Current Affairs 2025: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പുരസ്കാര നിറവിൽ കോഴിക്കോടും; പരീക്ഷാർത്ഥികളെ, ഇക്കാര്യങ്ങൾ മറക്കല്ലേ….
Current Affairs Questions: യു.പി.എസ്.സി, ആർആർബി, എസ്.എസ്.സി തുടങ്ങിയ മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കായി, ഈ ആഴ്ച സംഭവിച്ച സുപ്രധാന സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം....
മത്സര പരീക്ഷകളിൽ എളുപ്പത്തിൽ മാർക്ക് നേടാൻ കഴിയുന്ന ഭാഗമാണ് ആനുകാലിക സംഭവങ്ങൾ. യു.പി.എസ്.സി, ആർആർബി, എസ്.എസ്.സി തുടങ്ങിയ മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കായി, ഈ ആഴ്ച സംഭവിച്ച സുപ്രധാന സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം….
ഓണത്തിന് നൂറ് കോടി വിറ്റ് വരവ് ലക്ഷ്യമിട്ട് ഖാദി ബോർഡ് ആരംഭിച്ച പദ്ധതി
എനിക്കും വേണം ഖാദി
വിവിധ ഉൽപ്പന്നങ്ങളുടെ വിൽപനയിലൂടെ 100 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ആഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ നാലു വരെ ‘എനിക്കും വേണം ഖാദി’ എന്ന ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു.
ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ ജില്ലയ്ക്കുള്ള പുരസ്കാരം നേടിയത്
കോഴിക്കോട്
കടലിലും തീരത്തും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശ വികസനവും ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയാണിത്.
സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര സാധ്യമാക്കുന്നതിനായി സഹേലി സ്മാർട്ട് കാർഡ് ആരംഭിക്കുന്നതെവിടെ?
ഡൽഹി
ഡൽഹി ട്രാൻസ്പോർട് കോർപറേഷന്റെ(ഡിടിസി) 45 ഡിപ്പോകളിൽ നിന്നായി സർവീസ് നടത്തുന്ന 3266 ബസുകളിലും സ്മാർട് കാർഡ് ഉപയോഗിക്കാം.
കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് നിലവിൽ വന്നത്
തിരുവനന്തപുരം മെഡിക്കൽ കോളേജ്
ലോക പ്ലാസ്റ്റിക് സർജറി ദിനമായ 15-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് ഉദ്ഘാടനം ചെയ്തത്.
ഇലോൺ മസ്ക് ആരംഭിച്ച രാഷ്ട്രീയ പാർട്ടി
അമേരിക്ക പാർട്ടി
സ്വന്തം പാർട്ടി രൂപവത്കരിച്ചെങ്കിലും ജന്മംകൊണ്ടുള്ള അമേരിക്കൻ പൗരത്വം മസ്‌കിന് ഇല്ലാത്തതിനാൽ, ആ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചാലും മസ്‌കിന് അമേരിക്കൻ പ്രസിഡന്റ് ആകാൻ കഴിയില്ല.
ദ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
അമേരിക്ക
നികുതി ഇളവുകൾ, കുടിയേറ്റത്തിനും സൈന്യത്തിനുമുള്ള ചെലവ് വര്‍ധിപ്പിക്കൽ, ക്ലീന്‍ എനര്‍ജി ഫണ്ടിംഗ് വെട്ടിക്കുറയ്ക്കല്‍, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിക്കെയ്ഡിലെ വെട്ടിക്കുറക്കലുകൾ തുടങ്ങിയവ ഉള്‍പ്പെടുന്ന ബില്ലാണിത്.
രാജ്യസഭയിലേക്ക് അടുത്തിടെ എത്ര പേരെ നാമനിർദ്ദേശം ചെയ്തു
4
പ്രസിഡന്റ് ദ്രൗപതി മുർമു ഉജ്ജ്വൽ നികം (അഭിഭാഷകൻ), ഹർഷ് വർധൻ ശൃംഗ്ല (നയതന്ത്രജ്ഞൻ), ഡോ. മീനാക്ഷി ജെയിൻ (ചരിത്രകാരൻ), സി. സദാനന്ദൻ മാസ്റ്റർ (കേരളത്തിൽ നിന്നുള്ള അധ്യാപകനും സാമൂഹിക പ്രവർത്തകയും) എന്നിവരെയാണ് നാമനിർദ്ദേശം ചെയ്തത്.
2025 ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ്
ജാനിക് സിന്നർ
കാർലോസ് അൽകറാസിനെ പരാജയപ്പെടുത്തി വിംബിൾഡൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ പുരുഷ കളിക്കാരനായി ജാനിക് സിന്നർ.
2025 ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത് ആരാണ്
ഇഗ സ്വിയടെക്
ഫൈനലിൽ അമാൻഡ അനിസിമോവയെ 6-0, 6-0 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇഗ സ്വിയടെക് തന്റെ ആദ്യത്തെ വിംബിൾഡണും ആറാമത്തെ ഗ്രാൻഡ് സ്ലാം കിരീടവും നേടി.
ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ ദൗത്യത്തിന്റെ പേരെന്താണ്
ആക്സിയം 4
ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ജൂൺ 25 ന് ആക്സിയം-4 ദൗത്യത്തിന് കീഴിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പുറപ്പെട്ടു. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A യിൽ നിന്ന് 4 ക്രൂ അംഗങ്ങളുമായി സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് പറന്നുയർന്നു.
എഫ്ബിഐ ഏത് രാജ്യത്തെ അന്വേഷണ ഏജൻസിയാണ്
അമേരിക്ക
ഇന്ത്യയിൽ റോ, സിബിഐ, ഇന്റലിജൻസ് ബ്യൂറോ, എൻഐഎ എന്നിവയുള്ളതുപോലെ, റഷ്യയിൽ കെജിബിയും ഇസ്രായേലിൽ മൊസാദും ഉണ്ട്. അതുപോലെ അമേരിക്കയിൽ എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ഉണ്ട്. അത് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായി പ്രവർത്തിക്കുന്നു.