Kerala Gold-Silver Rate: സ്വര്‍ണവില കുറഞ്ഞു, എന്നാ പിന്നെ ഞാനും കുറയുമെന്ന് വെള്ളി
November 17 Monday Gold and Silver Price in Kerala: കുറഞ്ഞതിനേക്കാള്‍ വേഗത്തിലാണ് സ്വര്‍ണം പിന്നീട് കുതിച്ചത്. 97,000 ത്തില്‍ മുത്തമിട്ട സ്വര്‍ണം ചെറുതായൊന്ന് താഴേക്ക് ഇറങ്ങിയെങ്കിലും വൈകാതെ ആ വിലയിലേക്ക് തിരികെയെത്തുമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കുന്നു.
സ്വര്‍ണം വാങ്ങിക്കാന്‍ വിവാഹവും ഉത്സവവും മാത്രമല്ല കാരണങ്ങള്‍, ഒരു മനുഷ്യന്റെ ജീവിതത്തിലെ സന്തോഷവും സങ്കടവുമെല്ലാം സ്വര്‍ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിക്ഷേപം എന്ന നിലയിലാണ് കൂടുതലാളുകളും സ്വര്‍ണത്തെ പരിഗണിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി സ്വര്‍ണത്തില്‍ സംഭവിക്കുന്ന വിലക്കയറ്റം, നിക്ഷേപമായോ ആഭരണമായോ സ്വര്‍ണത്തെ സമീപിക്കുന്നതില്‍ നിന്നും പവരെയും വിലക്കി.
ദീപാവലി കഴിഞ്ഞതോടെ സ്വര്‍ണവില താഴോട്ടിറങ്ങി എങ്കിലും അതിന് നീര്‍കുമിളയുടെ പോലും ആയുസുണ്ടായില്ല. കുറഞ്ഞതിനേക്കാള്‍ വേഗത്തിലാണ് സ്വര്‍ണം പിന്നീട് കുതിച്ചത്. 97,000 ത്തില്‍ മുത്തമിട്ട സ്വര്‍ണം ചെറുതായൊന്ന് താഴേക്ക് ഇറങ്ങിയെങ്കിലും വൈകാതെ ആ വിലയിലേക്ക് തിരികെയെത്തുമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കുന്നു.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ്, 91,640 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ്, 11,455 രൂപയും ഇന്ന് വിലയുണ്ട്. കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വര്‍ണത്തിന് 11,465 രൂപയും പവന് 97,720 രൂപയുമായിരുന്നു നിരക്ക്.




സ്വര്‍ണവില കുറയാന്‍ കാരണം
അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,080 ഡോളറാണ് ഇന്നത്തെ സ്വര്‍ണവില. സ്വര്‍ണവിലയില്‍ സംഭവിച്ച ഇടിവ് കേരളത്തിലും പ്രതിഫലിച്ചു. ഇതിന് പുറമെ യുഎസില്‍ ട്രംപ് ഭരണകൂടം നേരിട്ടിരുന്ന ഭരണസ്തംഭനം ഏകദേശം മാറുന്നു എന്നതും, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ മങ്ങിയതും സ്വര്‍ണവിലയെ സ്വാധീനിച്ചു.
Also Read: Kerala Gold Rate: വൃശ്ചികം വന്നെത്തി, സ്വര്‍ണവിലയില്‍ അത്ഭുതം സംഭവിക്കാന്‍ പോകുന്നു
വെള്ളി വില
കേരളത്തില്‍ വെള്ളി വിലയില്‍ ചെറിയ ഇടിവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയ്ക്ക് 174.90 രൂപയാണ് ഇന്നത്തെ. ഒരു കിലോ വെള്ളിയ്ക്ക് 1,74,900 രൂപയും വിലയുണ്ട്. വെള്ളിവിലയില്‍ കഴിഞ്ഞ കുറച്ചുനാളുകളായി കാര്യമായ മാറ്റം സംഭവിക്കുന്നില്ല. 100 ഗ്രാം വെള്ളി ലഭിക്കണമെങ്കില്‍ 17,490 രൂപയാണ് ഇന്ന് നല്‍കേണ്ടത്.