AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Central Bank Of India Recruitment: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ ബിരുദധാരികൾക്ക് അവസരം; 30,000 രൂപ വരെ ശമ്പളം, ഉടൻ അപേക്ഷിക്കൂ

Central Bank of India Recruitment 2025: കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15.

Central Bank Of India Recruitment: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ ബിരുദധാരികൾക്ക് അവസരം; 30,000 രൂപ വരെ ശമ്പളം, ഉടൻ അപേക്ഷിക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 02 Sep 2025 11:47 AM

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹിക ഉത്ഥാൻ ഏവം പ്രശിക്ഷൺ സൻസ്ഥാൻ എന്ന ട്രസ്റ്റിൽ ബിരുദധാരികൾക്ക് തൊഴിൽ അവസരം. ഫാക്കൽറ്റി, ഓഫീസ് അസിസ്റ്റന്റ്, അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ആകെ അഞ്ച് ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സ്പെറ്റംബർ 15.

ഫാക്കൽറ്റി തസ്തികയിൽ രണ്ട്, ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ രണ്ട്, അറ്റൻഡൻ്റ് ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകർ 22നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഫാക്കൽറ്റി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ വരെ ശമ്പളം ലഭിക്കും. ഓഫീസ് അസിസ്റ്റന്റിന് പ്രതിമാസം 20,000 രൂപയും അറ്റൻഡന്റിന് 14,000 രൂപയുമാണ് ശമ്പളം.

യോഗ്യതാ മാനദണ്ഡം

ഫാക്കൽറ്റി: അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. എംഎസ്ഡബ്ല്യു, എംഎ റൂറൽ ഡെവലപ്മെന്റ്, സോഷ്യോളജി, സൈക്കോളജി, ബിഎസ്‌സി അഗ്രികൾച്ചർ മുതലായവയ്ക്ക് മുൻഗണന ലഭിക്കുന്നതാണ്. കമ്പ്യൂട്ടർ പരിജ്ഞാനവും അധ്യാപന വൈദഗ്ധ്യവും നിർബന്ധം. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥർക്കും മുൻഗണന.

ഓഫീസ് അസിസ്റ്റന്റ്: ബി.എസ്.ഡബ്ല്യു/ ബി.എ/ ബി.കോം ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം, അക്കൗണ്ടുകളിലും റെക്കോർഡ് സൂക്ഷിക്കലിലും അറിവ് എന്നിവ ഉണ്ടായിരിക്കണം.

അറ്റൻഡന്റ്: പത്താം ക്ലാസ് (മെട്രിക്കുലേഷൻ) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

ALSO READ: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻ പരീക്ഷയടക്കം വരുന്നു; പിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് ഈ മാസം തിരക്കേറും

എങ്ങനെ അപേക്ഷിക്കാം?

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ നിർദ്ദിഷ്ട ഫോർമാറ്റിൽ ഇനിപ്പറയുന്ന വിലാസത്തിൽ അയയ്ക്കണം:

റീജിയണൽ മാനേജർ/കോ-ചെയർമാൻ, ജില്ലാതല RSETI ഉപദേശക സമിതി (DLRAC),
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, റീജിയണൽ ഓഫീസ് കൂച്ച്ബെഹാർ, ബംഗ്ഛത്ര റോഡ്, കൂച്ച്ബെഹാർ, പശ്ചിമ ബംഗാൾ – 736101.

(Regional Manager/Co-Chairman, District Level RSETI Advisory Committee (DLRAC), Central Bank of India, Regional Office Coochbehar, Bangchatra Road, Coochbehar, West Bengal – 736101)