AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

RRB NTPC Recruitment 2026: ആർആർബി എൻടിപിസിയിൽ 3,477 ഒഴിവുകൾ; എന്ന് മുതൽ അപേക്ഷിക്കാം?

RRB NTPC Graduate Recruitment 2026: വിവിധ 'നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ്' (ബിരുദധാരികൾക്കുള്ളവ) തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്‌മെൻ്റ് നടക്കുന്നത്. രാജ്യത്തുടനീളം ആകെ 3,477 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഒക്ടോബർ 8 മുതൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. നവംബർ ആറ് വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷാ നടപടികൾ RRB-യുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി മാത്രമായിരിക്കും നടക്കുക.

RRB NTPC Recruitment 2026: ആർആർബി എൻടിപിസിയിൽ 3,477 ഒഴിവുകൾ; എന്ന് മുതൽ അപേക്ഷിക്കാം?
Rrb Ntpc Recruitment Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 27 Sep 2026 | 10:02 AM

ഇന്ത്യൻ റെയിൽവേയിൽ ബിരുദധാരികൾക്ക് മികച്ച അവസരം ഒരുക്കിക്കൊണ്ട് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) പുതിയ വിജ്ഞാപനം പുറത്തിറക്കി. വിവിധ ‘നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ്’ (ബിരുദധാരികൾക്കുള്ളവ) തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്‌മെൻ്റ് നടക്കുന്നത്. രാജ്യത്തുടനീളം ആകെ 3,477 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഒക്ടോബർ 8 മുതൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. നവംബർ ആറ് വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

സ്റ്റേഷൻ മാസ്റ്റർ, ഗൂഡ്സ് ട്രെയിൻ മാനേജർ, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ചീഫ് കമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകളുള്ളത്. ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ വ്യവസ്ഥകൾ അനുസരിച്ചാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. തസ്തികകൾക്ക് അനുസൃതമായി പേ ലെവൽ 5 അതായത്, അടിസ്ഥാന ശമ്പളം 29,200, പേ ലെവൽ 6 ആരംഭ അടിസ്ഥാന ശമ്പളം 35,400 രൂപ എന്നീ ലെവലുകളിലായിരിക്കും പ്രാരംഭ ശമ്പളം ലഭിക്കുക.

ALSO READ: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ തീയതികൾ ഉടൻ; ഡേറ്റ് ഷീറ്റ് എവിടെ, എങ്ങനെ പരിശോധിക്കാം?

തിരിഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അടിസ്ഥാന ശമ്പളത്തിന് പുറമെ ക്ഷാമബത്ത, വീട്ടുവാടക ബത്ത, യാത്രാ ബത്ത തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി അക്കാദമിക് യോഗ്യത, പ്രായപരിധി, മറ്റ് നിബന്ധനകൾ എന്നിവ ഉൾപ്പെടുത്തിയ വിശദമായ വിജ്ഞാപനം പൂർണ്ണമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്. അപേക്ഷാ നടപടികൾ RRB-യുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി മാത്രമായിരിക്കും നടക്കുക.

അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ തങ്ങളുടെ വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.

അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ

  1. ഒക്ടോബർ 8 മുതൽ www.rrbapply.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.
  2. പ്രാഥമിക രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഇമെയിലിലേക്കും ഫോണിലേക്കും വരുന്ന OTP നൽകി രജിസ്ട്രേഷൻ നമ്പർ കൈപ്പറ്റുക.
  3. രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  4. വ്യക്തിഗത വിവരങ്ങൾ, അക്കാദമിക് യോഗ്യതകൾ, ആഗ്രഹിക്കുന്ന RRB സോൺ, തസ്തികകളുടെ മുൻഗണന, പരീക്ഷാ ഭാഷ എന്നിവ തിരഞ്ഞെടുക്കുക.
  5. നിഷ്കർഷിച്ചിട്ടുള്ള അളവിലും ഫോർമാറ്റിലും ഫോട്ടോയും ഒപ്പും മറ്റ് സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യുക.
  6. യു.പി.ഐ (UPI), ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
  7. എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഫോം ഫൈനൽ സബ്‌മിറ്റ് ചെയ്യുക.
  8. അപേക്ഷയുടെ പ്രിന്റ് ഔട്ട് അല്ലെങ്കിൽ PDF കോപ്പി ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.

English Summary:

RRBs have released the indicative notice for RRB NTPC Graduate Recruitment 2026 under Centralised Employment Notice. The recruitment drive is for various Non-Technical Popular Categories posts, with 3,477 vacancies to be filled.

Follow Us