ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
The Agency for New and Renewable Energy Research and Technology Recruitment: അനര്‍ട്ടില്‍ വിവിധ തസ്തികകളില്‍ അവസരം. അനര്‍ട്ടിനു വേണ്ടി സിഎംഡി ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ജനുവരി 28 വരെ അപേക്ഷിക്കാം.
ഏജന്‍സി ഫോര്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജിയില്‍ (അനര്‍ട്ട്) വിവിധ തസ്തികകളില്‍ അവസരം. അനര്‍ട്ടിനു വേണ്ടി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ജനുവരി 28 വരെ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഓരോ തസ്തികയും, അവയുടെ യോഗ്യതയും, ശമ്പളവും, പ്രായപരിധിയും പരിശോധിക്കാം.
| തസ്തിക | ക്വാളിഫിക്കേഷന്‍ | എക്‌സ്പീരിയന്‍സ് | പ്രായപരിധി | പ്രതിമാസ വേതനം |
| ഡിസ്ട്രിക്റ്റ് പ്രോജക്ട് എഞ്ചിനീയർ | ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക്/ ബി.ഇ. | ഒരു സർക്കാർ സ്ഥാപനത്തിലോ അർധ സർക്കാർ സ്ഥാപനത്തിലോ 4 വർഷത്തെ പരിചയം. | 40 | 40,000 |
| അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് പ്രോജക്ട് എഞ്ചിനീയർ | ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി. ടെക്/ബി.ഇ. | ഒരു സർക്കാർ സ്ഥാപനത്തിലോ അർധ സർക്കാർ സ്ഥാപനത്തിലോ 3 വർഷത്തെ പരിചയം. | 40 | 35,000 |
| സിഇഒയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് | ഏതെങ്കിലും വിഷയത്തിൽ എം.ടെക്/എം.ഇ. ബിരുദവും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക്/ബി.ഇ. ബിരുദവും. | ഒരു സർക്കാർ സ്ഥാപനത്തിലോ അർധ സർക്കാർ സ്ഥാപനത്തിലോ 5 വർഷത്തെ പരിചയം. | 45 | 60,000 |
| ടെക്നിക്കൽ അസിസ്റ്റന്റ് | ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക്/ ബി.ഇ അല്ലെങ്കില്‍ ഡിപ്ലോമ | ഒരു സർക്കാർ സ്ഥാപനത്തിലോ അർധ സർക്കാർ സ്ഥാപനത്തിലോ ബി.ടെക്/ബി.ഇക്കാര്‍ക്ക് ഒരു വര്‍ഷത്തെയും, ഡിപ്ലോമക്കാര്‍ക്ക് രണ്ട് വര്‍ഷത്തെയും പരിചയം. | 40 | 30,000 |
| അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ | ബി. കോം & സിഎംഎ. | ഒരു സർക്കാർ സ്ഥാപനത്തിലോ അർധ സർക്കാർ സ്ഥാപനത്തിലോ 1 വർഷത്തെ പരിചയം. | 40 | 30,000 |
| കമ്പ്യൂട്ടർ അസിസ്റ്റന്റ് | ഏതെങ്കിലും ബിരുദം & ഡിസിഎ/ഡിടിപി | ഒരു സർക്കാർ സ്ഥാപനത്തിലോ അർധ സർക്കാർ സ്ഥാപനത്തിലോ 2 വർഷത്തെ പരിചയം. | 40 | 22,000 |
| കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് | ബിരുദം & പിജിഡിസിഎ | ഒരു സർക്കാർ സ്ഥാപനത്തിലോ അർധ സർക്കാർ സ്ഥാപനത്തിലോ 2 വർഷത്തെ പരിചയം. | 40 | 22,000 |
ഡിസ്ട്രിക്ക് പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയില്‍ കൊല്ലം, പത്തനംതിട്ട, വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ ഓരോ ഒഴിവുകള്‍ വീതമുണ്ട്. ആകെ അഞ്ച് ഒഴിവുകള്‍. വിവിധ ജില്ലകളിലായി ആകെ 11 ഒഴിവുകളാണ് അസിസ്റ്റന്റ് ഡിസ്ട്രിക്ട് പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയിലുള്ളത്.
Also Read: NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോഗ്യത ആർക്കെല്ലാം
ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 13 ഒഴിവുകളുണ്ട്. സിഇഒയുടെ എക്‌സിക്യൂട്ടീവ് തസ്തികയില്‍ തിരുവനന്തപുരത്ത് ഒരു ഒഴിവുണ്ട്. അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ തിരുവനന്തപുരത്ത് രണ്ട് ഒഴിവും, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയില്‍ മൂന്ന് ഒഴിവും, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒരു ഒഴിവുമുണ്ട്. cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പ് ഈ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം.