PAN Card: 10,000 രൂപ പിഴ കൊടുക്കണോ? വേണ്ടെങ്കില്‍ പാന്‍ കാര്‍ഡില്‍ ഇക്കാര്യം ശ്രദ്ധിച്ചേ പറ്റൂ

How to Surrender PAN Card: ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം ഉണ്ടെങ്കില്‍ ഉടനടി സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായും ഓഫ്‌ലൈനായും നിങ്ങള്‍ക്ക് പാന്‍ കാര്‍ഡുകള്‍ എങ്ങനെ സമര്‍പ്പിക്കാനാകുമെന്ന് പരിശോധിക്കാം.

PAN Card: 10,000 രൂപ പിഴ കൊടുക്കണോ? വേണ്ടെങ്കില്‍ പാന്‍ കാര്‍ഡില്‍ ഇക്കാര്യം ശ്രദ്ധിച്ചേ പറ്റൂ

പ്രതീകാത്മക ചിത്രം

Updated On: 

24 Oct 2025 09:38 AM

ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളില്‍ നിയമപരമായി ഉപയോഗിക്കേണ്ട രേഖയാണ് പാന്‍ കാര്‍ഡുകള്‍. എന്നാല്‍ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡ് കൈവശം വെക്കാനുള്ള അവകാശമില്ല, ഇങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 272ബി പ്രകാരം ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്നത് പിഴ ഈടാക്കുന്നതിന് കാരണമായേക്കാം. 10,000 രൂപ വരെ പിഴ ചുമത്താനാണ് സാധ്യത.

ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം ഉണ്ടെങ്കില്‍ ഉടനടി സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായും ഓഫ്‌ലൈനായും നിങ്ങള്‍ക്ക് പാന്‍ കാര്‍ഡുകള്‍ എങ്ങനെ സമര്‍പ്പിക്കാനാകുമെന്ന് പരിശോധിക്കാം.

പാന്‍ കാര്‍ഡ് എങ്ങനെ സമര്‍പ്പിക്കാം?

ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്നത് പിഴകള്‍ക്ക് കാരണമായേക്കാം. നികുതി ഫയല്‍ ചെയ്യുന്നതിനും, ബാങ്കിങ് ഇടപാടുകളിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിന് കാരണമാകും. ഒന്നില്‍ കൂടുതലുള്ള പാന്‍ കാര്‍ഡുകള്‍ സമര്‍പ്പിക്കുന്നത് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നിയമപരമോ സാമ്പത്തികമോ ആയ പ്രശ്‌നങ്ങള്‍ തടയും.

ഓണ്‍ലൈനായി സമര്‍പ്പിക്കാം

 

  1. എന്‍എസ്ഡിഎല്‍ പോര്‍ട്ടല്‍ സന്ദര്ഡശിച്ച് പാന്‍ സേവനങ്ങള്‍ തിരഞ്ഞെടുക്കാം.
  2. ആപ്ലിക്കേഷന്‍ തരം തിരഞ്ഞെടുക്കുന്നതിന് Change or Correction in existing PAN data എന്ന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം.
  3. നിങ്ങളുടെ പേര്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നല്‍കുക.
  4. ശേഷം ഇമെയിലായി ഒരു ടോക്കണ്‍ നമ്പര്‍ ലഭിക്കും, അത് സുരക്ഷിതമായി സൂക്ഷിക്കാം.
  5. ആവശ്യമായ രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം.
  6. സറണ്ടര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്‍ഡുകളുമായി ബന്ധപ്പെട്ട ബോക്‌സില്‍ ക്ലിക്ക് ചെയ്യുക.
  7. ജനനത്തീയതി തെളിയിക്കുന്ന രേഖ, വിലാസം, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് നല്‍കാം.
  8. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് ഉപയോഗിച്ച് പ്രക്രിയ പൂര്‍ത്തിയാക്കാം.
  9. പേയ്‌മെന്റ് സ്ലിപ്പ് കൈപ്പറ്റുക.

Also Read: Bank Account: നിങ്ങള്‍ കാത്തിരുന്ന മാറ്റം നവംബര്‍ 1 മുതല്‍; ബാങ്ക് അക്കൗണ്ടുടമകള്‍ ഒന്ന് ശ്രദ്ധിയ്ക്കൂ

ഓഫ്‌ലൈനായി സമര്‍പ്പിക്കാം

 

  1. പാന്‍ കാര്‍ഡ് സെന്ററില്‍ നിന്നോ അല്ലെങ്കില്‍ ആദായ നികുതി വെബ്‌സൈറ്റില്‍ നിന്നോ ഫോം ഡൗണ്‍ലോഡ് ചെയ്യുക.
  2. സറണ്ടര്‍ ചെയ്യേണ്ട പാന്‍ കാര്‍ഡ് നമ്പര്‍ പൂരിപ്പിക്കാം.
  3. ഇതോടൊപ്പം ജനനത്തീയതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളും പാന്‍ കാര്‍ഡും സമര്‍പ്പിക്കുക.
  4. പൂരിപ്പിച്ച ഫോം പാന്‍ സെന്ററില്‍ നല്‍കാം.
  5. ഇതിന് ശേഷം 15 ദിവസത്തിനുള്ളില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടും.
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ