Business Ideas: ലക്ഷങ്ങൾ വേണ്ട; 10,000ൽ തുടങ്ങാവുന്ന 7 ബിസിനസ് ആശയങ്ങൾ
10,000 Business Ideas: 7 Small Ventures to Start From Home: ഏകദേശം 5,000 മുതല്‍ 10,000 വരെ ഉപയോഗിച്ച് തുടങ്ങാവുന്ന ചില സംരംഭങ്ങള്‍ക്ക് കട വാടകയ്‌ക്കെടുക്കുകയോ വലിയ തോതില്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുകയോ ആവശ്യമില്ല. വീട്ടില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ച് ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് ബിസിനസ് വിപുലീകരിക്കാം.
ബിസിനസ് തുടങ്ങാന്‍ ലക്ഷങ്ങള്‍ രൂപ വേണമെന്നില്ല. ചെറിയ നിക്ഷേപത്തില്‍ വീട്ടിലിരുന്ന് തന്നെ ആരംഭിക്കാവുന്ന നിരവധി സംരംഭങ്ങളുണ്ട്. ജോലി ഇല്ലാത്തവര്‍ക്കും ജോലിക്കൊപ്പം അധിക വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത്തരം ചെറിയ ബിസിനസുകള്‍ പരിഗണിക്കാം. ഏകദേശം 5,000 മുതല്‍ 10,000 വരെ ഉപയോഗിച്ച് തുടങ്ങാവുന്ന ചില സംരംഭങ്ങള്‍ക്ക് കട വാടകയ്‌ക്കെടുക്കുകയോ വലിയ തോതില്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുകയോ ആവശ്യമില്ല. വീട്ടില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ച് ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് ബിസിനസ് വിപുലീകരിക്കാം.
ടിഫിന്‍ സര്‍വീസ്
പാചകം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ചെറിയ തോതില്‍ ടിഫിന്‍ സര്‍വീസ് ആരംഭിക്കാം. ഓഫീസില്‍ ജോലി ചെയ്യുന്നവര്‍, വിദ്യാര്‍ഥികള്‍, പേയിങ് ഗസ്റ്റുകളായി താമസിക്കുന്നവര്‍ എന്നിവരെ ലക്ഷ്യമിട്ട് ഭക്ഷണം വിതരണം ചെയ്യാം.
അച്ചാര്‍, പപ്പടം, പലഹാരങ്ങള്‍
അച്ചാര്‍, പപ്പടം, നാടന്‍ പലഹാരങ്ങള്‍, മസാലപ്പൊടികള്‍ തുടങ്ങിയ വീട്ടില്‍ തയാറാക്കാവുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും വിപണിയുണ്ട്. തുടക്കത്തില്‍ ഒന്നോ രണ്ടോ ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.
ഹോം ബേക്കറി
കേക്ക്, കുക്കീസ്, മറ്റ് ബേക്കറി വിഭവങ്ങള്‍ എന്നിവ തയ്യാറാക്കാന്‍ അറിയാവുന്നവര്‍ക്ക് വീട്ടില്‍ നിന്ന് തന്നെ ഓര്‍ഡര്‍ സ്വീകരിക്കാം. തുടക്കത്തില്‍ വിലകൂടിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം നിലവിലുള്ള സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കാം.
വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും
വലിയ തോതില്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാതെ ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റീസെല്ലിങ് പരിഗണിക്കാം. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ബാഗുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വിതരണക്കാരില്‍ നിന്ന് കണ്ടെത്തി ഉപഭോക്താക്കള്‍ക്ക് വില്‍ക്കാം.
Also Read: കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന ബിസിനസുകള്‍; ഇന്ന് തന്നെ തുടങ്ങാം
മൊബൈല്‍ ആക്‌സസറീസ്
മൊബൈല്‍ കവര്‍, ചാര്‍ജിങ് കേബിള്‍, ടെംപേഡ് ഗ്ലാസ്, മൊബൈല്‍ സ്റ്റാന്‍ഡ് തുടങ്ങിയ ആക്‌സസറികള്‍ക്ക് സ്ഥിരമായി ആവശ്യക്കാരുണ്ട്. 10,000 ഉപയോഗിച്ച് കൂടുതല്‍ വില്‍പ്പന സാധ്യതയുള്ള കുറച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങി തുടങ്ങാം.
സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യാനും കാന്‍വ, വീഡിയോ എഡിറ്റിങ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കാനും അറിയാമെങ്കില്‍ ഇതും വരുമാനമാര്‍ഗമാക്കാം.
ഗിഫ്റ്റ് പാക്കിങ്, കസ്റ്റം ഗിഫ്റ്റുകള്‍
പിറന്നാള്‍, വിവാഹം, വിവാഹ വാര്‍ഷികം തുടങ്ങിയ അവസരങ്ങളില്‍ കസ്റ്റം ഗിഫ്റ്റുകള്‍ക്ക് ആവശ്യക്കാരുണ്ട്. ഗിഫ്റ്റ് ഹാംപറുകള്‍, ഫോട്ടോ ഫ്രെയിമുകള്‍, കൈകൊണ്ട് തയ്യാറാക്കുന്ന ആശംസാ കാര്‍ഡുകള്‍, ചെറിയ സമ്മാന പാക്കുകള്‍ എന്നിവ വീട്ടില്‍ നിന്ന് തയാറാക്കാം.
English Summary
Starting a small business does not always require a large investment. Here are seven home-based business ideas that can be started with around 10,000, including tiffin service, homemade food products, home bakery, reselling, mobile accessories, social media services and custom gifts.