CBSE Class 10 Result 2026: കാത്തിരിപ്പിന് വിരാമം! സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് പുറത്ത്; ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ

CBSE 10th Result 2026 Out: സിബിഎസ്ഇ റിസള്‍ട്ട് പുറത്തുവിട്ടു. ഏപ്രില്‍ 20-ന് മുമ്പ് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിജയശതമാനം, ഫലം പരിശോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നോക്കാം. ഔദ്യോഗിക വെബ്‌സൈറ്റുകൾ, ഡിജിലോക്കർ, ഉമാങ് ആപ്പ്, എസ്എംഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം.

CBSE Class 10 Result 2026: കാത്തിരിപ്പിന് വിരാമം! സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് പുറത്ത്; ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ

CBSE Students File Pic

Updated On: 

15 Apr 2026 | 05:25 PM

CBSE Result: സിബിഎസ്ഇ പത്താം ക്ലാസ് ഫലം റിസള്‍ട്ട് പുറത്തുവിട്ടു. 93.70 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയ 94.99 ശതമാനം പെണ്‍കുട്ടികളും, 92.6 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനത്തില്‍ തിരുവനന്തപുരവും, വിജയവാഡയും മുന്നിലെത്തി. 99.79 ശതമാനമാണ് രണ്ടിടങ്ങളിലെയും വിജയശതമാനം. 99.58 ശതമാനം വിജയവുമായി ചെന്നൈയാണ് രണ്ടാമത്. 85.32 ശതമാനം വിജയമുള്ള ഗുവാഹത്തിയാണ് ഏറ്റവും പിന്നില്‍.

ഏപ്രില്‍ 20-ന് മുമ്പ് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകൾ, ഡിജിലോക്കർ, ഉമാങ് ആപ്പ്, എസ്എംഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. results.cbse.nic.in, cbse.gov.in എന്ന വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും.

ഡിജിലോക്കറിലും ഫലം പരിശോധിക്കാം

ഡിജിലോക്കറിലൂടെയും ഫലം അറിയാം. ഡിജിറ്റല്‍ മാര്‍ക്ക് ഷീറ്റും ഡിജിലോക്കറിലൂടെ ലഭിക്കും. സിബിഎസ്ഇ രേഖകളുമായി APAAR ഐഡി ഇതിനകം ലിങ്ക് ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഡിജിലോക്കർ വെബ്‌സൈറ്റിലെ (cbseservices.digilocker.gov.in) ഇഷ്യുഡ് ഡോക്യുമെന്റ്സ് വിഭാഗത്തിൽ അവരുടെ ഫലങ്ങൾ കാണാൻ കഴിയും.

Also Read: KEAM 2026: എന്‍ട്രന്‍സ് പരീക്ഷയുടെ പ്രാക്ടീസ് ടെസ്റ്റ് ചെയ്യേണ്ടത് എങ്ങനെ? ദേ, വളരെ സിമ്പിളാണ്‌

APAAR ഐഡി ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം: സ്കൂൾ നൽകിയ 6 അക്ക ആക്സസ് കോഡ് നൽകുക. ആക്സസ് കോഡ് ലഭിച്ചിട്ടില്ലെങ്കിൽ സ്കൂളുമായി ബന്ധപ്പെടുക. 5 അക്ക ആക്സസ് കോഡ് ഉണ്ടെങ്കിൽ പൂജ്യം(0) എന്ന പ്രിഫിക്സ് ചേർക്കുക. തുടര്‍ന്ന്‌ വിശദാംശങ്ങൾ പരിശോധിക്കുക. മൊബൈൽ നമ്പർ നൽകുക. ഒടിപിയും നല്‍കണം. ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് അവരുടെ അക്കൗണ്ടിൽ അവരുടെ മാർക്ക് ഷീറ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയും.

ഉമാങ് ആപ്പിലും പരിശോധിക്കാം

ഉമാങ് ആപ്പിലും സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് ലഭ്യമാകും.  web.umang.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക. സിബിഎസിഇ ക്ലാസ് 10 റിസള്‍ട്ട് 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ക്ലാസ്, റോൾ നമ്പർ, ആപ്ലിക്കേഷൻ നമ്പർ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങൾ നൽകുക.

എസ്എംഎസ് വഴി എങ്ങനെ പരിശോധിക്കാം?

“cbse10” “റോൾ നമ്പർ”, “സ്കൂൾ കോഡ്”, “സെന്റർ നമ്പർ” എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പറിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം അയച്ചാല്‍ ഫലപ്രഖ്യാപനത്തിന് ശേഷം റിസള്‍ട്ട് ലഭ്യമാകും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ