CTET 2026: സി-ടെറ്റ് 2026 പരീക്ഷാത്തീയതി പ്രഖ്യാപിച്ചു, എങ്ങനെ അപേക്ഷിക്കാം?
CTET 2026 Exam Date: സി ടെറ്റ് 2026 പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. സിബിഎസ്ഇ 2026 ഫെബ്രുവരി എട്ടിനാണ് പരീക്ഷ നടത്തുന്നത്. 132 നഗരങ്ങളിലായി 20 ഭാഷകളില്‍ പരീക്ഷ നടത്തും. രണ്ട് സെഷനുകളിലായാണ് പരീക്ഷ

പ്രതീകാത്മക ചിത്രം
സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (സി ടെറ്റ് 2026) പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026 ഫെബ്രുവരി എട്ടിനാണ് പരീക്ഷ നടത്തുന്നത്. രാജ്യത്തെ 132 നഗരങ്ങളിലായി 20 ഭാഷകളില്‍ പരീക്ഷ നടത്തും. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ, സിലബസ്, ഭാഷകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ ഫീസ്, പരീക്ഷാ നഗരങ്ങൾ, പ്രധാന തീയതികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ഇൻഫർമേഷൻ ബുള്ളറ്റിൻ ഉടന്‍ സി ടെറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാകും. ctet.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഇൻഫർമേഷൻ ബുള്ളറ്റിൻ പുറത്തുവിടുന്നത്.
അപേക്ഷിക്കുന്നതിന് മുമ്പ് ഇൻഫർമേഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്ത് ശ്രദ്ധാപൂർവ്വം വായിക്കണമെന്ന് സി ടെറ്റ് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഈ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 1 മുതൽ 5 വരെ ക്ലാസുകളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പേപ്പര്‍ ഒന്നും, 6 മുതൽ 8 വരെ ക്ലാസുകളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പേപ്പർ രണ്ടും എഴുതണം.
പരീക്ഷ പാസാകുന്നവർക്ക് സി ടെറ്റ് സ്കോറുകൾ അംഗീകരിക്കുന്ന സ്കൂളുകളിലെ പ്രൈമറി ടീച്ചർ, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചർ, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. സിബിഎസ്ഇ നൽകുന്ന സിടിഇടി സർട്ടിഫിക്കറ്റിന് അനിശ്ചിതകാല സാധുതയുണ്ടെന്നതാണ് പ്രത്യേകത.
സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിന് സി ടെറ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.
Also Read: തയ്യാറെടുപ്പ് ഇപ്പോഴേ തുടങ്ങാം; എഞ്ചിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷകളുടെ തീയതി പുറത്ത്
എങ്ങനെ അപേക്ഷിക്കാം?
ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാനാകും. ‘കാന്‍ഡിഡേറ്റ് ആക്ടിവിറ്റി’ സെഷനിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ പതിവായി സി ടെറ്റ് വെബ്‌സൈറ്റ് പരിശോധിക്കണം. ഉടൻ തന്നെ രജിസ്ട്രേഷൻ ആരംഭിക്കും.