാരറ്റ്- 45 രൂപ വരെ
  10. തേങ്ങ- 107 രൂപ വരെ
  11. മല്ലിയില- 17 രൂപ വരെ
  12. കറിവേപ്പില- 47 രൂപ വരെ
  13. വഴുതന- 44 രൂപ വരെ
  14. വെളുത്തുള്ളി- 201 രൂപ വരെ
  15. മത്തന്‍- 29 രൂപ വരെ

Also Read: Vishu 2026: വിഷു കൈനീട്ടം ഡിജിറ്റലാക്കിയാലോ…യുപിഐ ആപ്പുകളുണ്ടല്ലോ..

എത്ര രൂപ വേണ്ടിവരും?

സാമ്പാര്‍, അവിയല്‍, തോരന്‍, ഓലന്‍, കൂട്ടുകറി, കാളന്‍, പച്ചടി, കിച്ചടി, പായസം, അച്ചാര്‍, പപ്പടം എല്ലാം ചേര്‍ത്തൊരു നല്ല സദ്യ കഴിക്കണമെങ്കില്‍ ഒരാള്‍ക്ക് വേണ്ടി വരിക ഏകദേശം 200 മുതൽ 250 രൂപയോളം വരും. മൂന്ന് പേരടങ്ങിയ കുടുംബത്തിന് ആണെങ്കില്‍ ഏകദേശം 1000 രൂപയ്ക്കുള്ളിലും ചെലവ് പ്രതീക്ഷിക്കാം. മറ്റ് ചിലവും കുടിയാകുമ്പോൾ 1,500 രൂപയെങ്കിലും ആകാൻ സാധ്യതയുണ്ട്.

പച്ചക്കറി വില മാത്രമല്ല ഇതിൻ്റെ വിലയും സദ്യ ഒരുക്കാൻ ബാധിക്കും

ഇതുമാത്രമല്ല, എല്‍പിജി ക്ഷാമവും കുടുംബങ്ങളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. സിലിണ്ടറുകളുടെ വില വര്‍ധിച്ചതും ചെലവ് ഇരട്ടിയാക്കും. അതേസമയം ഇത്രയും വിഭവങ്ങൾ ഒറ്റയടിക്ക് ഗ്യാസിലുണ്ടാക്കാനും സാധിക്കില്ല. അപ്പോൾ വിറക് അടുപ്പോ, ഇൻഡക്ഷൻ കുക്കറിനെ ആശ്രയിക്കേണ്ടി വരും. ഗ്യാസിൻ്റെ ക്ഷാമ നിലനിൽക്കുന്നതിനാൽ വിറകിന് ഇപ്പോൾ നല്ല വിലയാണ്. ഇൻഡക്ഷൻ കുക്കറിൽ വെച്ചാൽ വൈദ്യുതി ചാർജിലും അത് പ്രതിഫലിക്കും.

Follow Us