AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Medical Seats: സർക്കാർ കോളേജുകളിൽ 10,000 ത്തിലധികം പുതിയ മെഡിക്കൽ സീറ്റുകൾ വരുന്നു…

New Medical Seats in Government Colleges ​in India: ഒരു സീറ്റിനുള്ള ചെലവ് 1.50 കോടി രൂപയായി ഉയർത്തി. ഇതിലൂടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ സാധിക്കും.

New Medical Seats: സർക്കാർ കോളേജുകളിൽ 10,000 ത്തിലധികം പുതിയ മെഡിക്കൽ സീറ്റുകൾ വരുന്നു…
Medical Seats In IndiaImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 25 Sep 2025 09:55 AM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യ സംരക്ഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും വേണ്ടി സുപ്രധാന തീരുമാനങ്ങളെടുത്തു. ഇതിന്റെ ഭാഗമായി സർക്കാർ മെഡിക്കൽ കോളേജുകളിൽ 5,000 പുതിയ പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി.) സീറ്റുകളും 5,023 എം.ബി.ബി.എസ്. സീറ്റുകളും അനുവദിച്ചു.

 

പദ്ധതിയുടെ വിശദാംശങ്ങൾ

 

നിലവിലുള്ള സംസ്ഥാന, കേന്ദ്ര സർക്കാർ മെഡിക്കൽ കോളേജുകൾ, പോസ്റ്റ് ഗ്രാജ്വേറ്റ് സ്ഥാപനങ്ങൾ, സർക്കാർ ആശുപത്രികൾ എന്നിവ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്ന, കേന്ദ്രാവിഷ്കൃത പദ്ധതിയുടെ (CSS) മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം. ഒരു സീറ്റിനുള്ള ചെലവ് 1.50 കോടി രൂപയായി ഉയർത്തി. ഇതിലൂടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ സാധിക്കും. പദ്ധതിയുടെ മൊത്തം ചെലവ് 15,034.50 കോടി രൂപയാണ്. ഇതിൽ കേന്ദ്ര സർക്കാർ 10,303.20 കോടി രൂപയും സംസ്ഥാന സർക്കാരുകൾ 4,731.30 കോടി രൂപയും നൽകും.

രാജ്യത്ത് കൂടുതൽ ഡോക്ടർമാരെയും വിദഗ്ദ്ധ ഡോക്ടർമാരെയും ലഭ്യമാക്കി ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച്, ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇത് സഹായകമാകും.

 

ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ വളർച്ച

 

ഇന്ത്യയിൽ നിലവിൽ 808 മെഡിക്കൽ കോളേജുകളുണ്ട്. ഈ കോളേജുകളിലായി ആകെ 1,23,700 എം.ബി.ബി.എസ്. സീറ്റുകളുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 69,352 പുതിയ എം.ബി.ബി.എസ്. സീറ്റുകളാണ് കൂട്ടിച്ചേർത്തത്. ഇത് 127 ശതമാനം വളർച്ച രേഖപ്പെടുത്തുന്നു. ഇതേ കാലയളവിൽ 43,041 പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകൾ വർധിച്ചു, ഇത് 143 ശതമാനം വർധനവാണ് കാണിക്കുന്നത്.