BOB Recruitment 2026: ഡിഗ്രിയുണ്ടോ? തുടക്കത്തിൽ തന്നെ ഉയർന്ന ശമ്പളം; ബാങ്ക് ഓഫ് ബറോഡയിൽ വൻ അവസരം
Bank Of Baroda SO Recruitment Vacancy: വെൽത്ത് എക്‌സിക്യൂട്ടീവ്, ക്രെഡിറ്റ് അനലിസ്റ്റ് വിഭാഗങ്ങളിലായി ആകെ 1,100 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒന്ന് വരെ ബാങ്ക് അധികൃതർ നീട്ടിയിട്ടുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യതയായി ചോദിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയിൽ (Bank of Baroda) സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെൽത്ത് എക്‌സിക്യൂട്ടീവ്, ക്രെഡിറ്റ് അനലിസ്റ്റ് വിഭാഗങ്ങളിലായി ആകെ 1,100 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒന്ന് വരെ ബാങ്ക് അധികൃതർ നീട്ടിയിട്ടുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യതയായി ചോദിച്ചിരിക്കുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന ദിവസങ്ങളിലെ സർവർ തിരക്ക് ഒഴിവാക്കാൻ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം പൂർണ്ണമായും വായിച്ച ശേഷം എത്രയും വേഗം അപേക്ഷകൾ സമർപ്പിക്കുക.
ALSO READ: ആർആർബി എൻടിപിസിയിൽ 3,477 ഒഴിവുകൾ; എന്ന് മുതൽ അപേക്ഷിക്കാം?
ഒഴിവുകളുടെ വിശദ വിവരം
വെൽത്ത് എക്സിക്യൂട്ടീവ്: അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുണ്ടായിരിക്കണം. IC 38 – Insurance Institute of India, NISM Series V-A – Mutual Fund Distributors, NISM Series XXI-A – PMS Distributors, NISM Series V-D – Mutual Fund – Specialised Investment Fund Distributors എന്നീ പറയുന്ന ഏതെങ്കിലും ഒരു സാധുവായ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. വെൽത്ത് പ്രൊഡക്ട് വിൽപ്പനയിൽ കുറഞ്ഞത് 2 വർഷത്തെ പോസ്റ്റ് -ക്വാളിഫിക്കേഷൻ എക്സ്പീരിയൻസ് ആവശ്യമാണ്. 22 മുതൽ 32 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ക്രെഡിറ്റ് അനലിസ്റ്റ്: ഈ തസ്തികയിൽ ആകെ 100 ഒഴിവാണുള്ളത്. അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുണ്ടായിരിക്കണം. ചാർട്ടേർഡ് അക്കൗണ്ടന്റ് (CA) ആയിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷം പ്രവൃത്തി പരിചയം ആവശ്യമാണ്. കോർപ്പറേറ്റ് ക്രെഡിറ്റ് എക്സ്പീരിയൻസ് അഭികാമ്യം. 21 –33 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
വെൽത്ത് എക്സിക്യൂട്ടീവ് തസ്തികയ്ക്ക് 48,480 മുതൽ 85,920 രൂപ വരെയാണ് ശമ്പളമായി പറയുന്നത്. ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയ്ക്ക് 64,820 മുതൽ 93,960 രൂപ വരെയാണ് ശമ്പളം. ഇതിന് പുറമേ ബാങ്കിംഗ് മേഖലയിലെ ബാധകമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. നിങ്ങൾ സമർപ്പിക്കുന്ന അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷം ഉദ്യോഗാർഥികളെ ഷോർട്ലിസ്റ്റ് ചെയ്യും. ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ ജോലിക്കായി തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
English Summary:
Apply online for 1,100 Wealth Executive and Credit Analyst vacancies at Bank of Baroda. Check eligibility criteria, pay scale, and application steps in Malayalam.