Gold Rate: ക്രിസ്മസ് ദിനത്തിൽ പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ
Kerala Gold Silver Rate Today: വിവാഹആവശ്യങ്ങൾക്ക് മറ്റും സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇരുട്ടടി നൽകി കഴിഞ്ഞ ദിവസവും വില ഉയർന്നിരുന്നു. ഡിസംബർ 23നാണ് സ്വർണ വില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു പവന് 101600 രൂപയാണ് രേഖപ്പെടുത്തിയത്.
പുത്തൻ റെക്കോർഡുകൾ കീഴടക്കി സ്വർണത്തിന്റെ തേരോട്ടം. ഒരു ലക്ഷം എന്ന മാന്ത്രിക സംഖ്യ പിന്നിട്ട് പൊന്നിന്റെ വില കുതിക്കുകയാണ്. സ്വർണവിലയിലെ ഈ മുന്നേറ്റം സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശങ്ക ഉയർത്തുകയാണ്. വിവാഹആവശ്യങ്ങൾക്ക് മറ്റും സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇരുട്ടടി നൽകി കഴിഞ്ഞ ദിവസവും വില ഉയർന്നിരുന്നു.
ഡിസംബർ 23നാണ് സ്വർണ വില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു പവന് 101600 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം (ഡിസംബർ 24) സ്വന്തം റെക്കോർഡ് തന്നെ വീണ്ടും തിരുത്തിക്കുറിച്ചു. ഇന്നലെ ഒരു പവന് 1,01,880 രൂപയാണ് വില രേഖപ്പെടുത്തിയത്. വിപണി വില 1,01,880 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കുതിക്കും.
ഒരു ഗ്രാമിന് 12,735 രൂപയാണ് നിലവിലെ വില. 18 കാരറ്റ് സ്വർണത്തിന് 10,420 രൂപയും, 24 കാരറ്റിന് 13,893 രൂപയുമാണ് നൽകേണ്ടത്. അതേസമയം സ്വർണത്തോടൊപ്പം വെള്ളിയും കുതിക്കുന്നുണ്ട്. കേരളത്തിൽ വെള്ളിയുടെ നിലവിലെ വില ഗ്രാമിന് 244 രൂപയും കിലോഗ്രാമിന് 2,44,000 രൂപയും ആണ്.
യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയാണ് സ്വർണവില കൂടാൻ കാരണമായത്. കൂടാതെ, യുഎസ്- വെനസ്വേല സംഘർഷവും, റഷ്യ-യുക്രെയ്ൻ സമാധാന ശ്രമങ്ങൾ ഫലം കാണാത്തതും വില മുന്നേറ്റത്തിന് കരുത്തേകി. വിലയിൽ ഇനി വൻ ഇടിവ് സംഭവിക്കുമോ, അതോ രണ്ട് ലക്ഷത്തിലേക്കാണോ യാത്ര എന്ന് ഓരോരുത്തരും ഉറ്റുനോക്കുകയാണ്.
ഡിസംബർ മാസത്തിലെ സ്വർണവില
ഡിസംബർ 1: 95680
ഡിസംബർ 2: 95480 (രാവിലെ)
ഡിസംബർ 2: 95240 (വൈകിട്ട്)
ഡിസംബർ 3: 95760
ഡിസംബർ 4: 95600 (രാവിലെ)
ഡിസംബർ 4: 95080 (വൈകിട്ട്)
ഡിസംബർ 5: 95280 (രാവിലെ)
ഡിസംബർ 5: 95840 (വൈകിട്ട്)
ഡിസംബർ 6: 95440
ഡിസംബർ 7: 95440
ഡിസംബർ 8: 95640
ഡിസംബർ 9: 95400 (രാവിലെ)
ഡിസംബർ 9: 94,920 (വൈകിട്ട്)
ഡിസംബർ 10: 95560
ഡിസംബർ 11: 95480 (രാവിലെ)
ഡിസംബർ 11: 95880 (വൈകിട്ട്)
ഡിസംബർ 12: 97280 (രാവിലെ)
ഡിസംബർ 12: 97680 (ഉച്ചയ്ക്ക്)
ഡിസംബർ 12: 98400 (വൈകിട്ട്)
ഡിസംബർ 13: 98200
ഡിസംബർ 14: 98200
ഡിസംബർ 15: 98800 (രാവിലെ)
ഡിസംബർ 15: 99280 (വൈകിട്ട്)
ഡിസംബർ 16: 98160
ഡിസംബർ 17: 98640
ഡിസംബർ 18: 98880
ഡിസംബർ 19: 98400
ഡിസംബർ 20: 98400
ഡിസംബർ 21: 98400
ഡിസംബർ 22: 99200 (രാവിലെ)
ഡിസംബർ 22: 99840 (വൈകിട്ട്)
ഡിസംബർ 23: 101600
ഡിസംബർ 24: 1,01,880
ഡിസംബർ 25