CTET 2026 Result: സിടെറ്റ് റിസള്‍ട്ട് സിബിഎസ്ഇ എന്ന് പുറത്തുവിടും? മുന്‍ വര്‍ഷങ്ങളിലെ ട്രെന്‍ഡ് ഇങ്ങനെ

CTET Result 2026 Expecting Soon : സിടെറ്റ് ഫലവും അന്തിമ ഉത്തരസൂചികയും സിബിഎസ്ഇ ഉടന്‍ പുറത്തുവിട്ടേക്കും. മാർച്ച് അവസാനയാഴ്ച ഫലം പുറത്തുവിടാനാണ് സാധ്യത. ഫലപ്രഖ്യാപനത്തിനു ശേഷം, പരീക്ഷ എഴുതിയവര്‍ക്ക്‌ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന്‌ റിസള്‍ട്ട്‌ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

CTET 2026 Result: സിടെറ്റ് റിസള്‍ട്ട് സിബിഎസ്ഇ എന്ന് പുറത്തുവിടും? മുന്‍ വര്‍ഷങ്ങളിലെ ട്രെന്‍ഡ് ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

23 Mar 2026 | 04:55 PM

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സിടെറ്റ്) ഫലവും അന്തിമ ഉത്തരസൂചികയും സിബിഎസ്ഇ ഉടന്‍ പുറത്തുവിട്ടേക്കും. മാർച്ച് അവസാന വാരത്തിൽ ഫലം പുറത്തുവിടാനാണ് സാധ്യത. ഫലപ്രഖ്യാപനത്തിനു ശേഷം, പരീക്ഷ എഴുതിയവര്‍ക്ക്‌ ctet.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന്‌ റിസള്‍ട്ട്‌ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. ഫെബ്രുവരി 7, 8 തീയതികളിലാണ് പരീക്ഷ നടത്തിയത്. താൽക്കാലിക ഉത്തരസൂചിക മാർച്ച് 12 ന് പുറത്തുവിട്ടു.

25.3 ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രാജ്യത്തുടനീളമുള്ള 1,803 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ ഏകദേശം 25 ലക്ഷം പേര്‍ പങ്കെടുത്തു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത പരീക്ഷകളില്‍ ഒന്നായിരുന്നു ഇത്.

മുന്‍വര്‍ഷങ്ങളിലെ ട്രെന്‍ഡ്‌

ഫലപ്രഖ്യാപന തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ‘ഒബ്ജക്ഷന്‍ പീരിയഡി’നുശേഷം രണ്ടാഴ്ച കഴിഞ്ഞ് ഫലം പ്രഖ്യാപിക്കുന്നതായിരുന്നു മുന്‍ വര്‍ഷങ്ങളിലെ ട്രെന്‍ഡ്. ഇതുപ്രകാരം, ഏത് സമയം വേണമെങ്കിലും റിസള്‍ട്ട് പുറത്തുവിടാം.

Also Read: JEE Main Exam 2026: ജെഇഇ മെയിന്‍ പരീക്ഷാ നഗരം എവിടെയെന്ന് അറിയാം; ‘സിറ്റിഇന്റിമേഷൻ സ്ലിപ്പ്’ പുറത്ത്; എങ്ങനെ പരിശോധിക്കാം?

മറ്റ് മാര്‍ഗങ്ങള്‍

ഔദ്യോഗിക സൈറ്റിലൂടെയല്ലാതെ, മറ്റ് മാര്‍ഗങ്ങളിലൂടെയും ഫലം പരിശോധിക്കാനാകും. ഡിജിലോക്കര്‍ വഴിയും, ഉമാങ് ആപ്ലിക്കേഷന്‍ വഴിയും ഫലം പരിശോധിക്കാം. പേപ്പർ 1 (1 മുതൽ 5 വരെ ക്ലാസ്), പേപ്പർ 2 (6 മുതൽ 8 വരെ ക്ലാസ്) എന്നിങ്ങനെ രണ്ട് പേപ്പറുകളിലായാണ് പരീക്ഷ നടത്തിയത്. സിബിഎസ്ഇ സിടെറ്റ് മാർക്ക് ഷീറ്റുകളും യോഗ്യതാ സർട്ടിഫിക്കറ്റുകളും ഡിജിലോക്കർ അക്കൗണ്ടുകൾ വഴി ഡിജിറ്റൽ ഫോർമാറ്റിൽ നൽകും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ