AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay – Trisha: 15 വർഷത്തെ കാത്തിരിപ്പ്, വിജയ്‌യും തൃഷയും പിന്നെ എന്തുകൊണ്ട് ഒന്നിച്ചില്ല?

Vijay Trisha Controversy: വിജയ്‌യും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും വന്നിരുന്നു. വിജയ്‌യുടെ ദാമ്പത്യ ജീവിതത്തിൽ ഈ വാർത്തകൾ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയതായും ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

Vijay – Trisha: 15 വർഷത്തെ കാത്തിരിപ്പ്, വിജയ്‌യും തൃഷയും പിന്നെ എന്തുകൊണ്ട് ഒന്നിച്ചില്ല?
Vijay, TrishaImage Credit source: social media
Nithya Vinu
Nithya Vinu | Published: 08 Mar 2026 | 02:19 PM

തമിഴ് സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട ജോഡികളാണ് ഇളയ ദളപതി വിജയ്‌യും തൃഷ കൃഷ്ണനും. വ്യക്തി ജീവിതത്തിലും ഇരുവരും നല്ല സൗഹൃദത്തിലാണ്. എന്നാൽ വിജയ്‌യുടെ ഭാര്യ സം​ഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തതോടെ വിജയ്‌ – തൃഷ ബന്ധം വാർത്തകളിൽ നിറയുകയാണ്. താരത്തിന്റെ മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് സം​ഗീതയുടെ വിവാഹമോചന ഹർജിയിലെ പ്രധാന ആരോപണം. ഇത് തൃഷ ആണെന്നാണ് അഭ്യൂഹങ്ങൾ.

 

വിജയ് – തൃഷ ഭാ​ഗ്യ ജോഡി

 

കേവലം അഞ്ച് സിനിമകളിൽ മാത്രമാണ് വിജയ്‌യുടെ നായികയായി തൃഷ എത്തിയത്. എന്നാൽ അവയെല്ലാം വലിയ വിജയമായിരുന്നു. 2004ൽ പുറത്തിറങ്ങിയ ​ഗില്ലി എന്ന ചിത്രത്തിലൂടെയാണ് തൃഷ ആദ്യമായി വിജയോടൊപ്പം അഭിനയിച്ചത്. ചിത്രത്തിൽ ധനലക്ഷ്മി എന്ന കഥാപാത്രമായാണ് തൃഷ എത്തിയത്. ചിത്രം വമ്പൻ ഹിറ്റുമായിരുന്നു.

തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ തിരുപ്പാച്ചി എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ശുഭ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ തൃഷ എത്തിയത്. തുടർന്ന് 2006 ൽ പുറത്തിറങ്ങിയ ആദി എന്ന ചിത്രവും 2008ൽ പുറത്തിറങ്ങിയ കുരുവി എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. എന്നാൽ 2008 നു ശേഷം വിജയ് -തൃഷ കോംബോയിൽ സിനിമകൾ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ശേഷം 15 വർഷങ്ങൾക്കിപ്പുറം ലോകേഷ് കനകരാജ് ചിത്രം ലിയോയിലൂടെ ഈ ജോഡി വീണ്ടുമൊന്നിച്ചത്. ബോക്സ് ഓഫീസിൽ വമ്പൻ വിജയമായ ലിയോയിലെ വിജയ്- തൃഷ കോമ്പിനേഷൻ സീനുകളും ഏറെ ചർച്ചയായി. പ്രത്യേകിച്ച് ഇതിലെ ലിപ് ലോക് സീനും വിവാദമായി.

ALSO READ: വീട്ടിലുള്ള സ്ത്രീകളെ ഓർക്കാത്ത ഓരോ പുരുഷനെയും താഴെയിറക്കണം! വിജയിയെ വേദിയിലിരുത്തി TVK വനിതാ നേതാവിന്റെ തീപ്പൊരി പ്രസംഗം

ഗോസിപ്പുകൾ വില്ലനായോ?

നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് പിന്നിലെ കാരണങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വിജയ്‌യും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും വന്നിരുന്നു. വിജയ്‌യുടെ ദാമ്പത്യ ജീവിതത്തിൽ ഈ വാർത്തകൾ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയതായും ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇത്തരം അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കാത്തത് എന്നാണ് അന്ന് വാർത്തകൾ പ്രചരിച്ചത്.

 

ദി ഗോട്ട്

 

ലിയോയ്ക്ക് പിന്നാലെ വിജയ്‌യുടെ പുതിയ ചിത്രം ‘ദി ഗോട്ട്’-ലും തൃഷ സ്പെഷ്യൽ അപ്പിയറൻസിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിവാഹമോചനവുമായി ബന്ധപ്പെട്ട് വീണ്ടും ഇരുവരെയും സംബന്ധിച്ച ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇത് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ ബാധിക്കുമോ എന്ന ആശങ്കയും ആരാധകർ പങ്കുവെക്കുന്നുണ്ട്.

Follow Us