Post Office: അഞ്ച് വർഷത്തേക്ക് 2 ലക്ഷം നിക്ഷേപിക്കാം; പോസ്റ്റ് ഓഫീസ് പദ്ധതികളിൽ ഏതാണ് കൂടുതൽ ലാഭം?
Post Office Investment Plans How Much 2 Lakh Can Earn in 5 Years: അഞ്ച് വര്‍ഷത്തേക്ക് 2 ലക്ഷം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന നാല് പദ്ധതികളാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് (NSC), മന്ത്ലി ഇന്‍കം സ്കീം (MIS), സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം (SCSS).

പോസ്റ്റ് ഓഫീസ്
സുരക്ഷിതമായ നിക്ഷേപത്തിലൂടെ മികച്ച വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികള്‍ മികച്ചൊരു മാര്‍ഗമാണ്. സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതികളില്‍ പലിശ നിരക്കും നിക്ഷേപ കാലാവധിയും വരുമാനം ലഭിക്കുന്ന രീതിയും വ്യത്യസ്തമാണ്. അഞ്ച് വര്‍ഷത്തേക്ക് 2 ലക്ഷം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന നാല് പദ്ധതികളാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് (NSC), മന്ത്ലി ഇന്‍കം സ്കീം (MIS), സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം (SCSS).
പോസ്റ്റ് ഓഫീസ് അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്
അഞ്ച് വര്‍ഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക തിരിച്ചുവാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പരിഗണിക്കാം. നിലവില്‍ 7.5 ശതമാനമാണ് വാര്‍ഷിക പലിശ. 2 ലക്ഷം നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തിനുശേഷം ഏകദേശം 2,77,136 ലഭിക്കും. ഇതിലൂടെ ?77,136 പലിശ വരുമാനം നേടാനാകും. പലിശ കണക്കാക്കുന്നത് ത്രൈമാസ അടിസ്ഥാനത്തിലാണെങ്കിലും വര്‍ഷംതോറുമാണ് ലഭിക്കുന്നത്.
നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്
അഞ്ച് വര്‍ഷത്തിനുശേഷം വലിയൊരു തുക കൈവശം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്എസ്സി അനുയോജ്യമാണ്. നിലവില്‍ 7.7 ശതമാനമാണ് വാര്‍ഷിക പലിശ. 2 ലക്ഷം നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തിനുശേഷം ഏകദേശം 2,89,807 ലഭിക്കും. അതായത് 89,807 പലിശയായി നേടാം. പലിശ വര്‍ഷംതോറും കൂട്ടിച്ചേര്‍ക്കുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരുമിച്ച് നല്‍കുകയും ചെയ്യും. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള നികുതി ഇളവും ലഭിക്കാം.
Also Read: ചെലവ് കുറച്ച് സമ്പാദ്യം കൂട്ടാം; 50:30:20 നിയമത്തിന് പകരം പുതിയ രീതി
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം
നിക്ഷേപത്തില്‍നിന്ന് ഓരോ മാസവും വരുമാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മന്ത്ലി ഇന്‍കം സ്കീം പ്രയോജനപ്പെടും. നിലവില്‍ 7.4 ശതമാനമാണ് വാര്‍ഷിക പലിശ. 2 ലക്ഷം നിക്ഷേപിച്ചാല്‍ മാസം ഏകദേശം 1,233 പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തിനിടെ ആകെ ?74,000 പലിശ നേടാനാകും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച 2 ലക്ഷം തിരിച്ചുകിട്ടും. വീട്ടുചെലവുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും സ്ഥിരമായ വരുമാനം വേണ്ടവര്‍ക്ക് ഈ പദ്ധതി അനുയോജ്യമാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം
മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം. സാധാരണയായി 60 വയസ് പൂര്‍ത്തിയായവര്‍ക്ക് നിക്ഷേപിക്കാം. നിലവില്‍ 8.2 ശതമാനമാണ് വാര്‍ഷിക പലിശ. 2 ലക്ഷം നിക്ഷേപിച്ചാല്‍ ഓരോ മൂന്ന് മാസത്തിലും ഏകദേശം 4,100 പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തിനിടെ ആകെ 82,000 പലിശ നേടാനാകും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുക തിരിച്ചുനല്‍കും.
English Summary
Investors planning to invest 2 lakh for five years can compare four Post Office savings schemes. NSC offers the highest estimated maturity value, while MIS provides monthly income and SCSS offers quarterly interest for eligible senior citizens.