AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CBSE 10th, 12th results 2024; സി.ബി.എസ്.സി പത്താം ക്ലാസ്, പ്ലസ് ടു ഫലങ്ങള്‍ മെയ് 20 -ന് ശേഷം പ്രസിദ്ധീകരിക്കും

ഡല്‍ഹി മേഖലയില്‍ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ബോര്‍ഡില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

CBSE 10th, 12th results 2024; സി.ബി.എസ്.സി പത്താം ക്ലാസ്, പ്ലസ് ടു ഫലങ്ങള്‍ മെയ് 20 -ന് ശേഷം പ്രസിദ്ധീകരിക്കും
Aswathy Balachandran
Aswathy Balachandran | Published: 03 May 2024 | 06:01 PM

ന്യൂഡൽഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍, ഈ വര്‍ഷത്തെ സി.ബി.എസ്.സി 10, പ്ലസ്ടു ഫലങ്ങള്‍ മെയ് 20ന് ശേഷം പ്രഖ്യാപിക്കും. cbseresults.nic.in എന്ന വെബസൈറ്റിലൂടെ ഫലം പരിശോധിക്കാം.

കൂടാതെ cbseresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലും ഫലം ലഭ്യമാണ്. ഇതുവഴി ഫലങ്ങള്‍ പരിശോധിക്കാനും സ്‌കോര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. സി ബി എസ്ഇ  പരീക്ഷകളുടെ ഫലം മെയ് 3ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍, ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇത് വ്യാജമാണെന്ന് അറിയിച്ചു. ഡല്‍ഹി മേഖലയില്‍ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ബോര്‍ഡില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

എന്ന് ഫലപ്രഖ്യാപനം ഉണ്ടാകും എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ഒരു ഔദ്യോഗിക സ്ഥിരീകരണവും നല്‍കിയിട്ടില്ല.

എങ്ങനെ റിസള്‍ട്ട് അറിയാം

  • സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in സന്ദര്‍ശിക്കുക.
  • വെബ്സൈറ്റിന്റെ ഹോംപേജില്‍ 2024 ലെ CBSE 10 അല്ലെങ്കില്‍ 12 ക്ലാസ് ഫലങ്ങള്‍ക്കായുള്ള ലിങ്കില്‍ ക്ലിക്കുചെയ്യുക.
  • നിങ്ങള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, സ്‌ക്രീനില്‍ ഒരു ലോഗിന്‍ പേജ് ദൃശ്യമാകും.ഇവിടെ റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി തുടങ്ങിയവ നല്‍കുക.
  • തുടര്‍ന്ന് സ്‌കോര്‍കാര്‍ഡുകള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും.
  • അത് ഡൗണ്‍ലോഡ് ചെയ്യുക.
  • കൂടുതല്‍ റഫറന്‍സിനായി സ്‌കോര്‍കാര്‍ഡിന്റെ പ്രിന്റൗട്ട് എടുക്കുക.

സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13, 2024 വരെയും സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ 2024 ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 2 വരെയും ആയിരുന്നു.