CBSE Board Exam Results 2025: സിബിഎസ്ഇ ഫലം വെബ്സൈറ്റ് വഴി മാത്രമല്ല; അറിയാൻ വേറെയുമുണ്ട് മാർഗങ്ങൾ
How to Check CBSE 10th,12th Results 2025: സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നതിന് പുറമെ ഡിജിലോക്കർ വഴിയും ഉമാംഗ്, ഐവിആർഎസ് എന്നിവ വഴിയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും.
വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം മെയ് രണ്ടാം വാരത്തോടെ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. പരീക്ഷ ഫലം പരിശോധിക്കാൻ നിരവധി സംവിധാനങ്ങളാണ് വിദ്യാർത്ഥികൾക്കായി സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നതിന് പുറമെ ഡിജിലോക്കർ വഴിയും ഉമാംഗ്, ഐവിആർഎസ് എന്നിവ വഴിയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും.
ഡിജിലോക്കറിൽ സിബിഎസ്ഇ ഫലം എങ്ങനെ പരിശോധിക്കാം?
മുമ്പ് ഡിജിലോക്കർ ഉപയോഗിച്ചിട്ടില്ലാത്തവർ ആണെങ്കിൽ ഇപ്പോൾ പുതിയ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഡിജിലോക്കർ വഴി പരീക്ഷ ഫലം പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം;
- ഔദ്യോഗിക വെബ്‌സൈറ്റായ digilocker.gov.in സന്ദർശിക്കുക
- ‘ഗെറ്റ് സ്റ്റാര്‍ട്ടഡ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- ആവശ്യപ്പെട്ട വിവരങ്ങളും, സ്‌കൂളില്‍ നിന്ന് നല്‍കിയ കോഡും നല്‍കുക.
- വിശദാംശങ്ങള്‍ വെരിഫൈ ചെയ്യുക. മൊബൈല്‍ നമ്പര്‍ നൽകിയ ശേഷം ഒടിപി വഴി വാലിഡേറ്റ് ചെയ്യുക.
- ഡിജിലോക്കര്‍ അക്കൗണ്ട് ആക്ടീവാകും.
- ശേഷം അതിലെ സിബിഎസ്ഇ ഫലം എന്ന വിഭാഗത്തിലേക്ക് പോകുക.
- നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, മറ്റ് ആവശ്യമായ വിശദാംശങ്ങൾ എന്നിവ നൽകുക.
- ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ഫലം അറിയാനും ഡൗൺലോഡ് ചെയ്യാനും കഴിയും.
ഉമാങ് ആപ്പിൽ ഫലങ്ങൾ പരിശോധിക്കുന്നത് എങ്ങനെ?
- ഉമാംഗ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക അല്ലെങ്കിൽ പുതിയ അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുക.
- ‘CBSE ഫലം 2025’ എന്നത് തിരഞ്ഞെടുക്കുക.
- നിങ്ങളുടെ റോൾ നമ്പർ നൽകുക.
- സ്കോർകാർഡ് സ്ക്രീനിൽ ദൃശ്യമാകും.
ALSO READ: സിബിഎസ്ഇ ഗ്രേഡിംഗ് രീതി എങ്ങനെ? അറിയാം
സിബിഎസ്ഇ 2025 ഫലം ഐവിആർഎസ് വഴി:
ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റം (IVRS) വഴി ഫലങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ ലോക്കൽ ഏരിയ കോഡ് ഉപയോഗിച്ച് 24300699 എന്ന നമ്പറിൽ വിളിക്കുക. ഇതിന് ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല.
സിബിഎസ്ഇ ഫലം ഔദ്യോഗിക വെബ്‌സൈറ്റ് വഴി:
- സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ results.cbse.nic.in അല്ലെങ്കിൽ cbseresults.nic.in സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ ‘സിബിഎഇ 10th റിസൾട്ട് 2025’ അല്ലെങ്കിൽ ‘സിബിഎസ്ഇ 12th റിസൾട്ട് 2025’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ റോൾ നമ്പർ, ജനനത്തീയതി എന്നിവ പൂരിപ്പിച്ച് നൽകുക.
- ഫലം സ്ക്രീനിൽ ദൃശ്യമാകും. ശേഷം ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.