CBSE Three-Language Policy: സിബിഎസ്ഇ ത്രിഭാഷാ നയം; ആറാം ക്ലാസുകാർക്ക് ഇളവ് നൽകണമെന്ന് സുപ്രീം കോടതി ‌‌

CBSE Three-Language Policy Update: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ച് ഉത്തരവിട്ടത്. രക്ഷിതാക്കളും അധ്യാപകരും സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ബോർഡിന് ഇളവ് നൽകാനുള്ള കർശന നിർദ്ദേശം കോടതി നൽകിയത്.

CBSE Three-Language Policy: സിബിഎസ്ഇ ത്രിഭാഷാ നയം; ആറാം ക്ലാസുകാർക്ക് ഇളവ് നൽകണമെന്ന് സുപ്രീം കോടതി ‌‌

Cbse Board

Published: 

29 Sep 2026 | 10:18 AM

പുത്തൻ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന ത്രിഭാഷാ നയത്തിൽ (Three-Language Formula) ഈ അധ്യയന വർഷത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകാൻ സിബിഎസ്ഇക്ക് (സിബിഎസ്ഇ) നിർദ്ദേശം നൽകി സുപ്രീം കോടതി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ച് ഉത്തരവിട്ടത്.

ത്രിഭാഷാ നയം നടപ്പാക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പെട്ടെന്നുണ്ടാകുന്ന പഠനഭാരം കുറയ്ക്കാൻ ഇളവ് വേണമെന്ന് രക്ഷിതാക്കളും അധ്യാപകരും സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്. ആറാം ക്ലാസുകാർക്ക് ഇളവ് നൽകണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ബോർഡിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് പരിഗണിക്കാൻ സിബിഎസ്ഇ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ രക്ഷിതാക്കളും അധ്യാപകരും സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ബോർഡിന് ഇളവ് നൽകാനുള്ള കർശന നിർദ്ദേശം കോടതി നൽകിയത്.

ALSO READ: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ തീയതികൾ ഉടൻ; ഡേറ്റ് ഷീറ്റ് എവിടെ, എങ്ങനെ പരിശോധിക്കാം?

7, 8, 9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഈ ഇളവ് നേരത്തെ തന്നെ ലഭ്യമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആറാം ക്ലാസുകാർക്കും ആശ്വാസം ലഭിക്കുന്നത്. 99 ശതമാനത്തോളം സിബിഎസ്ഇ സ്കൂളുകളും പുതിയ ഭാഷാ നയം നടപ്പിലാക്കാൻ സജ്ജമാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. വിദ്യാഭ്യാസത്തിനിടയിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് വിദ്യാർത്ഥികളെ നിർബന്ധിതരാക്കുന്നത് ഒഴിവാക്കാൻ, 2027 മുതൽ പുതിയ സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോടും സിബിഎസ്ഇയോടും സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

എന്താണ് സിബിഎസ്ഇ ത്രിഭാഷാ നയം?

വിദ്യാർത്ഥികളിൽ ഭാഷാ നൈപുണ്യവും ബഹുഭാഷാ സംസ്കാരവും വളർത്തുന്നതിനായി സ്കൂളുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമായി പഠിപ്പിക്കുന്ന രീതിയാണിത്. ഇതനുസരിച്ച്, 5-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള ഘട്ടങ്ങളിൽ വിദ്യാർത്ഥികൾ പ്രധാനമായും 3 ഭാഷകൾ പഠിക്കേണ്ടതുണ്ട്. 2 ഇന്ത്യൻ ഭാഷകളും ഒരു വിദേശഭാഷയും പഠിക്കണമെന്നാണു ത്രിഭാഷാ നയം നിർദേശിക്കുന്നത്. കഴിഞ്ഞ അധ്യയനവർഷം വരെ ഇംഗ്ലിഷും മാതൃഭാഷയും ഒപ്പം മറ്റൊരു ഇന്ത്യൻ ഭാഷ മൂന്നാം ഭാഷയായും പഠിക്കുന്നതായിരുന്നു രീത്ി.

മൂന്നാം ഭാഷയുടെ മൂല്യനിർണ്ണയം ബോർഡ് പരീക്ഷയ്ക്ക് പകരം അതത് സ്കൂൾ തലത്തിൽ തന്നെ നടത്തുന്ന രീതിയിലാണ് ക്രമീകരണം.മൂന്നാം ഭാഷാ ക്ലാസുകൾ ആഴ്ചയിൽ മൂന്ന് പീരിയഡുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു. സ്കൂൾ തലത്തിൽ പ്രാദേശിക ഭാഷകളിലും മാതൃഭാഷയിലും ഉള്ള പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയം നടപ്പിലാക്കുന്നത്. എന്നാൽ പ്രാദേശിക ഭാഷകൾക്കും മൂന്നാം ഭാഷയ്ക്കും കൂടുതൽ സമയവും മുൻഗണനയും നൽകുന്നത് ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തെ സാരമായി ബാധിക്കുമെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ വിലയിരുത്തൽ.

English Summary:

CBSE to extend the transitional exemption under its three-language policy to students currently studying in Class 6. The exemption was already available to students of Classes 7, 8 and 9.

Loading...
Unable to load recommendations.
Follow Us
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
ആഡംബര ക്രൂയിസിൽ രാപ്പാർക്കാം; IRCTC-യുടെ കിടിലൻ വിയറ്റ്നാം ടൂർ!
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ