CBSE 10th, 12th Results 2026: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഏപ്രിൽ 14ന്?; പന്ത്രണ്ടാം ക്ലാസ് ഫലം എപ്പോൾ? പുതിയ അപ്ഡേറ്റുകൾ

CBSE 10th, 12th Results 2026 Releases Date: ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രിൽ പകുതിയോടെ പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഏപ്രിൽ 14ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന രണ്ടാം ബോർഡ് പരീക്ഷയ്ക്ക് മുൻപായി ഫലം പുറത്തുവിടാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.

CBSE 10th, 12th Results 2026: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഏപ്രിൽ 14ന്?; പന്ത്രണ്ടാം ക്ലാസ് ഫലം എപ്പോൾ? പുതിയ അപ്ഡേറ്റുകൾ

പ്രതീകാത്മക ചിത്രം

Published: 

11 Apr 2026 | 03:33 PM

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പിലാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ആശങ്കയുടെ ദിവസങ്ങളാണ് കടന്നുപോകുന്നത്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രിൽ പകുതിയോടെ പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഏപ്രിൽ 14ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന രണ്ടാം ബോർഡ് പരീക്ഷയ്ക്ക് മുൻപായി ഫലം പുറത്തുവിടാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.

എന്നാൽ സിബിഎസ്ഇ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പത്താം ക്ലാസിൽ ഏകദേശം 25 ലക്ഷം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 18.5 ലക്ഷം വിദ്യാർത്ഥികളുമാണ് ഇത്തവണ സിബിഎസ്ഇ ബോർഡ് പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്നത്. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 11നാണ് അവസാനിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 10നും പൂർത്തിയായി. കഴിഞ്ഞ വർഷം മെയ് 13-നാണ് 10, 12 ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ വർഷം അതിലും നേരത്തെ എത്താനാണ് സാധ്യത.

ALSO READ: പ്ലസ് വണ്‍ ഫലത്തിന് എത്ര നാള്‍ കാത്തിരിക്കണം? ഇത്തവണ വൈകുമോ?

സിബിഎസ്ഇ 2026 ഫലങ്ങൾ എവിടെ പരിശോധിക്കാം

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ അവരവരുടെ ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.
cbse.gov.in, results.nic.in, results.digilocker.gov.in, umang.gov.in എന്നീ വെബ്സൈറ്റുകളാണ് സാധാരണയായി ഫലം പരിശോധിക്കാൻ ഉപയോ​ഗിക്കുന്നത്.

മേൽപ്പറഞ്ഞ വെബ്‌സൈറ്റിലെ ‘Results’ ടാബിൽ ക്ലിക്ക് ചെയ്യുക.

‘Secondary School Examination (Class X) 2026’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.

നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ നൽകുക.

‘Submit’ ബട്ടൺ നൽകുന്നതോടെ പരീക്ഷാ ഫലം സ്ക്രീനിൽ കാണാൻ കഴിയും.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ