AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Central University of Kerala Admission 2025: കേരള കേന്ദ്ര സർവകലാശാലയിൽ 4 വർഷ ബിരുദം: രജിസ്ട്രേഷൻ 31 വരെ നീട്ടി, അറിയേണ്ടതെല്ലാം

Central University of Kerala Four Year Degree Registration: ഇന്റർനാഷനൽ റിലേഷൻസ് പ്രോഗ്രാമിന് 40 സീറ്റുകളും മറ്റു പ്രോഗ്രാമുകൾക്ക് 60 സീറ്റുകൾ വീതവുമാണ് ഉള്ളത്. രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ഓഗസ്‌റ്റ് 4ന് പ്രൊവിഷനൽ റാങ്ക് ലിസ്‌റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Central University of Kerala Admission 2025: കേരള കേന്ദ്ര സർവകലാശാലയിൽ 4 വർഷ ബിരുദം: രജിസ്ട്രേഷൻ 31 വരെ നീട്ടി, അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 09 Oct 2025 16:46 PM

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ നാല് വർഷ ഓണേഴ്‌സ് ബിരുദ പ്രവേശനത്തിന് രജിസ്ട്രേഷൻ തുടങ്ങി. 2025-26 അധ്യയന വർഷത്തിലേക്കുള്ള പ്രവേശന പ്രക്രിയയിൽ നാഷനൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ (സിയുഇടി-യുജി) പങ്കെടുത്തവർക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ജൂലൈ 31 വരെയാണ് വിദ്യാർത്ഥികൾക്ക് സമയം അനുവദിച്ചിരിക്കുന്നത്. സർവകലാശാലയുടെ വെബ്‌സൈറ്റിൽ കയറി വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ബിഎസ്‌സി ബയോളജി, ബികോം ഫിനാൻഷ്യൽ അനലറ്റിക്സ്, ബിസിഎ, ബിഎ ഇൻ്റർനാഷനൽ റിലേഷൻസ് എന്നീ വിഷയങ്ങളിലാണ് കേരള കേന്ദ്ര സർവകലാശാലയിൽ നാല് വർഷ ഓണേഴ്‌സ് പ്രോഗ്രാമുകൾ ഉള്ളത്. ഇതിൽ ഇൻ്റർനാഷനൽ റിലേഷൻസ് കേരള കേന്ദ്ര സർവകലാശാലയുടെ തിരുവനന്തപുരം സെൻ്ററിലും മറ്റുള്ളവ പെരിയ ക്യാംപസിലുമാണ്.

ഇന്റർനാഷനൽ റിലേഷൻസ് പ്രോഗ്രാമിന് 40 സീറ്റുകളും മറ്റു പ്രോഗ്രാമുകൾക്ക് 60 സീറ്റുകൾ വീതവുമാണ് ഉള്ളത്. രജിസ്റ്റർ ചെയ്യാൻ ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 500 രൂപയാണ് ഫീസ്. രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ഓഗസ്‌റ്റ് 4ന് പ്രൊവിഷനൽ റാങ്ക് ലിസ്‌റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഓഗസ്റ്റ് 5ന് വിദ്യാർത്ഥികൾക്ക് admissions@cukerala.ac.in എന്ന ഇമെയിലിൽ പരാതികൾ അറിയിക്കാം. തുടർന്ന്, 6ന് അന്തിമ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കും.

നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യഘട്ട പ്രവേശനം ഓഗസ്റ്റ് 7 മുതൽ 10 വരെ നടക്കും. ശേഷം, രണ്ടാംഘട്ടം ഓഗസ്റ്റ് 12 മുതൽ 15 വരെയും, മുന്നാംഘട്ട പ്രവേശനം ഓഗസ്റ്റ് 18 മുതൽ 21 വരെയും നടക്കുന്നതാണ്. തുടർന്ന്, ഓഗസ്റ്റ് 25ന് ക്ലാസുകൾ ആരംഭിക്കും. രജിസ്‌ട്രേഷൻ പ്രക്രിയയിൽ സംശയം ഉള്ളവർക്കും കൂടുതൽ വിശദാംശങ്ങൾക്കും 0467- 2309460, 2309467 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ALSO READ: നീറ്റ് പിജി പരീക്ഷ കേന്ദ്രം അറിയാം; കൂടുതലറിയാൻ ഈ ലിങ്ക് പരിശോധിക്കൂ

പിജി സ്പോട് അഡ്‌മിഷൻ

കേരള കേന്ദ്ര സർവകലാശാലയുടെ പെരിയ ക്യാംപസിൽ വിവിധ പിജി പ്രോഗ്രാമുകളിൽ ഒഴിവുകളുണ്ട്. ഇത് നികത്താൻ സ്പോട് അഡ്മിഷൻ നടത്തും. എംഎസ്‌സി മാത്‌സിൽ എസ്‌സി, എസ്‌ടി വിഭാഗം ഒഴിവുകളിലേക്ക് ഓഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് വിദ്യാർഥികൾ ക്യാംപസിൽ അസൽ രേഖകൾ സഹിതം ഹാജരാകണം. എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്‌റ്റഡീസിൽ ഒബിസി, എസ്‌സി, എസ്‌ടി വിഭാഗം ഒഴിവുകളിലേക്ക് ഓഗസ്റ്റ് 23ന് രാവിലെ 10 മണിക്കും, എംബിഎ എസ്‌സി വിഭാഗം ഒഴിവിലേക്ക് ഓഗസ്റ്റ് 23ന് രാവിലെ 10.30നും ക്യാംപസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.cukerala.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.