Bakrid 2025 Holiday: ബക്രീദിന് ഇത്തവണ രണ്ട് അവധിയോ? നാളെ സ്‌കൂളില്‍ പോണോ? തീരുമാനം പുറത്ത്‌

Bakrid 2025 Holiday In Kerala Details: ഇത്തരത്തില്‍ രണ്ട് അവധികള്‍ നല്‍കുന്ന സാഹചര്യം മുന്‍വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാളെയും അവധി ലഭിക്കുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ

Bakrid 2025 Holiday: ബക്രീദിന് ഇത്തവണ രണ്ട് അവധിയോ? നാളെ സ്‌കൂളില്‍ പോണോ? തീരുമാനം പുറത്ത്‌

പ്രതീകാത്മക ചിത്രം

Published: 

05 Jun 2025 14:33 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാള്‍ അവധി ശനിയാഴ്ച മാത്രം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ട് ദിവസം അവധി വേണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ നാളെ (വെള്ളിയാഴ്ച) പ്രവൃത്തിദിവസമായിരിക്കും. കലണ്ടറുകളില്‍ നാളെ അവധിയാണെന്ന തരത്തിലാണ് നല്‍കിയിരിക്കുന്നത്. ഇത് പലരിലും ആശയക്കുഴപ്പമുണ്ടാക്കി. എന്നാല്‍ മാസപ്പിറദി ദൃശ്യമാകാതെ വന്നതോടെ ജൂണ്‍ ഏഴിന് ബക്രീദ് ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ വെള്ളിയും, ശനിയും അവധി വേണമെന്ന് ആവശ്യമുയര്‍ന്നു. രണ്ട് ദിവസം അവധി വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകളും രംഗത്തെത്തിയിരുന്നു.

ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികെയെത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം നാളെ പ്രവൃത്തിദിനമായി നിശ്ചയിക്കുകയായിരുന്നു.

ഇത്തരത്തില്‍ രണ്ട് അവധികള്‍ നല്‍കുന്ന സാഹചര്യം മുന്‍വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാളെയും അവധി ലഭിക്കുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ.

Read Also: Kerala Plus One Admission 2025: പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് പ്രവേശനം ഇന്ന് അവസാനിക്കും; ഇക്കാര്യങ്ങൾ മറക്കരുത്

ഇന്നത്തെ അവധി

അതേസമയം, കനത്ത വെള്ളക്കെട്ട് തുടരുന്ന പശ്ചാത്തലത്തില്‍ കുട്ടനാട് താലൂക്കില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കാര്‍ത്തികപ്പള്ളി താലൂക്കിലെ പള്ളിപ്പാട് വില്ലേജിലുള്ള തെക്കേക്കര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിനും ഇന്ന് അവധിയാണ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് നിലവില്‍ മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. ഒമ്പതാം തീയതി വരെ ഒരു ജില്ലയിലും അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലകളിലും നേരിയത് മുതല്‍ മിതമായ തോതില്‍ മഴ പ്രതീക്ഷിക്കാം.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്