EPFO: പിഎഫ് പ്രൊഫൈലിൽ ജനനത്തീയതി തിരുത്തണോ? നിങ്ങൾ അറിയേണ്ടതെല്ലാം…
EPFO Profile Corrections: അംഗങ്ങൾക്ക് അവരുടെ പേര്, ജനനത്തീയതി, ലിംഗഭേദം തുടങ്ങിയ വിവരങ്ങൾ തൊഴിലുടമയുടെ സഹായത്തോടെ ഓൺലൈനായി തന്നെ തിരുത്താൻ സാധിക്കും. എങ്ങനെയെന്ന് അറിഞ്ഞാലോ...
രാജ്യത്തെ ഏറ്റവും മികച്ച റിട്ടയർമെന്റ് പദ്ധതിയായി കണക്കാക്കുന്നവയാണ് ഇപിഎഫ്ഒ (EPFO). അടുത്തിടെ പദ്ധതിയിൽ നിരവധി പരിഷ്കരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച്, അംഗങ്ങൾക്ക് അവരുടെ പേര്, ജനനത്തീയതി, ലിംഗഭേദം തുടങ്ങിയ വിവരങ്ങൾ തൊഴിലുടമയുടെ സഹായത്തോടെ ഓൺലൈനായി തന്നെ തിരുത്താൻ സാധിക്കും.
2017 ഒക്ടോബർ 1-ന് മുമ്പ് നിങ്ങളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ സജീവമാക്കിയിട്ടുള്ളവർക്ക് പേര്, പൗരത്വം, മാതാപിതാക്കളുടെ പേരുകൾ, വിവാഹ നില, ചേർന്ന തീയതി, ജോലി വിട്ട തീയതി എന്നിവയിൽ ഒരു രേഖയും അപ്‌ലോഡ് ചെയ്യാതെ തന്നെ മാറ്റങ്ങൾ വരുത്താൻ കഴിയും. എങ്ങനെയെന്ന് അറിഞ്ഞാലോ…
വിവരങ്ങൾ തിരുത്താൻ
ആദ്യം EPFO-യുടെ ഔദ്യോഗിക മെമ്പർ പോർട്ടൽ സന്ദർശിക്കുക.
UAN നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
മുകളിലെ മെനുവിൽ നിന്ന് ‘Manage’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ ‘Modify Basic Details’ എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാർ കാർഡിലുള്ള കൃത്യമായ വിവരങ്ങൾ (പേര്, ജനനത്തീയതി തുടങ്ങിയവ) അവിടെ രേഖപ്പെടുത്തുക.
ALSO READ: ദീര്‍ഘകാല നേട്ടം ഉറപ്പ്; 32% നേട്ടം നല്‍കാന്‍ പോകുന്ന 5 ഓഹരികളിതാ
വിവരങ്ങൾ നൽകിയ ശേഷം ‘Update’ ബട്ടൺ അമർത്തുക.
നിങ്ങൾ നൽകിയ മാറ്റങ്ങൾ നിങ്ങളുടെ തൊഴിലുടമയുടെ പോർട്ടലിൽ ദൃശ്യമാകും. അവർ അത് ഡിജിറ്റൽ സിഗ്നേച്ചർ വഴി അംഗീകരിക്കേണ്ടതുണ്ട്.
ആവശ്യമായ രേഖകൾ
ചെറിയ തിരുത്തലുകൾക്ക് ആധാർ കാർഡ് മാത്രം മതിയാകും. എന്നാൽ വലിയ മാറ്റങ്ങൾ വരുത്താൻ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ആവശ്യമായി വന്നേക്കാം,
പാസ്‌പോർട്ട്
പാൻ കാർഡ്
വോട്ടർ ഐഡി
ജനന സർട്ടിഫിക്കറ്റ്