AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Current Affairs 2025: ഏഷ്യ കപ്പ് ജേതാക്കളായ രാജ്യം? ഈ ആഴ്ചയിൽ ഓർക്കാൻ….

Current Affairs 2025: മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, അറിവ് നേടാൻ ആഗ്രഹിക്കുന്ന വായനക്കാർക്കും… കഴിഞ്ഞ ആഴ്ചത്തെ പ്രധാന ചോദ്യോത്തരങ്ങൾ പരിചയപ്പെടാം…

Current Affairs 2025: ഏഷ്യ കപ്പ് ജേതാക്കളായ രാജ്യം? ഈ ആഴ്ചയിൽ ഓർക്കാൻ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 02 Oct 2025 20:18 PM

എസ്.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സരപരീക്ഷകളെ അഭിമുഖീകരിക്കാൻ ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അറിവ് അനിവാര്യമാണ്. മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, അറിവ് നേടാൻ ആഗ്രഹിക്കുന്ന വായനക്കാർക്കും… കഴിഞ്ഞ ആഴ്ചത്തെ പ്രധാന ചോദ്യോത്തരങ്ങൾ പരിചയപ്പെടാം…

ഭൂട്ടാനിൽ നിന്നും ആഢംബര വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം?

ഓപ്പറേഷൻ നുംഖോർ

  • നുംഖോർ എന്ന വാക്കിന്റെ അർത്ഥം വാഹനം
  • കേരളത്തിൽ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചാക്കലയ്ക്കൽ തുടങ്ങിയ താരങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തി.

2025ലെ സുബ്രാതോ കപ്പ് ഫുട്ബോൾ ജേതാക്കൾ

കേരളം

  • ആദ്യമായാണ് സുബ്രാതോ കപ്പിൽ കേരളം ജേതാക്കളാകുന്നത്.

2025ലെ ലോക സമാധാന ദിനത്തിന്റെ പ്രമേയം

Act Now for a Peaceful World

  • സെപ്റ്റംബർ 21 ലോക സമാധാന ദിനമായി ആചരിക്കുന്നു.

2025 സെപ്റ്റംബറിൽ ഇന്ത്യയുമായി പ്രതിരോധ സഹകരണത്തിൽ ഒപ്പുവച്ച രാജ്യം

മൊറോക്കോ

  • മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിൽ (Rabat) ഇന്ത്യൻ എംബസിയിൽ ഒരു പുതിയ പ്രതിരോധ വിംഗ് തുറക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു.

ബാലൺ ഡി ഓർ അവാർഡ് 2025, മികച്ച പുരുഷ താരം

ഉസ്മാനെ ഡെംബലെ

  • മികച്ച വനിത താരം- ഐതാന ബോൺമാറ്റി
  • മികച്ച യുവതാരം- ലാമിൻ യമാൽ

ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ്

സുരേഖ യാദവ്

2026ലെ ഓസ്കാർ അവാർഡിനുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

ഹോംബൗണ്ട്

സ്കേറ്റിങ്ങിൽ സ്വ‍ർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം

ആനന്ദകുമാ‍ർ വേൽകുമാർ

2025ലെ ദാദാ സാഹിബ് ഫാൽക്കെ അവാ‍ർ‌ഡ് നേടിയ താരം

മോഹൻലാൽ

2025 ഏഷ്യ കപ്പ് ജേതാക്കളായ രാജ്യം

ഇന്ത്യ

  • റണ്ണറപ്പ്- പാക്കിസ്ഥാൻ
  • മാൻ ഓഫ് ദി മാച്ച്- തിലക് വർമ്മ
  • ടൂർണമെന്റിലെ താരം- അഭിഷേക് ശർമ