AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

CBSE Result 2026: സിബിഎസ്ഇ പത്താം ക്ലാസ്‌ ഫലപ്രഖ്യാപനം ഇത്തവണ നേരത്തെയോ? എപ്പോള്‍ പ്രതീക്ഷിക്കാം?

CBSE Class 10 Result 2026 Expecting Soon: സിബിഎസ്ഇ 10-ാം ക്ലാസിലെ പരീക്ഷ അവസാനിച്ചതോടെ ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ത്ഥികള്‍. ഫലപ്രഖ്യാപനം എന്നായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രഖ്യാപനം നേരത്തെയായിരിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏകദേശം പൂര്‍ത്തിയാക്കി.

CBSE Result 2026: സിബിഎസ്ഇ പത്താം ക്ലാസ്‌ ഫലപ്രഖ്യാപനം ഇത്തവണ നേരത്തെയോ? എപ്പോള്‍ പ്രതീക്ഷിക്കാം?
CBSEImage Credit source: cbse.gov.in
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 21 Apr 2026 | 01:33 PM

സിബിഎസ്ഇ പത്താം ക്ലാസിലെ പരീക്ഷ അവസാനിച്ചതോടെ ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും. ഫലപ്രഖ്യാപനം (CBSE Result 2026) എന്നായിരിക്കുമെന്ന് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഫലപ്രഖ്യാപനം നേരത്തെയായിരിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏകദേശം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം മെയ് 13-നായിരുന്നു ഫലപ്രഖ്യാപനം. എന്നാല്‍ ഇത്തവണ ഏപ്രിലില്‍ തന്നെ റിസള്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഏപ്രില്‍ 15-ന് ശേഷം ഏത് തീയതിയില്‍ വേണമെങ്കിലും ഫലം പുറത്തുവരാനാണ് സാധ്യത. ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ രണ്ട് ടേമായിട്ടാണ് ബോർഡ് സംഘടിപ്പിച്ചത്.

എങ്ങനെ പരിശോധിക്കാം?

ഫലപ്രഖ്യാപനത്തിന് ശേഷം അത് പരിശോധിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. സിബിഎസ്ഇയുടെ വെബ്‌സൈറ്റിന് പുറമെ, ഡിജിലോക്കര്‍, ഉമാങ് ആപ്പുകളിലൂടെയും ഫലം പരിശോധിക്കാം. താഴെ പറയുന്ന വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പറും ജനനത്തീയതിയും നൽകി ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പരിശോധിക്കാം.

Also Read: CTET Result 2026: സിടെറ്റ് റിസള്‍ട്ട് എങ്ങനെ പരിശോധിക്കാം? സര്‍ട്ടിഫിക്കറ്റുകള്‍ എവിടെ കിട്ടും?

വെബ്സൈറ്റിൽ ഫലം പരിശോധിക്കണ്ടത് ഇങ്ങനെ?

  1. മുകളിൽ നൽകയിരിക്കുന്ന വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്നിൽ പ്രവേശിക്കുക.
  2. വിദ്യാർഥികൾ അവരവരടെ റോൾ നമ്പർ ജനനതീയതിയും നൽകിയ ഫലം പരിശോധിക്കാം
  3. ഭാവി ആവശ്യങ്ങൾ ഫലത്തിൻ്റെ പകർപ്പ് പ്രിൻ്റ് എടുത്ത് സൂക്ഷിക്കുക

മുന്‍വര്‍ഷങ്ങളിലെ ട്രെന്‍ഡ്‌

2023-ല്‍ മെയ് 12-നാണ് ഫലം പ്രഖ്യാപിച്ചത്. 2024-ലും, 2025-ലും മെയ് 13-നായിരുന്നു ഫലപ്രഖ്യാപനം. സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ മാർച്ച് 11-നാണ് അവസാനിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 10-ന് അവസാനിച്ചു. പരീക്ഷകൾ ഫെബ്രുവരി 17 ന് ആരംഭിച്ചു. ഇത്തവണ പതിവ് ട്രെൻഡുകൾ തിരത്തി ഫലം നേരത്തെ വരാനാണ് സാധ്യത.

Follow Us