AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BSF Recruitment 2025: ബിഎസ്എഫിൽ ഹെഡ്കോൺസ്റ്റബിളാകാം; 1121 ഒഴിവുകൾ, 81100 വരെ ശമ്പളം; അപേക്ഷ ഓഗസ്റ്റ് 24 മുതൽ

BSF Head Constable Recruitment 2025: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 24 മുതൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 23 ആണ്.

BSF Recruitment 2025: ബിഎസ്എഫിൽ ഹെഡ്കോൺസ്റ്റബിളാകാം; 1121 ഒഴിവുകൾ, 81100 വരെ ശമ്പളം; അപേക്ഷ ഓഗസ്റ്റ് 24 മുതൽ
പ്രതീകാത്മക ചിത്രം Image Credit source: PTI
nandha-das
Nandha Das | Published: 20 Aug 2025 09:05 AM

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ & റേഡിയോ മെക്കാനിക്) നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. രാജ്യത്തുടനീളമായി ആകെ 1121 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 24 മുതൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 23 ആണ്.

യോഗ്യത:

ഹെഡ് കോൺസ്റ്റബിളിന് (റേഡിയോ ഓപ്പറേറ്റർ)

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ്/ഇന്റർമീഡിയറ്റ് പാസായിരിക്കണം. അല്ലെങ്കിൽ റേഡിയോ & ടെലിവിഷൻ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഓപ്പറേഷൻ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ജനറൽ ഇലക്ട്രോണിക്സ്, ഡാറ്റാ പ്രിപ്പറേഷൻ & കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ ട്രേഡുകളിൽ ഏതിലെങ്കിലും രണ്ടു വർഷത്തെ ഐടിഎ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ഹെഡ് കോൺസ്റ്റബിളിന് (റേഡിയോ മെക്കാനിക്)

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ്/ഇന്റർമീഡിയറ്റ് പാസായിരിക്കണം. അല്ലെങ്കിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെക്കാട്രോണിക്സ്, ഐടി & ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്, കമ്മ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയിന്റനൻസ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ്‌വർക്ക് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ ട്രേഡുകളിൽ ഏതിലെങ്കിലും രണ്ടു വർഷത്തെ ഐടിഎ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ALSO READ: ആമസോൺ ഇന്ത്യയിൽ ഒന്നര ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളാണ് ഉൾപ്പെടുന്നത്. ശാരീരികക്ഷമതാ പരീക്ഷ(PET)/ ശാരീരിക നിലവാര പരീക്ഷയും (PST), കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും, രേഖാപരിശോധനയുമാണ്. മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.

ഹെഡ് കോൺസ്റ്റബിൾ (RO/RM) തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25,500 രൂപ മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന് പുറമേ, ഡിയർനെസ് അലവൻസ്, ഡ്രസ് അലവൻസ്, സൗജന്യ താമസം തുടങ്ങി ഒട്ടെറെ അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in സന്ദർശിക്കുക.
  • ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കുക.
  • ഇനി ലോഗിൻ ചെയ്ത് ‘ഹെഡ് കോൺസ്റ്റബിൾ (RO/RM) റിക്രൂട്ട്‌മെന്റ് 2025’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • വിശദാംശങ്ങൾ നൽകി ഫോം പൂരിപ്പിച്ച്, ആവശ്യമായ രേഖകൾ കൂടി അപ്‌ലോഡ് ചെയ്യുക.
  • ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.