CBSE Date Sheet 2027: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ എന്ന് തുടങ്ങും?; തീയതി ഉടൻ പുറത്ത്, എങ്ങനെ പരിശോധിക്കാം?
CBSE Class 10, 12 Board Exam Date Sheet 2027: കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ സിബിഎസ്ഇയുടെ രീതികൾ പരിശോധിച്ചാൽ, ഏകദേശം സെപ്റ്റംബർ ആദ്യവാരമോ ഒക്ടോബറിലോ ആണ് പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നത്. സാധാരണയായി പരീക്ഷകൾ ഏത് മാസത്തിൽ തുടങ്ങും എന്നതിനെക്കുറിച്ചുള്ള പ്രാഥമിക സൂചന അല്ലെങ്കിൽ അനൗദ്യോഗിക തീയതികളാണ് ആദ്യം ബോർഡ് പുറത്തുവിടാറുള്ളത്.

പ്രതീകാത്മക ചിത്രം
ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഇപ്പോൾ ഒരേപോലെ കാത്തിരിക്കുന്നത് സിബിഎസ്ഇയുടെ ഡേറ്റ് ഷീറ്റിനായിട്ടാണ്. സിബിഎസ്ഇ 2027 പരീക്ഷാ തീയതി പട്ടിക (Date Sheet) എപ്പോൾ പ്രസിദ്ധീകരിക്കും എന്നതാണ് രാജ്യമൊട്ടാകെ ഉറ്റുനോക്കുന്നത്. 2026-27 അധ്യയന വർഷത്തേക്കുള്ള പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ ഔദ്യോഗിക സമയക്രമം സിബിഎസ്ഇ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ സിബിഎസ്ഇയുടെ രീതികൾ പരിശോധിച്ചാൽ, ഏകദേശം സെപ്റ്റംബർ ആദ്യവാരമോ ഒക്ടോബറിലോ ആണ് പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നത്. സാധാരണയായി പരീക്ഷകൾ ഏത് മാസത്തിൽ തുടങ്ങും എന്നതിനെക്കുറിച്ചുള്ള പ്രാഥമിക സൂചന അല്ലെങ്കിൽ അനൗദ്യോഗിക തീയതികളാണ് ആദ്യം ബോർഡ് പുറത്തുവിടാറുള്ളത്. ഈ അറിയിപ്പിന് ശേഷം ഏകദേശം ഒരു മാസം കഴിഞ്ഞാണ് ഓരോ വിഷയങ്ങളുടെയും പരീക്ഷാ തീയതികളും ഇടവേളകളും വ്യക്തമാക്കുന്ന അന്തിമ തീയതി പട്ടിക സിബിഎസ്ഇ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക.
ALSO READ: ഡിഗ്രിയുണ്ടോ? സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റാകാം
നിലവിലെ സാഹചര്യങ്ങളും മുൻവർഷങ്ങളിലെ തീയതികളും വിലയിരുത്തുമ്പോൾ, 2026 നവംബർ അവസാന വാരത്തോടുകൂടിയോ ഡിസംബർ ആദ്യ വാരത്തിലോ സിബിഎസ്ഇ അന്തിമ പരീക്ഷാ തീയതി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത. പ്രാക്ടിക്കൽ പരീക്ഷകൾ സാധാരണയായി 2027 ജനുവരി ആദ്യവാരത്തിൽ ആരംഭിക്കുകയും തിയറി പരീക്ഷകൾ ഫെബ്രുവരി പകുതിയോടെ തുടങ്ങുകയും ചെയ്യുന്ന രീതിയാണ് ബോർഡ് പിന്തുടരുന്നത്.
വ്യാജ തീയതികളിൽ വിശ്വസിക്കരുത്
ഓരോ വർഷവും പരീക്ഷാ സീസൺ അടുക്കുന്നതോടെ വാട്‌സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഔദ്യോഗികമല്ലാത്തതും വ്യാജ ടൈംടേബിളുകൾ സജീവമാകാറുണ്ട്. ഇത്തരം വ്യാജ വാർത്തകൾക്കെതിരെ സിബിഎസ്ഇ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിബിഎസ്ഇ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന നോട്ടിഫിക്കേൻ മാത്രമാണ് ഔദ്യോഗികമായി സാധുതയുള്ളത്. വ്യാജ പ്രചരണങ്ങളിൽ വീണുപോകാതെ ഔദ്യോഗിക തീയതികൾ മാത്രം അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ തങ്ങളുടെ പഠന പ്ലാനും റിവിഷനും ക്രമീകരിക്കാൻ ശ്രദ്ധിക്കുക.
എൽഒസി നടപടികൾ ആരംഭിച്ചു
പരീക്ഷ എഴുതുന്ന 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ കൃത്യമായ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ് (LOC) സമർപ്പിക്കുന്നതിനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബോർഡ് എല്ലാ അഫിലിയേറ്റഡ് സ്കൂളുകൾക്കും ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളുകൾ പോർട്ടൽ വഴി അപ്ലോഡ് ചെയ്യേണ്ടതാണ്. 10, 12 ക്ലാസുകളിലെ എല്ലാ പ്രധാന വിഷയങ്ങളുടെയും പുതിയ മാതൃകാ ചോദ്യപേപ്പറുകളും മാർക്കിംഗ് സ്കീമുകളും ബോർഡ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നു.
പരീക്ഷാ ഷെഡ്യൂൾ എങ്ങനെ പരിശോധിക്കാം?
CBSE 2027 പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഹോം പേജിൽ, ‘CBSE Date Sheet 2027’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ പരീക്ഷാ ഷെഡ്യൂൾ നിങ്ങളുടെ സ്ക്രീനിൽ ലഭ്യമാകും.
പ്രാഥമിക പരീക്ഷാ ഷെഡ്യൂൾ ശ്രദ്ധാപൂർവ്വം പരിശോധിച്ച്, തുടർന്നുള്ള പഠന ആവശ്യങ്ങൾക്കായി അത് ഡൗൺലോഡ് ചെയ്യാം.
English Summary:
CBSE has not yet published the official Class 10 and Class 12 board exam schedule for the 2026-27 session. CBSE typically releases a tentative schedule in September, giving a broad sense of when exams will begin.