Bengaluru Metro Jobs: ​നമ്മ മെട്രോയിൽ ജോലി നേടാം; അരലക്ഷത്തിന് മുകളിൽ ആദ്യ ശമ്പളം, ഒഴിവുകൾ ഇങ്ങനെ

Bengaluru Namma Metro Recruitment: ചീഫ് എഞ്ചിനീയർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിലായാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കരാർ, ഡെപ്യൂട്ടഷൻ എന്നിങ്ങനെയാണ് നിയമനങ്ങൾ നടക്കുന്നത്. 

Bengaluru Metro Jobs: ​നമ്മ മെട്രോയിൽ ജോലി നേടാം; അരലക്ഷത്തിന് മുകളിൽ ആദ്യ ശമ്പളം, ഒഴിവുകൾ ഇങ്ങനെ

Bengaluru Namma Metro

Published: 

10 Dec 2025 | 05:20 PM

ബെം​ഗളൂരു മെട്രോയിൽ (നമ്മ മെട്രോ- Bengaluru Namma Metro) എഞ്ചിനീയറിങ് കഴിഞ്ഞ ഉദ്യോ​ഗാർത്ഥികൾക്ക് വമ്പൻ അവസരം. ചീഫ് എഞ്ചിനീയർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിലായാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കരാർ, ഡെപ്യൂട്ടഷൻ എന്നിങ്ങനെയാണ് നിയമനങ്ങൾ നടക്കുന്നത്.  27 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഡിസംബർ 24ന് മുൻപായി അപേക്ഷ സമർപ്പിക്കാം.

തസ്തികയും ഒഴിവുകളും

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് കീഴിലാണ് എഞ്ചിനീയർ ഒഴിവുകൾ വന്നിരിക്കുന്നത്. ചീഫ് എഞ്ചിനീയർ (റോളിങ് സ്‌റ്റോക്ക്) -2, ചീഫ് എഞ്ചിനീയർ ( സിഗ്നിലിങ് & ടെലികമ്മ്യൂണിക്കേഷൻ) -1, ചീഫ് എഞ്ചിനീയർ (സിസ്റ്റം കോൺട്രാക്‌സ്) -1, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (സിസ്റ്റം കോൺട്രാക്ട്‌സ്)- 1, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (റോളിങ് സ്‌റ്റോക്ക്) -1, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (സിഗ്നലിങ്& ടെലി)- 1, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (ട്രാക്ഷൻ) -1, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (E&M L&E)- 1, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (ടെലി) -1, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (എഎഫ്‌സി)- 1, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (ട്രാക്ഷൻ)- 1, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (ഓപ്പറേഷൻ സേഫ്റ്റി)- 1, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (ഡിപ്പോ M&P)- 1, അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയർ (E&M, Depot E&M, L&E) -1, അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയർ (ടെലി) -1, അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയർ (എഎഫ്‌സി)- 1, അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയർ (ഓപ്പറേഷൻ സേഫ്റ്റി)-1, അസിസ്റ്റന്റ് എഞ്ചിനീയർ (E&M) -4, അസിസ്റ്റന്റ് എഞ്ചിനീയർ (ടെലി)- 2, അസിസ്റ്റന്റ് എഞ്ചിനീയർ (ഡിപ്പോ M&P)- 1 എന്നിങ്ങനെയാണ് മേഖല തിരിച്ചുള്ള ഒഴിവുകൾ.

ALSO READ: സ്വയം പരീക്ഷ 2025; അഡ്മിറ്റ് കാർഡ് പുറത്ത്, ഡൗൺലോ‍ഡ് ചെയ്യാം

തസ്തിക തിരിച്ചുള്ള ശമ്പളം

ചീഫ് എഞ്ചിനീയർ: 2,06,250
ഡൈ. ചീഫ് എഞ്ചിനീയർ: 1,64,000
എക്സിക്യൂട്ടീവ് എഞ്ചിനീയർ: 1,06,250
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ: 81,250
അസിസ്റ്റന്റ് എഞ്ചിനീയർ: 62,500

വിദ്യാഭ്യാസ യോ​ഗ്യത

അപേക്ഷ നൽകുന്ന ഉദ്യോ​ഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഷയത്തിൽ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇസിഇ, സിഎസ്ഇ മുതലായവ) ബിഇ/ബിടെക് പാസായിരിക്കണം.
റെയിൽവേ / മെട്രോ / ആർആർടിഎസ് / പ്രധാന റെയിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയം ഉണ്ടായിരിക്കണം. ഓരോ തസ്തികയ്ക്കും വ്യത്യസ്ത എക്സ്പീരിയൻസാണ് ചോദിച്ചിരിക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോഗിക വെബ്സൈറ്റായ https://www.bmrc.co.in-ൽ കരിയർ വിഭാഗം സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക
പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കുക
ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അറ്റാച്ചുചെയ്യുക
ഹാർഡ് കോപ്പി ഈ വിലാസത്തിലേക്ക് അയയ്ക്കുക: ജനറൽ മാനേജർ (HR), ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്, III ഫ്ലോർ, BMTC കോംപ്ലക്സ്, K.H. റോഡ്, ശാന്തിനഗർ, ബെംഗളൂരു-560027

 

Follow Us
Related Stories
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം