AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UGC NET Result June 2025: യുജിസി നെറ്റ്: സ്കോർകാർഡുകൾ എപ്പോൾ പ്രതീക്ഷിക്കാം?, ശ്രദ്ധിക്കേണ്ടത്

UGC NET Result June 2025: മുൻവർഷങ്ങളിലെ ട്രെൻഡുകൾ കണക്കാക്കിയാൽ, താൽക്കാലിക ഉത്തരസൂചിക പുറത്തുവിട്ട് രണ്ട് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ യുജിസി നെറ്റ് ഫലവും അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിക്കുന്നതാണ്. ഇത്തവണത്തെ താൽക്കാലിക ഉത്തരസൂചിക ജൂലൈ അഞ്ചിനാണ് പുറത്തുവിട്ടത്.

UGC NET Result June 2025: യുജിസി നെറ്റ്: സ്കോർകാർഡുകൾ എപ്പോൾ പ്രതീക്ഷിക്കാം?, ശ്രദ്ധിക്കേണ്ടത്
പ്രതീകാത്മക ചിത്രംImage Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 14 Jul 2025 12:20 PM

യുജിസി നെറ്റ് ജൂൺ 2025 ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് അവരവരുടെ സ്കോർകാർഡുകൾ ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണ്. അന്തിമ ഉത്തരസൂചികയും ഫലങ്ങളോടൊപ്പം പ്രസിദ്ധീകരിക്കും.

മുൻവർഷങ്ങളിലെ ട്രെൻഡുകൾ കണക്കാക്കിയാൽ, താൽക്കാലിക ഉത്തരസൂചിക പുറത്തുവിട്ട് രണ്ട് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ യുജിസി നെറ്റ് ഫലവും അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിക്കുന്നതാണ്. ഇത്തവണത്തെ താൽക്കാലിക ഉത്തരസൂചിക ജൂലൈ അഞ്ചിനാണ് പുറത്തുവിട്ടത്.

യുജിസി നെറ്റ് ഫലം ഓൺലൈനായി എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ യുജിസി നെറ്റ് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ഘട്ടങ്ങൾ പാലിക്കുക:

ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക

പൊതു അറിയിപ്പുകൾ വിഭാഗത്തിലെ ‘UGC NET ജൂൺ 2025 ഫലം’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അപേക്ഷാ നമ്പറും പാസ്‌വേഡും അല്ലെങ്കിൽ ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും.

ഭാവി ആവശ്യങ്ങൾക്കായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം.

യുജിസി നെറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) ഫോർമാറ്റിലാണ് നടത്തിയത്. ഓരോ ശരിയായ ഉത്തരത്തിനും രണ്ട് മാർക്കാണ് ലഭിക്കുന്നത്. നെ​ഗറ്റീവ് മാർ​ഗുകൾ ഉണ്ടാവില്ല. യുജിസി നെറ്റ് 2025 83 വിഷയങ്ങളിലാണ് നടത്തിയത്. ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, ഉറുദു, കന്നഡ, പഞ്ചാബി, തമിഴ്, തെലുങ്ക്, ആസാമീസ്, മറാത്തി, ഗുജറാത്തി, ഫ്രഞ്ച്, അറബിക്, ചൈനീസ്, സ്പാനിഷ്, റഷ്യൻ, ലൈബ്രറി സയൻസ്, ജേണലിസം, തൊഴിലാളി ക്ഷേമം, തുടങ്ങി നിരവധി വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഫലങ്ങൾ പരിശോധിക്കാൻ

ആധികാരികവും തത്സമയവുമായ അപ്‌ഡേറ്റുകൾക്ക്, എല്ലായ്പ്പോഴും താഴെ പറയുന്ന സൈറ്റുകൾ സന്ദർശിക്കുക.

ugcnet.nta.ac.in
nta.ac.in