APAAR ID For Students: ഒരു രാജ്യം, ഒരു ഐഡി… വിദ്യാർത്ഥികൾക്ക് ഇനി മുതൽ അപാർ ഐഡി; എങ്ങനെ എവിടെ അപേക്ഷിക്കാം?

How To Apply APAAR ID: കുട്ടിയുടെ മുഴുവൻ വിദ്യാഭ്യാസ രേഖയും സൂക്ഷിക്കുന്ന എജ്യുലോക്കറായി ഇതിനെ കണക്കാക്കാം. പ്രിപ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ ഓരോ വിദ്യാർത്ഥികൾക്കും അപാർ ഐഡി ഉപയോഗിക്കാം. സ്വകാര്യ/ സർക്കാർ സ്‌കൂളുകൾക്ക് എല്ലാം ഈ പദ്ധതി ബാധകമാണ്.

APAAR ID For Students: ഒരു രാജ്യം, ഒരു ഐഡി... വിദ്യാർത്ഥികൾക്ക് ഇനി മുതൽ അപാർ ഐഡി; എങ്ങനെ എവിടെ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Updated On: 

16 Jun 2025 09:06 AM

രാജ്യത്തെ എല്ലാ സ്‌കൂൾ വിദ്യാർഥികൾക്കും ഏകീകൃത തിരിച്ചറിയിൽ നമ്പർ എന്ന ഉദ്ദേശത്തോടെയാണ് ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി (APAAR-അപാർ) തയ്യാറാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നത്. ഒരു രാജ്യം, ഒരു ഐഡി എന്നതാണ് പദ്ധതി. പ്രിപ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ ഓരോ വിദ്യാർത്ഥികൾക്കും അപാർ ഐഡി ഉപയോഗിക്കാം. സ്വകാര്യ/ സർക്കാർ സ്‌കൂളുകൾക്ക് എല്ലാം ഈ പദ്ധതി ബാധകമാണ്.

ഒരു വിദ്യാർത്ഥിയുടെ പഠനകാലയളവിലുടനീളം അവരുടെ അക്കാദമിക് റെക്കോർഡുകൾ ട്രാക്ക് ചെയ്യുന്നതിനായാണ് ഈ ഐഡി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടിയുടെ മുഴുവൻ വിദ്യാഭ്യാസ രേഖയും സൂക്ഷിക്കുന്ന എജ്യുലോക്കറായി ഇതിനെ കണക്കാക്കാം. സ്‌കൂളുകൾക്ക് മാത്രമെ ഇതിന്റെ നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ. ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് അല്ലാതെ വിവരങ്ങളെടുക്കാനും സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.

അപാർ ഐഡിയുടെ പ്രധാന സവിശേഷതകൾ

നിങ്ങൾ പൂർത്തിയാക്കിയ കോഴ്‌സുകൾ, ഗ്രേഡുകൾ, സർട്ടിഫിക്കേഷനുകൾ, നേട്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള വിശദമായ അക്കാദമിക് വിവരങ്ങൾ അപാർ ഐഡിയിൽ സൂക്ഷിക്കും. ഈ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിന് ഐഡി ഡിജി ലോക്കറുമായി സംയോജിപ്പിക്കും.

അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC), വിദ്യാ സമിക്ഷ കേന്ദ്ര (VSK) എന്നിവയുമായി യോജിപ്പിക്കുന്നതിലൂടെ ഫലങ്ങൾ, സ്കോളർഷിപ്പുകൾ, ആനുകൂല്യങ്ങൾൾ എന്നിവ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും ഈ ഐഡി സഹായിക്കുന്നു.

അപാർ ഐഡിക്ക് എങ്ങനെ അപേക്ഷിക്കാം?

‌അപാർ ഐഡിക്ക് അപേക്ഷക്കുന്നതിനായി ആദ്യം, അപാർ ഐഡിയെക്കുറിച്ച് വിശദമായി അറിയാൻ മാതാപിതാക്കൾ അതത് വിദ്യാർത്ഥികളുടെ സ്കൂൾ സന്ദർശിക്കുക എന്നതാണ്.

തുടർന്ന്, അപാർ ഐഡി തയ്യാറാക്കുന്നതിന് അനുവാദം നൽകുന്നതിനായി മാതാപിതാക്കൾ സമ്മതപത്രം പൂരിപ്പിക്കേണ്ടതുണ്ട്.

ശേഷം ഏകീകൃത ജില്ലാ വിവര സംവിധാനം (UDISE) സിസ്റ്റം വിദ്യാർത്ഥിക്കായി അപാർ ഐഡി തയ്യാറാക്കുന്നത്. അത് ഡിജി ലോക്കർ അക്കൗണ്ടിലേക്ക് പ്രസിദ്ധീകരിക്കുകയും ചെയ്യും. അതിലൂടെ മാത്രമെ പിന്നീട് വിദ്യാർത്ഥികൾക്ക് അത് ആക്സസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുകയുള്ളൂ.

അപാർ ഐഡിക്ക് ആവശ്യമായ വിശദാംശങ്ങൾ

UDISE+ യുണീക്ക് സ്റ്റുഡന്റ് ഐഡന്റിഫയർ (PEN)

വിദ്യാർത്ഥിയുടെ പേര്

ജനനത്തീയതി (DOB)

ലിംഗഭേദം, മൊബൈൽ നമ്പർ

മാതാപിതാക്കളുടെ പേര്

ആധാർ വിവരങ്ങൾ

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ