Skill based learning: വെറുതെ പഠിച്ചാല്‍ പോരാ, സ്‌കില്ലും വേണം; 11, 12 ക്ലാസുകളില്‍ വരുന്നത് വന്‍ മാറ്റം

Skill based learning to be part of Class 11 and 12: പഴയ പഠന രീതികള്‍ മാറ്റണം. ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും നേടുന്നതില്‍ മാത്രമാണ് മുന്‍ രീതികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വിദ്യാര്‍ത്ഥികളെ കഴിവുള്ളവരാക്കി മാറ്റുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി

Skill based learning: വെറുതെ പഠിച്ചാല്‍ പോരാ, സ്‌കില്ലും വേണം; 11, 12 ക്ലാസുകളില്‍ വരുന്നത് വന്‍ മാറ്റം

പ്രതീകാത്മക ചിത്രം

Published: 

21 Sep 2025 20:27 PM

ന്യൂഡല്‍ഹി: 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നൈപുണ്യ അധിഷ്ഠിത പാഠ്യപദ്ധതി അവതരിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന്‌ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ശുപാർശകൾക്ക് അനുസൃതമായാകും ഇത് നടപ്പാക്കുന്നത്. ഐഐടി മദ്രാസില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പഴയ പഠന രീതികള്‍ മാറ്റണം. ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും നേടുന്നതില്‍ മാത്രമാണ് മുന്‍ രീതികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വിദ്യാര്‍ത്ഥികളെ കഴിവുള്ളവരാക്കി മാറ്റുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസം ഉൾപ്പെടുത്തുകയെന്നത്‌ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ഭാഗമാണ്. ഇത്‌ സീനിയർ സെക്കൻഡറി പാഠ്യപദ്ധതിയുടെ ഔപചാരിക ഭാഗമാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം സജീവമായി പ്രവർത്തിക്കുന്നുണ്ട്. ആറാം ക്ലാസ് മുതൽ നൈപുണ്യ അധിഷ്ഠിത പഠനം അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

Also Read: EMRS Recruitment 2025: അധ്യാപകർക്ക് മികച്ച അവസരം; ശമ്പളം 2 ലക്ഷം വരെ, കേന്ദ്ര സർക്കാരിൽ 7,267 ഒഴിവ്

മുമ്പ് നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസം ഓപ്ഷണലായിരുന്നു. ഇത് ഇനി പാഠ്യപദ്ധതിയുടെ ഔപചാരിക ഭാഗമായി മാറും. രാജ്യത്തിന്റെ പഠന രീതിശാസ്ത്രത്തിൽ ഒരു മാതൃകാപരമായ മാറ്റം കൊണ്ടുവരാൻ പുതിയ സമീപനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും