AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC: പിഎസ്‌സിയില്‍ പുതിയ യോഗ്യതകള്‍ എങ്ങനെ ചേര്‍ക്കാം? ചെയ്യേണ്ടത് ഇത്ര മാത്രം

Kerala PSC new qualification adding: പുതിയ യോഗ്യതകള്‍ ചേര്‍ക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷ നല്‍കാം. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് 'റിക്വസ്റ്റ്‌സ്' ലിങ്ക് സെലക്ട് ചെയ്യണം

Kerala PSC: പിഎസ്‌സിയില്‍ പുതിയ യോഗ്യതകള്‍ എങ്ങനെ ചേര്‍ക്കാം? ചെയ്യേണ്ടത് ഇത്ര മാത്രം
Image for representation purpose onlyImage Credit source: facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION, Paul Harizan/Getty Images Creative
Jayadevan AM
Jayadevan AM | Published: 25 Sep 2025 | 04:05 PM

കേരള പിഎസ്‌സിയുടെ തുളസി സോഫ്റ്റ്‌വെയറിലെ മാസ്റ്റര്‍ ഡാറ്റയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പുതിയ യോഗ്യതകള്‍ ചേര്‍ക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷ നല്‍കാം. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ‘റിക്വസ്റ്റ്‌സ്’ ലിങ്ക് സെലക്ട് ചെയ്യണം. അതില്‍ ‘റെയ്‌സ് എ ന്യൂ റിക്വസ്റ്റ്’ തിരഞ്ഞെടുക്കണം. തുടര്‍ന്ന് ‘റിക്വസ്റ്റ് ഫോര്‍ ആഡിങ് എ ന്യൂ എജ്യുക്കേഷണല്‍ ക്വാളിഫിക്കേഷന്‍ വിച്ച് ഈസ് നോട്ട് ലിസ്റ്റഡ്’ എന്ന് ഇംഗ്ലീഷില്‍ കൊടുക്കണം. തുടര്‍ന്ന് ‘പ്രൊസീഡ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം.

അതിനു ശേഷം യോഗ്യതയുടെ ഡീറ്റെയില്‍സ് നല്‍കണം. തുടര്‍ന്ന് ഡോക്യുമെന്റ്‌സ് അപ്‌ലോഡ് ചെയ്തതിന് ശേഷം ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യണം. keralapsc.gov.in എന്ന പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് പ്രൊഫൈല്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

 PSC Notice

പിഎസ്‌സി നോട്ടീസ്‌

ഉത്തരസൂചികയുടെ പരാതി

പിഎസ്‌സിയുടെ ഒഎംആര്‍, ഓണ്‍ലൈന്‍ പരീക്ഷകളുടെ താത്കാലിക ആന്‍സര്‍ കീയുമായി ബന്ധപ്പെട്ടുള്ള പരാതികളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലിലൂടെ നല്‍കാം. പരീക്ഷകള്‍ക്ക് ശേഷം കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റിലും, പ്രൊഫൈലിലും താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കും.

Also Read: PSC Secretariat Assistant Exam 2025: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം; അഡ്മിറ്റ് കാര്‍ഡില്‍ ഈ സെന്ററുള്ളവരുടെ ശ്രദ്ധയ്ക്ക്‌

പ്രൊഫൈലിലെ റിക്വസ്റ്റ് മൊഡ്യൂളിലൂടെയാണ് പരാതികള്‍ നല്‍കേണ്ടത്. ‘കംപ്ലയിന്റ്‌സ് റിഗാര്‍ഡിങ് ആന്‍സര്‍ കീ’ എന്ന ലിങ്ക് തിരഞ്ഞെടുക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ പരാതികള്‍ നല്‍കണം. പ്രൊഫൈലുകളിലൂടെ മാത്രമേ പരാതികള്‍ സ്വീകരിക്കൂ.