Cochin Devaswom Jobs: ഓഫീസ് അറ്റൻഡർ മുതൽ ലൈബ്രേറിയൻ വരെ; കൊച്ചിൻ ദേവസ്വം ബോർഡിൽ വൻ ഒഴിവുകൾ
Cochin Devaswom Board Job Vacancy: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളിൽ ഓഫീസ് അറ്റൻഡർ, എൽഡിക്ലർക്ക്, ലൈബ്രേറിയൻ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്കും വിവിധ യോഗ്യതകളുള്ളവർക്കും ഇപ്പോൾ തന്നെ അപേക്ഷിക്കാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ നവംബർ 27 വരെ സമർപ്പിക്കാവുന്നതാണ്.
കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളിൽ ഓഫീസ് അറ്റൻഡർ, എൽഡിക്ലർക്ക്, ലൈബ്രേറിയൻ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്കും വിവിധ യോഗ്യതകളുള്ളവർക്കും ഇപ്പോൾ തന്നെ അപേക്ഷിക്കാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ നവംബർ 27 വരെ സമർപ്പിക്കാവുന്നതാണ്.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ കോളേജുകളിലെ ഒഴിവുളിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓഫീസ് അറ്റൻഡർ, എൽഡിക്ലർക്ക് (LDC), ലൈബ്രേറിയൻ തുടങ്ങി വിവിധ തസ്തികകളിലായി ആകെ 22 ഒഴിവുകളാണുള്ളത്. സർക്കാർ/ദേവസ്വം മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. തസ്തികയ്ക്ക് അനുസൃതമായി 7-ാം ക്ലാസ് മുതൽ ഡിഗ്രി/ബിരുദാനന്തര ബിരുദം വരെയുള്ള യോഗ്യതയാണ് ചോദിച്ചിരിക്കുന്നത്.
ALSO READ: ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
അപേക്ഷ അയക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിജ്ഞാപനത്തിലെ യോഗ്യതാ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക. 1,000 രൂപയാണ് അപേക്ഷാ ഫീസ്. ഭിന്നശേഷി അപേക്ഷകർക്ക് ഫീസ് ഇല്ല. ഫോം പൂരിപ്പിച്ച്, ഡിഡിയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തപാൽ വഴി അയക്കണം.
ഒഴിവുകളുടെ പൂർണ വിവരം
എൽ ഡി ക്ലർക്ക്: ഈ വിഭാഗത്തിൽ ആകെ ഒമ്പത് ഒഴിവുകളാണ് ഉള്ളത്. ശ്രീ കേരളവർമ്മ കോളേജിൽ 7 ഒഴിവുകളും. ശ്രീ വിവേകാനന്ദ കോളേജിൽ 2 ഒഴിവുകളുമാണുള്ളത്. പത്താം ക്ലാസ്, ഹയർ KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, ലോവർ KGTE മലയാളം ടൈപ്പ്റൈറ്റിംഗ്, കംപ്യുട്ടർ വേഡ് പ്രൊസസിംഗ് എന്നീ യോഗ്യതകളാണ് പ്രധാനമായും ചോദിക്കുന്നത്.
എൽ ഡി കംപ്യുട്ടർ അസിസ്റ്റൻ്റ്: ഈ വിഭാഗത്തിൽ ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ശ്രീ കേരളവർമ്മ കോളേജിൽ 1 ഒഴിവും ശ്രീ വിവേകാനന്ദ കോളേജിൽ 1 ഒഴിവുമാണുള്ളത്. പത്താം ക്ലാസ്, ഹയർ KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, ലോവർ KGTE മലയാളം ടൈപ്പ്റൈറ്റിംഗ്, കംപ്യുട്ടർ വേഡ് പ്രൊസസിംഗ് എന്നീ യോഗ്യതകൾ ആവശ്യമാണ്.
യു ജി സി ലൈബ്രേറിയൻ: ഈ വിഭാഗത്തിൽ ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ശ്രീ കേരളവർമ്മ കോളേജിൽ 1 ഒഴിവും ശ്രീ വിവേകാനന്ദ കോളേജിൽ 1 ഒഴിവുമാണുള്ളത്. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദവും NET യോഗ്യതയോ Ph.D. യോഗ്യതയോ ആവശ്യമാണ്.
എൽ ഡി സ്റ്റോർ കീപ്പർ: ഈ വിഭാഗത്തിൽ ആകെ ഒരൊഴിവാണുള്ളത്. പത്താം ക്ലാസ് വിജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
മെക്കാനിക്: ഈ വിഭാഗത്തിൽ ആകെ ഒരൊഴിവാണുള്ളത്. എട്ടാം ക്ലാസ് വിജയവും മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ITI അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയും ആവശ്യമാണ്.
ഓഫീസ് അറ്റൻഡൻ്റ് : ഈ വിഭാഗത്തിൽ ആകെ ഏഴ് ഒഴിവുകളാണുള്ളത്. ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
English Summary:
Job seekers in Kerala have a golden opportunity as the Cochin Devaswom Board invites applications for 22 vacancies across its affiliated colleges. Interested candidates can now apply.