AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CBSE Results 2025: സിബിഎസ്ഇ ഗ്രേഡിംഗ് രീതി എങ്ങനെ? അറിയാം

CBSE 2025 Grading System: മെയ് രണ്ടാം വാരത്തോടെ പരീക്ഷ ഫലം വരുമെന്നാണ് സൂചന.  സിബിഎസ്ഇ പരീക്ഷ ഫലം ഗ്രേഡ് രീതിയിലാണ് പ്രസിദ്ധീകരിക്കുക. എ1 മുതൽ ഇ2 വരെയാണ് ഗ്രേഡുകൾ.

CBSE Results 2025: സിബിഎസ്ഇ ഗ്രേഡിംഗ് രീതി എങ്ങനെ? അറിയാം
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 04 May 2025 16:30 PM

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം വരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മെയ് രണ്ടാം വാരത്തോടെ പരീക്ഷ ഫലം വരുമെന്നാണ് സൂചന. പത്താം ക്ലാസ് ഫലം വന്നതിന് ശേഷം അതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ലസ് വണ്ണിൽ ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിൽ എത്തിച്ചേരാൻ വിദ്യാർഥികൾക്ക് കഴിയുക. അതുപോലെ തന്നെ പ്ലസ് ടു ഫലം വന്നതിന് ശേഷമേ ഉപരിപഠനത്തെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കൂ.

സിബിഎസ്ഇ പരീക്ഷ ഫലം ഗ്രേഡ് രീതിയിലാണ് പ്രസിദ്ധീകരിക്കുക. എ1 മുതൽ ഇ2 വരെയാണ് ഗ്രേഡുകൾ. ലഭിക്കുന്നത് എ1 ആണെങ്കിൽ ഗ്രേഡ് പോയിന്റ് പത്ത് ആണ്. എ2വിന് ഒമ്പത്, ബി1ന് എട്ട്, ബി 2വിന് ഏഴ്, സി1ന് ആറ്, സി 2വിന് അഞ്ച്, ഡി ഗ്രേഡിന് നാല് എന്നിങ്ങനെയാണ് ഗ്രേഡ് പോയിന്റ്. കൂടാതെ, ഇ1, ഇ2 നേടുന്നവർ പരീക്ഷയിൽ തോറ്റതായി കണക്കാക്കും.

മാർക്ക് റേഞ്ച് ഗ്രേഡ് ഗ്രേഡ് പോയിന്റ് ഗ്രേഡ് പൊസിഷൻ
91-100 A1 10 Outstanding performance
81-90 A2 9 Outstanding performance
71-80 B1 8 Strong performance
61-70 B2 7 Strong performance
51-60 C1 6 Acceptable performance
41-50 C2 5 Acceptable performance
33-40 D 4 Below-average performance
21-32 E1 Fail Poor performance/ Fail
0-20 E2 Fail Poor performance/ Fail

ALSO READ: ഡിജിലോക്കറിലൂടെയും സിബിഎസ്ഇ റിസല്‍ട്ടറിയാം; എങ്ങനെ? സിമ്പിളാണ്‌

എന്താണ് CGPA, അത് എങ്ങനെ കണക്കാക്കാം?

CGPA അഥവാ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് എന്നാൽ എല്ലാ പ്രധാന വിഷയങ്ങളിലും നേടിയ ഗ്രേഡ് പോയിന്റുകളുടെ ശരാശരിയാണ്. CGPA കണക്കാക്കാൻ, എല്ലാ പ്രധാന വിഷയങ്ങളുടെയും ഗ്രേഡ് പോയിന്റുകൾ കൂട്ടി ആകെ തുക കണ്ടെത്തുക. ശേഷം ആകെ വിഷയങ്ങളുടെ എണ്ണം കൊണ്ട് ഇതിനെ ഹരിക്കുക.

CGPA = എല്ലാ പ്രധാന വിഷയങ്ങളിലും നേടിയ ഗ്രേഡ് പോയിന്റുകളുടെ ആകെത്തുക/ആകെ വിഷയങ്ങളുടെ എണ്ണം.

ഉദാഹരണത്തിന് ഒരു വിദ്യാർത്ഥിക്ക് രണ്ടു എ1, ഒരു ബി1, രണ്ടു സി2 എന്നിങ്ങനെയാണ് ഗ്രേഡ് ലഭിച്ചതെങ്കിൽ, സിജിപിഎ കണക്കാക്കുന്നതിന് ആദ്യം ഇതിന്റെ ഗ്രേഡ് പോയിന്റുകൾ കണ്ടെത്തുക. രണ്ടു എ1 (10*2= 20), ഒരു ബി1 (8*1=8), രണ്ടു സി2 (5*2=10). ഇനി ലഭിച്ച ഈ സംഖ്യകളുടെ ആകെ തുക കണ്ടെത്തുക, 20+8+10= 38. ശേഷം ആകെ വിഷയങ്ങളുടെ എണ്ണം, അതായത് അഞ്ച് കൊണ്ട് ലഭിച്ച 38നെ ഹരിക്കുക, 38/5= 7.6. ഇപ്പോൾ ലഭിച്ച സംഖ്യയാണ് വിദ്യാർത്ഥിയുടെ സിജിപിഎ. ഇനി ഇതിനെ ശതമാനത്തിലേക്ക് മാറ്റാനായി 9.5 കൊണ്ട് ഗുണിക്കുക. 7.6*9.5= 72%.