വിവാഹച്ചെലവിനായി എങ്ങനെ പണം കണ്ടെത്താം; സാമ്പത്തിക സമ്മര്‍ദം കുറയ്‌ക്കേണ്ടേ?

A Wedding Can Cost Lakhs: Here’s Why Early Investing Matters: വിവാഹത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും നേരത്തെ നിക്ഷേപം ആരംഭിക്കാം. ഒരുമിച്ച് വലിയൊരു തുക കണ്ടെത്തേണ്ട സാഹചര്യം ഒഴിവാക്കാനും ചെറിയ തുകകള്‍ തുടര്‍ച്ചയായി മാറ്റിവയ്ക്കാനും ഇതിലൂടെ സാധിക്കും. വിവാഹത്തിന് ഇനി എത്ര വര്‍ഷമുണ്ടെന്ന് കണക്കാക്കി ആവശ്യമായ തുകയും അതിനനുസരിച്ചുള്ള നിക്ഷേപ രീതിയും തീരുമാനിക്കാവുന്നതാണ്.

വിവാഹച്ചെലവിനായി എങ്ങനെ പണം കണ്ടെത്താം; സാമ്പത്തിക സമ്മര്‍ദം കുറയ്‌ക്കേണ്ടേ?

പ്രതീകാത്മക ചിത്രം

Published: 

07 Sep 2026 | 10:54 AM

ഒരു വിവാഹം നടത്തുമ്പോള്‍ ഭക്ഷണം, വേദി, വസ്ത്രം, ആഭരണം, അലങ്കാരം തുടങ്ങി നിരവധി ചെലവുകളാണ് ഉണ്ടാകുന്നത്. വിവാഹം അടുത്തെത്തുമ്പോള്‍ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനേക്കാള്‍ നേരത്തെ തന്നെ സാമ്പത്തിക ആസൂത്രണം ആരംഭിക്കുന്നതാണ് മികച്ച തീരുമാനം. വിവാഹത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും നേരത്തെ നിക്ഷേപം ആരംഭിക്കാം. ഒരുമിച്ച് വലിയൊരു തുക കണ്ടെത്തേണ്ട സാഹചര്യം ഒഴിവാക്കാനും ചെറിയ തുകകള്‍ തുടര്‍ച്ചയായി മാറ്റിവയ്ക്കാനും ഇതിലൂടെ സാധിക്കും. വിവാഹത്തിന് ഇനി എത്ര വര്‍ഷമുണ്ടെന്ന് കണക്കാക്കി ആവശ്യമായ തുകയും അതിനനുസരിച്ചുള്ള നിക്ഷേപ രീതിയും തീരുമാനിക്കാവുന്നതാണ്.

എത്ര നേരത്തെ തുടങ്ങാം

വിവാഹച്ചെലവിനായി അവസാന നിമിഷം പണം സ്വരൂപിക്കുന്നത് സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കാം. അതിനാല്‍ വരുമാനം ലഭിക്കുന്നതിന്റെ ഒരു ഭാഗം തുടക്കം മുതല്‍ തന്നെ വിവാഹ ഫണ്ടിലേക്ക് മാറ്റിവയ്ക്കാം. വിവാഹത്തിന് നാല്, അഞ്ച് വര്‍ഷമെങ്കിലും മുമ്പിലുണ്ടെങ്കില്‍ കുറച്ച് കൂടുതല്‍ റിസ്‌ക് എടുക്കാവുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ പരിഗണിക്കാം. എന്നാല്‍ വിവാഹം ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുകയാണെങ്കില്‍ വലിയ വിപണി ചാഞ്ചാട്ടമുള്ള നിക്ഷേപങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം.

വിവാഹത്തിന് എത്ര വര്‍ഷം

നിക്ഷേപം തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും ആദ്യം നോക്കേണ്ടത് സമയപരിധിയാണ്. ദീര്‍ഘകാല ലക്ഷ്യമാണെങ്കില്‍ ഇക്വിറ്റി അധിഷ്ഠിത നിക്ഷേപങ്ങള്‍ പരിഗണിക്കാം. മ്യൂച്വല്‍ ഫണ്ടുകളിലെ വിവിധ വിഭാഗങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. അതേസമയം, വിവാഹം അടുത്തിരിക്കുകയാണെങ്കില്‍ വലിയ ചാഞ്ചാട്ടം ഉണ്ടാകാനുള്ള സാധ്യത കുറവുള്ള ഡെറ്റ് അധിഷ്ഠിത മാര്‍ഗങ്ങളിലേക്ക് മാറുന്നത് പരിഗണിക്കാം. ലക്ഷ്യത്തിനടുത്തെത്തുമ്പോള്‍ റിസ്‌ക് കുറയ്ക്കുന്നതും നല്ലതാണ്.

Also Read: പിതാവിന്റെ മരണശേഷം നോമിനി ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ടിലെ പണം വാങ്ങാം; ചെയ്യേണ്ടത്‌

സ്വര്‍ണത്തിലും ശ്രദ്ധിക്കാം

ഇന്ത്യന്‍ വിവാഹങ്ങളില്‍ സ്വര്‍ണത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ വിവാഹത്തിനായി സ്വര്‍ണം വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും മുന്‍കൂട്ടി പദ്ധതി തയാറാക്കാം. വിവാഹത്തിന് ഏതാനും വര്‍ഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട നിക്ഷേപ മാര്‍ഗങ്ങളിലൂടെ ചെറിയ തുകകള്‍ മാറ്റിവയ്ക്കുന്നത് പരിഗണിക്കാം. വിവാഹം അടുത്തെത്തുമ്പോള്‍ ആവശ്യമായ തുക ഉപയോഗിച്ച് സ്വര്‍ണം വാങ്ങാന്‍ സാധിക്കും.

വിവാഹ ബജറ്റ് തയാറാക്കാം

എത്ര രൂപയാണ് വിവാഹത്തിനായി വേണ്ടിവരികയെന്ന് ഏകദേശ കണക്ക് തയാറാക്കുകയാണ് അടുത്ത ഘട്ടം. വേദി, ഭക്ഷണം, വസ്ത്രം, ആഭരണം, അലങ്കാരം തുടങ്ങിയ നേരിട്ടുള്ള ചെലവുകള്‍ക്കൊപ്പം യാത്ര, താമസം, വീടിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ അധിക ചെലവുകളും കണക്കിലെടുക്കണം. അപ്രതീക്ഷിത ചെലവുകള്‍ക്കായി ബജറ്റില്‍ ഒരു അധിക തുക മാറ്റിവയ്ക്കുന്നതും നല്ലതാണ്. ബജറ്റ് നേരത്തെ തയ്യാറാക്കിയാല്‍ ആവശ്യമില്ലാത്ത ചെലവുകള്‍ കുറയ്ക്കാനും കഴിയും.

English Summary

Wedding expenses can become a major financial burden. Starting to invest early can help build a dedicated fund for future marriage expenses. A proper plan can also reduce the need for loans or last-minute borrowing.

Loading...
Unable to load recommendations.
Follow Us
കടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി