CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
CUET PG 2026 Correction Window Opens: എൻടിഎയുടെ നിബന്ധനകൾ പ്രകാരം, 2025 ഡിസംബർ 19-നോ അതിനുമുമ്പോ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ഈ തിരുത്തൽ സൗകര്യം ഉപയോഗിക്കാൻ സാധിക്കൂ. അപേക്ഷകർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.nic.in/cuet-pg വഴി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ വരുത്തുക.

Cuet Pg 2026
സിയുഇടി പിജി (CUET PG) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് തങ്ങളുടെ അപേക്ഷാ ഫോമിലെ തെറ്റുകൾ തിരുത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അവസരം നൽകുന്നു. അപേക്ഷാ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്ക് തങ്ങളുടെ പേര്, യോഗ്യത, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങളിൽ മാറ്റം വരുത്താൻ ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിനായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 30ന് രാത്രി 11:50 (ഇന്ന്) വരെ അപേക്ഷാ ഫോമുകളിൽ തിരുത്തലുകൾ വരുത്താം. രാത്രി 11:50-ന് ശേഷം ലിങ്ക് പ്രവർത്തനരഹിതമാകുമെന്നതിനാൽ അവസാന നിമിഷം വരെ കാത്തുനിൽക്കാതെ തിരുത്തലുകൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. പേര്, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാ കേന്ദ്രം തുടങ്ങിയവയിൽ തെറ്റുകളുണ്ടെങ്കിൽ ലോഗിൻ ചെയ്ത ശേഷം മാറ്റം വരുത്താവുന്നതാണ്. മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, സ്ഥിരമായ മേൽവിലാസം എന്നിവയിൽ മാറ്റം വരുത്താൻ സാധിക്കില്ല.
ALSO READ: ജർമ്മനി കാത്തിരിക്കുന്നു! പ്ലസ് ടു കഴിഞ്ഞവർക്ക് ലക്ഷങ്ങൾ സ്റ്റൈപൻഡോടെ തൊഴിൽ പരിശീലനം
എൻടിഎയുടെ നിബന്ധനകൾ പ്രകാരം, 2025 ഡിസംബർ 19-നോ അതിനുമുമ്പോ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ഈ തിരുത്തൽ സൗകര്യം ഉപയോഗിക്കാൻ സാധിക്കൂ. അപേക്ഷകർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.nic.in/cuet-pg വഴി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ വരുത്തുക. നിശ്ചിത സമയത്തിന് ശേഷം വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
അപേക്ഷ എങ്ങനെ തിരുത്താം?
ആദ്യം exams.nta.nic.in/cuet-pg എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
‘Correction in Application Form’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിബന്ധനകൾ വായിച്ച ശേഷം തിരുത്തലുകൾ വരുത്തുക.
മാറ്റങ്ങൾ സേവ് ചെയ്ത ശേഷം ‘Submit’ നൽകുക. അധിക ഫീസ് ആവശ്യമാണെങ്കിൽ അത് ഓൺലൈനായി അടയ്ക്കുക.
പുതുക്കിയ കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.