AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Pilots Salary: 3.5 കോടി വരെ, പൈലറ്റിന് ഇത്രയും ശമ്പളം കൊടുക്കുന്ന ഒരേ ഒരു വിമാനക്കമ്പനി

പ്രധാന കാര്യം ബ്രിട്ടീഷ് എയർലൈൻസ് ഒരിക്കലും തങ്ങളുടെ പൈലറ്റിൻ്റെ വരുമാനം അടിസ്ഥാന ശമ്പളം മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, പറക്കൽ മണിക്കൂർ പേയ്‌മെന്റുകൾ, മേഖലാധിഷ്ഠിത നഷ്ടപരിഹാരം, ലേഓവർ അലവൻസുകൾ, ഓവർടൈം, അധിക ഉത്തരവാദിത്തങ്ങൾക്കുള്ള പേയ്‌മെന്റുകൾ എന്നിവയും ഇവരുടെ ഗ്രോസ് സാലറിയിൽ ഉൾപ്പെടുത്താറുണ്ട്. അതുകൊണ്ട് തന്നെ ശമ്പളത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

Pilots Salary: 3.5 കോടി വരെ, പൈലറ്റിന് ഇത്രയും ശമ്പളം കൊടുക്കുന്ന ഒരേ ഒരു വിമാനക്കമ്പനി
Pilots Salary Represental ImageImage Credit source: PTI / Photos
Arun Nair
Arun Nair | Published: 08 Sep 2026 | 04:17 PM

ഇന്ത്യയിലെ ഒരു പൈലറ്റിന് ശരാശരി മാർക്കറ്റിൽ ലഭിക്കുന്ന ശമ്പളം എത്രയെന്ന് അറിയാമോ? തുടക്കകാർക്ക് അല്ലെങ്കിൽ ട്രെയിനി ആയി പ്രൊഫഷൻ തുടങ്ങുന്നയാൾക്ക് ഏകദേശം 60000 രൂപ മുതൽ 1.5 ലക്ഷം വരെയാണ് ശരാശരി ശമ്പളം എന്ന് പറയുന്നത്. ഇത് എക്സീപിരിയൻസിന് അനുസരിച്ച് കൂടിക്കൊണ്ടിരിക്കും. ഇത്തരത്തിൽ 15 ലക്ഷം വരെയും ഇൻ്റർ നാഷണൽ പൈലറ്റുമാർക്ക് രാജ്യത്തെ വിമാനക്കമ്പനികൾ പ്രതിമാസം നൽകുന്നുണ്ട്.  എന്നാൽ ഇതിൽ നിന്നൊക്കെയും വ്യത്യസ്തമായി കോടിക്കണക്കിന് രൂപ ശമ്പളം നൽകുന്നൊരു വിമാനക്കമ്പനിയുണ്ട് ലോകത്ത് അവരെ പറ്റിയാണ് പരിശോധിക്കുന്നത്.

യുകെയിലെ ഏറ്റവും വലിയ എയർലൈനുകളിൽ ഒന്നായ ബ്രിട്ടീഷ് എയർവെയ്സ് തങ്ങളുട ജീവനക്കാർക്ക് നൽകുന്നത്.അടിസ്ഥാന ശമ്പളമായി പ്രതിവർഷം £78,000 മുതൽ £115,000 വരെ ബ്രിട്ടീഷ് പൗണ്ടാണ്‌. അതായത് ഇന്ത്യൻ രൂപയിൽ നോക്കിയാൽ ഏകദേശം 99.8 ലക്ഷം മുതൽ 1.46 കോടി രൂപ വരെ. ഫ്ലൈയിംഗ് അലവൻസുകൾ, സെക്ടർ പേയ്‌മെന്റുകൾ, ഇന്റർനാഷണൽ ലേഓവർ അലവൻസുകൾ, ഓവർടൈം എന്നിവ ചേർത്തുകഴിഞ്ഞാൽ, മൊത്തം വാർഷിക നഷ്ടപരിഹാരം £105,000 മുതൽ £155,000 വരെ (ഏകദേശം 1.34 കോടി മുതൽ 1.97 കോടി രൂപ വരെ) ഉയരും.

ഫസ്റ്റ് ഓഫീസർമാരുടെ ശമ്പളം

സീനിയോറിറ്റിയും ഫ്ലീറ്റ് അസൈൻമെന്റും അനുസരിച്ച് ഫസ്റ്റ് ഓഫീസർമാരുടെ അടിസ്ഥാന ശമ്പളം ഏകദേശം 51.2 ലക്ഷം മുതൽ 1.54 കോടി രൂപ വരെ ആയി കണക്കാക്കുന്നു. ദീർഘദൂര ഫസ്റ്റ് ഓഫീസർമാർക്ക് അടിസ്ഥാന ശമ്പളമായി £85,000 നും £120,000 നും ഇടയിൽ വരുമാനം ലഭിക്കുമെന്ന് പ്ലാറ്റ്‌ഫോം കണക്കാക്കുന്നു, അതേസമയം മൊത്തം വാർഷിക വരുമാനം £100,000 മുതൽ £135,000 വരെ (ഏകദേശം 1.28 കോടി മുതൽ 1.73 കോടി രൂപ വരെ) എത്താം.

Also Read: ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി

ക്യാപ്റ്റൻ്റെ ശമ്പളം

ഒരു സാധാരണ പൈലറ്റ്, ക്യാപ്റ്റനായി സ്ഥാനകയറ്റം ലഭിക്കുന്നതോടെ ശമ്പളം ഗണ്യമായി വർദ്ധിക്കും. ബ്രിട്ടീഷ് എയർവേയ്‌സ് ക്യാപ്റ്റൻമാർക്ക് പ്രതിവർഷം ഏകദേശം 1.86 കോടി മുതൽ 2.62 കോടി രൂപ വരെ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അലവൻസുകൾ, പ്രൊഡക്ടിവിറ്റി, ഓവർടൈം, അധിക ഡ്യൂട്ടി എന്നിവ ഉൾപ്പെടെ, മൊത്തം വാർഷിക വരുമാനം ഏകദേശം 2.43 കോടി മുതൽ 3.52 കോടി രൂപ വരെ ഉയരും. എയർമാപ്പർ വെബ്സൈറ്റിൽ ബ്രിട്ടീഷ് എയർലൈൻസ് ക്യാപ്റ്റൻ്റെ അടിസ്ഥാന ശമ്പളം ഏകദേശം 1.28 കോടി മുതൽ 2.14 കോടി രൂപ വരെ) ആയി കണക്കാക്കുന്നു. പരിചയസമ്പന്നരായ ദീർഘദൂര ക്യാപ്റ്റൻമാരുടെ മൊത്തം വരുമാനം ഏകദേശം 2.18 കോടി മുതൽ 2.56 കോടി രൂപ വരെയാകും. എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പ്രധാനപ്പെട്ട കാര്യം ബ്രിട്ടീഷ് എയർലൈൻസ് ഒരിക്കലും തങ്ങളുടെ പൈലറ്റിൻ്റെ വരുമാനം അടിസ്ഥാന ശമ്പളത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, പറക്കൽ മണിക്കൂർ പേയ്‌മെന്റുകൾ, മേഖലാധിഷ്ഠിത നഷ്ടപരിഹാരം, ലേഓവർ അലവൻസുകൾ, ഓവർടൈം, അധിക ഉത്തരവാദിത്തങ്ങൾക്കുള്ള പേയ്‌മെന്റുകൾ എന്നിവയും ഇവരുടെ ഗ്രോസ് സാലറിയിൽ ഉൾപ്പെടുത്താറുണ്ട്.

Follow Us