Career Guidance 2026: ഹ്യുമാനിറ്റീസ് കഴിഞ്ഞാൽ ഐടിഐയ്ക്കും പോളിക്കും പോകാമോ? തിരഞ്ഞെടുക്കാവുന്ന മികച്ച ബ്രാഞ്ചുകൾ

Career After Plus Two Humanities: പ്ലസ് ടു ഹ്യുമാനിറ്റീസ് പഠിച്ചു എന്നതുകൊണ്ട് സാങ്കേതിക മേഖലയിലേക്ക് തിരിയാൻ നിങ്ങൾ യാതൊരു തടസവുമില്ല എന്നതാണ് ഏറ്റവും പ്രധാനം. കേരളത്തിൽ ഐടിഐ, പോളിടെക്നിക് പഠന പ്രവേശനം പ്രധാനമായും പത്താം ക്ലാസിലെ മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. അതിനാൽ പ്ലസ് ടുവിന് നിങ്ങൾ ഏത് ​ഗ്രൂപ്പാണ് എടുത്തത് എന്നത് ഇവിടേക്കുള്ള പ്രവേശനത്തിൽ ഒരു പ്രശ്നമേയല്ല.

Career Guidance 2026: ഹ്യുമാനിറ്റീസ് കഴിഞ്ഞാൽ ഐടിഐയ്ക്കും പോളിക്കും പോകാമോ? തിരഞ്ഞെടുക്കാവുന്ന മികച്ച ബ്രാഞ്ചുകൾ

പ്രതീകാത്മക ചിത്രം

Published: 

07 Apr 2026 | 12:30 PM

മിക്ക വിദ്യാർത്ഥികളുടെയും ഉള്ളിൽ പ്ലസ് ടു കഴിയുമ്പോൾ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉടലെടുക്കാറുണ്ട്. എന്താണ് എങ്ങനെയാണ് കരിയർ ആരംഭിക്കേണ്ടതെന്ന്. പ്ലസ് ടു ഹ്യുമാനിറ്റീസ് എടുത്ത് പഠിച്ച കുട്ടികളിലെ ഒരു പ്രധാന സംശയമാണ്, ഇതിന് ശേഷം ഐടിഐയ്ക്കും പോളിക്കും പോകാമോ എന്നത്. ഇതിന് എന്തെങ്കിലും തടസമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ പറയാൻ പോകുന്നത്.

പ്ലസ് ടു ഹ്യുമാനിറ്റീസ് പഠിച്ചു എന്നതുകൊണ്ട് സാങ്കേതിക മേഖലയിലേക്ക് തിരിയാൻ നിങ്ങൾ യാതൊരു തടസവുമില്ല എന്നതാണ് ഏറ്റവും പ്രധാനം. കേരളത്തിൽ ഐടിഐ, പോളിടെക്നിക് പഠന പ്രവേശനം പ്രധാനമായും പത്താം ക്ലാസിലെ മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. അതിനാൽ പ്ലസ് ടുവിന് നിങ്ങൾ ഏത് ​ഗ്രൂപ്പാണ് എടുത്തത് എന്നത് ഇവിടേക്കുള്ള പ്രവേശനത്തിൽ ഒരു പ്രശ്നമേയല്ല. അതുകൊണ്ട് തന്നെ ധൈര്യമായി പഠനം മുന്നോട്ട് കൊണ്ടുപോകാം.

ALSO READ: എസ്എസ്എൽസി കഴിഞ്ഞ് ഹ്യുമാനിറ്റീസ് എടുത്താൽ…?; തൊഴിൽ സാധ്യതകൾ ഇങ്ങനെ

പോളിടെക്നിക്

മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സുകളാണ് പോളിടെക്നിക്. പത്താം ക്ലാസ് പാസായ ആർക്കും പോളിടെക്നികിന് അപേക്ഷിക്കാവുന്നതാണ്. ഹ്യുമാനിറ്റീസ് കഴിഞ്ഞവർക്ക് പോളിടെക്നികിലെ ഏത് മേഖലയും തിരഞ്ഞെടുക്കാവുന്നതാണ്. ഐടി മേഖലയിലേക്ക് ഭാവി തിരിക്കാൻ താൽപ്പര്യമുള്ളവർക്ക് ഏറ്റവും മികച്ചത് കമ്പ്യൂട്ടർ എൻജിനീയറിംഗാണ്. പ്രോഗ്രാമിംഗ്, വെബ് ഡിസൈനിംഗ് എന്നിവ ഉൾപ്പെടുത്തികൊണ്ടാണ് ഈ പഠനം.

ഗവൺമെന്റ് ജോലി ലക്ഷ്യമിടുന്നവർക്കും കൺസ്ട്രക്ഷൻ മേഖലയിൽ താൽപ്പര്യമുള്ളവർക്കും സിവിൽ എൻജിനീയറിംഗെടുത്ത് പഠിക്കാം. അതുപോലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ആർക്കിടെക്ചർ അസിസ്റ്റന്റ്ഷിപ്പ് തുടങ്ങി മറ്റ് മേഖലയും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഐടിഐ

പ്ലസ് ടു കഴിഞ്ഞ് പെട്ടെന്ന് ജോലി വേണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് ഐടിഐ തിരഞ്ഞെടുക്കാവുന്നതാണ്. വീടിന്റെയും കെട്ടിടങ്ങളുടെയും പ്ലാൻ തയ്യാറാക്കാൻ പഠിക്കുന്നതിനായി ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ജോലി സാധ്യതയും ഏറെയുള്ളതാണ്. സർവേയർ, ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, തുടങ്ങി മറ്റ് നിരവധി കോഴ്സുകളും ഐടിഐയിൽ നിങ്ങൾക്ക് മുന്നിലുണ്ട്. ടെക്നിക്കൽ കോഴ്സുകളിൽ കണക്ക് പ്രധാന വിഷയമാണെങ്കിലും, പത്താം ക്ലാസ് വരെയുള്ള ഗണിതം നന്നായി അറിഞ്ഞിരുന്നാൽ മതിയാകും.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ