Career After SSLC: എസ്എസ്എൽസി കഴിഞ്ഞ് ഹ്യുമാനിറ്റീസ് എടുത്താൽ…?; തൊഴിൽ സാധ്യതകൾ ഇങ്ങനെ

Career After SSLC 2026: വെറും തിയറി പഠനം എന്നതിലുപരി, ലോകത്തെ ഭരിക്കാൻ സാധിക്കുന്ന മിക്ക പോസ്റ്റുകളിലും സേവനമനുഷ്ഠിക്കാൻ ഹ്യുമാനിറ്റീസ് എടുത്ത് പഠിച്ചവർക്ക് കഴിയും. നിങ്ങൾ കരുതുന്നതിനും അപ്പുറം വലിയ ഉയരങ്ങളിലേക്ക് എത്താൻ ഹ്യുമാനിറ്റീസ് നിങ്ങളെ സഹായിക്കും. 2026-ലെ തൊഴിൽ സാധ്യതകളിൽ ഹ്യുമാനിറ്റീസ് പഠിച്ചവർക്കുള്ള വഴികൾ എന്തെല്ലാമെന്ന് നമുക്ക് വിശദമായി ഒന്ന് നോക്കാം.

Career After SSLC: എസ്എസ്എൽസി കഴിഞ്ഞ് ഹ്യുമാനിറ്റീസ് എടുത്താൽ...?; തൊഴിൽ സാധ്യതകൾ ഇങ്ങനെ

Career After Sslc

Published: 

05 Apr 2026 | 08:42 PM

എസ്എസ്എൽസി ഫലം വന്നാലുടൻ കുട്ടികളെല്ലാം പ്ലസ് വൺ അഡ്മിഷനുള്ള തിരക്കിലായിരിക്കും. ചിലരൊക്കെ ഇപ്പോഴെ അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ പ്ലസ് വണ്ണിന് ഏത് ​ഗ്രൂപ്പെടുത്ത് പഠിക്കണം, അതിൽ സൻസിനും കൊഴ്സിനും അല്ലാതെ ഹ്യുമാനിറ്റീസിന് എന്താണ് പ്രധാന്യം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരവധി പേരുടെ മനസ്സിലൂടെ ഓടിനടക്കുന്നുണ്ട്. ഹ്യുമാനിറ്റീസ് പഠിച്ചാൽ ഭാവിയിൽ ജോലി സാധ്യതകളും ഉപരിപഠന സാധ്യതകളും കുറവാണെന്നാണ് ചിലരുടെ അഭിപ്രായം.

വെറും തിയറി പഠനം എന്നതിലുപരി, ലോകത്തെ ഭരിക്കാൻ സാധിക്കുന്ന മിക്ക പോസ്റ്റുകളിലും സേവനമനുഷ്ഠിക്കാൻ ഹ്യുമാനിറ്റീസ് എടുത്ത് പഠിച്ചവർക്ക് കഴിയും. നിങ്ങൾ കരുതുന്നതിനും അപ്പുറം വലിയ ഉയരങ്ങളിലേക്ക് എത്താൻ ഹ്യുമാനിറ്റീസ് നിങ്ങളെ സഹായിക്കും. 2026-ലെ തൊഴിൽ സാധ്യതകളിൽ ഹ്യുമാനിറ്റീസ് പഠിച്ചവർക്കുള്ള വഴികൾ എന്തെല്ലാമെന്ന് നമുക്ക് വിശദമായി ഒന്ന് നോക്കാം.

ALSO READ: പ്ലസ് ടുവിന് ബയോളജി സയൻസായിരുന്നോ?; പഠനം കഴിഞ്ഞാലുടൻ ജോലി ഉറപ്പാക്കാൻ ഈ കോഴ്സുകൾ

സിവിൽ സർവീസ്

ഐഎഎസ് (IAS), ഐപിഎസ് (IPS) തുടങ്ങിയ ഉന്നത പദവികൾ ലക്ഷ്യമിടുന്നവർക്ക് ഹ്യുമാനിറ്റീസ് നല്ലൊരു തുടക്കമാണ്. കാരണം യുപിഎസ്സി സിലബസിന്റെ 70 ശതമാനത്തോളം വരുന്നത് ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളാണ്. പ്ലസ് വൺ മുതൽ തന്നെ ഈ വിഷയങ്ങൾ പഠിക്കുന്നത് നിങ്ങൾക്ക് മറ്റുള്ളവരേക്കാൾ വേ​ഗത്തിൽ ഈ മേഖലകളിൽ പിടിച്ചുകയറാൻ സാധിക്കും. അതിനാൽ ഹ്യുമാനിറ്റീസ് എടുത്ത് പഠിച്ചാൽ ​ഗുണമില്ലെന്ന് ആരും കരുതേണ്ട.

നിയമപഠനം

നല്ല വാക്ചാതുര്യവും വിശകലന ബുദ്ധിയുമുള്ളവർക്ക് ഹ്യുമാനിറ്റീസ് എടുത്ത് പഠിച്ച ശേഷം നേരെ നിയമപഠനത്തിന് പോകാവുന്നതാണ്. പ്ലസ് ടുവിന് ശേഷം അ‍ഞ്ച് വർഷത്തെ എൽഎൽബി കോഴ്സിന് ചേരാം. കോർപ്പറേറ്റ് ലോയർ, ജഡ്ജി, ലീഗൽ അഡ്വൈസർ എന്നീ നിലകളിൽ നിങ്ങളുടെ മികവ് പ്രകടിപ്പിക്കാൻ ഇതിലും നല്ലൊരു വഴി വേറെയില്ല. അതിനാൽ എൽഎൽബി സ്വപ്നം കാണുന്നവർക്ക് ഹ്യുമാനിറ്റീസ് പഠിക്കുന്നതാണ് ഉചിതം.

സൈക്കോളജി

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ രാജ്യത്തും അതിന് പുറത്തേക്കും ഡിമാൻഡ് ഉള്ള മേഖലയാണ് സൈക്കോളജി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൗൺസിലർ, ചൈൽഡ് സൈക്കോളജിസ്റ്റ്, എച്ച്ആർ മാനേജർ എന്നീ തസ്തികകളിൽ വൻ തൊഴിൽ സാധ്യതയാണ് സൈക്കോളജി പഠനത്തിലൂടെ നിങ്ങളുടെ കൈകളിലേക്ക് വരുന്നത്.

മാധ്യമപ്രവർത്തനവും ഡിജിറ്റൽ മീഡിയയും

വാർത്തകളോടും എഴുത്തിനോടും താൽപ്പര്യമുള്ളവർക്ക് ഹ്യുമാനിറ്റീസ് കഴിഞ്ഞ് നേരെ ജേണലിസം തിരഞ്ഞെടുക്കാവുന്നതാണ്. ന്യൂസ് റിപ്പോർട്ടർ, എഡിറ്റർ, കണ്ടന്റ് റൈറ്റർ, പിആർഒ, സോഷ്യൽ മീഡിയ മാനേജർ തുടങ്ങിയ മേഖലകളിൽ തിളങ്ങാനും നല്ല ശമ്പളം കൈപ്പറ്റാനും ഇതാണ് മികച്ച വഴി.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ