AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PAN Card: പാന്‍ കാര്‍ഡിനും കാലാവധിയുണ്ടോ? എത്ര വര്‍ഷം വരെ ഉപയോഗിക്കാം?

PAN Card Validity: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ഉള്‍പ്പെടെ പാന്‍ കാര്‍ഡ് നിര്‍ണായകമായ രേഖയായി മാറുന്നു. എന്നാല്‍ പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് രാജ്യത്തെ ജനങ്ങള്‍ ബോധവാന്മാരല്ല. പാന്‍ കാര്‍ഡ് കാലഹരണപ്പെടുമോ?

PAN Card: പാന്‍ കാര്‍ഡിനും കാലാവധിയുണ്ടോ? എത്ര വര്‍ഷം വരെ ഉപയോഗിക്കാം?
പാന്‍ കാര്‍ഡ്Image Credit source: TV9 Network
shiji-mk
Shiji M K | Published: 27 Sep 2025 11:29 AM

സാമ്പത്തിക, നികുതി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ പാന്‍ കാര്‍ഡ് ആവശ്യമാണ്. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ഉള്‍പ്പെടെ പാന്‍ കാര്‍ഡ് നിര്‍ണായകമായ രേഖയായി മാറുന്നു. എന്നാല്‍ പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് രാജ്യത്തെ ജനങ്ങള്‍ ബോധവാന്മാരല്ല. പാന്‍ കാര്‍ഡ് കാലഹരണപ്പെടുമോ?

പാന്‍ കാര്‍ഡ്

നിങ്ങള്‍ ഉപയോഗിക്കുന്ന പാന്‍ കാര്‍ഡ് ജീവിതകാലം മുഴുവന്‍ സാധുവാണ്. ഇതിന്റെ പത്തക്ക ആല്‍ഫാന്യൂമെറിക് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ഒരിക്കലും കാലഹരണപ്പെടുന്നില്ല. നിങ്ങളുടെ മേല്‍വിലാസം പേര് പോലുള്ള വ്യക്തിഗത വിവരങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അപ്‌ഡേറ്റ് ചെയ്യാനാകും.

എത്ര പാന്‍ കാര്‍ഡുകള്‍ ലഭിക്കും?

ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ കൈവശം വെക്കാന്‍ സാധിക്കുകയുള്ളൂ. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എ അനുസരിച്ച് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്നത് നിയമലംഘനമാണ്. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഒരാളുടെ പക്കലുണ്ടെന്ന് കണ്ടെത്തിയാല്‍ 10,000 രൂപ വരെ പിഴ ചുമത്താം.

Also Read: EPFO 3.0: കാത്തിരിപ്പൊക്കെ അവസാനിച്ചു; ജനുവരിയില്‍ പിഎഫ് തുക എടിഎമ്മിലെത്തും

പാന്‍ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം?

  • ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ NSDL/UTIITSL പോര്‍ട്ടലുകള്‍ സന്ദര്‍ശിക്കുക.
  • ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഫോം 49 എ, വിദേശ പൗരന്മാര്‍ക്ക് ഫോം 49 എഎയുമാണ് പൂരിപ്പിക്കാനുണ്ടാകുക.
  • ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച്, പ്രോസസിങ് ഫീസ് അടയ്ക്കാം.