Kerala Plus Two Improvement Result 2026: പ്ലസ് ടു സെ, ഇംപ്രൂവ്‌മെന്റ് റിസള്‍ട്ട് ഉടന്‍; എന്ന് പ്രതീക്ഷിക്കാം?

Kerala Class 12 SAY and Improvement Results 2026 Expected Very Soon: പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം ഉടന്‍ പുറത്തുവരും. ഈയാഴ്ച തന്നെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. ജൂലൈ 25-നുള്ളില്‍ റിസള്‍ട്ട് പുറത്തുവിടുമെന്നാണ് അനൗദ്യോഗിക സൂചന. മൂല്യനിര്‍ണ്ണയ പ്രക്രിയകള്‍ ഏതാണ്ട് പൂര്‍ത്തിയായി.

Kerala Plus Two Improvement Result 2026: പ്ലസ് ടു സെ, ഇംപ്രൂവ്‌മെന്റ് റിസള്‍ട്ട് ഉടന്‍; എന്ന് പ്രതീക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Published: 

21 Jul 2026 | 12:54 PM

പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം ഉടന്‍ പുറത്തുവരും. ഈയാഴ്ച തന്നെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. ജൂലൈ 25-നുള്ളില്‍ റിസള്‍ട്ട് പുറത്തുവിടുമെന്നാണ് അനൗദ്യോഗിക സൂചന. മൂല്യനിര്‍ണ്ണയ പ്രക്രിയകള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഫലപ്രഖ്യാപനത്തിനു ശേഷം https://results.hse.kerala.gov.in/results/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ റിസള്‍ട്ട് പരിശോധിക്കാം. മെയ് 26-നാണ് പ്ലസ്ടു ഫലം പുറത്തുവിട്ടത്. 77.97 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. കഴിഞ്ഞ തവണ 77.81 ശതമാനം വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷ വിജയിച്ചത്.

4,52,437 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 372423 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഇതില്‍ 290398 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഹയര്‍സെക്കന്‍ഡറിയില്‍ 4.52 ലക്ഷം പേരും, വൊക്കേഷണലില്‍ 26,826 വിദ്യാര്‍ത്ഥികളുമാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്.

എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത് 30,561 വിദ്യാര്‍ത്ഥികള്‍ക്കാണ്. 84.55 ശതമാനം വിദ്യാര്‍ത്ഥികള്‍ (1,58,836 പേര്‍) സയന്‍സില്‍ വിജയിച്ചു. കൊമേഴ്‌സില്‍ 81,147 വിദ്യാര്‍ത്ഥികളാണ് (74.74 ശതമാനം) വിജയിച്ചത്. ഹ്യുമാനിറ്റിസില്‍ 50,398 (66.38 ശതമാനം) പേര്‍ യോഗ്യത നേടി.

86.89 ശതമാനം പെണ്‍കുട്ടികളും ഇത്തവണ പ്ലസ്ടു പാസായി. ആണ്‍കുട്ടികളില്‍ 68.41 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 72.66 ആണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ വിജയശതമാനം. എയ്ഡഡ് സ്‌കൂളുകളിലെ വിജയശതമാനം 82.82 ആണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഇത് 78.18 ആണ്.

Also Read: KEAM 2026: എൻജിനീയറിങ് രണ്ടാം ഘട്ട, ആർക്കിടെക്ചർ ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം

ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം ഇടുക്കിയിലാണ്. 84.64 ശതമാനം പേര്‍ ഇടുക്കിയില്‍ ജയിച്ചിരുന്നു. കാസര്‍കോട് ജില്ലയിലാണ് വിജയശതമാനം കുറവ് (71.71 ശതമാനം). ഒമ്പത് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 76 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 50 പെണ്‍കുട്ടികള്‍ക്കും, 10 ആണ്‍കുട്ടികള്‍ക്കും മുഴുവന്‍ മാര്‍ക്കും ലഭിച്ചു.

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ

യോഗ്യത നേടാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്കും, പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തവര്‍ക്കും മികച്ച അവസരമായിരുന്നു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍. ഇതിന് വേണ്ടി പ്രത്യേക അപേക്ഷകളും ക്ഷണിച്ചിരുന്നു. ഡി പ്ലസ് ഗ്രേഡോ, അതിന് മുകളിലോ നേടാനാകാത്തവര്‍ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യണമായിരുന്നു.

എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസ് ഗ്രേഡോ, അതിന് മുകളിലോ നേടിയവര്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ഗ്രേഡ് മെച്ചപ്പെടുത്താന്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും അപേക്ഷിക്കാമായിരുന്നു. ജൂണ്‍ ഒന്ന് വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്നത്. പ്രിന്‍സിപ്പല്‍മാര്‍ ഫൈനോടുകൂടിയ ഫീസ് ട്രഷറിയില്‍ ഒടുക്കേണ്ട അവസാന തീയതി ജൂണ്‍ നാലായിരുന്നു.

സേ പരീക്ഷയ്ക്ക്‌ (പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്ക്) ഒരു വിഷയത്തിന് 150 രൂപയായിരുന്നു ഫീസ്. പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങള്‍ക്ക് 175 രൂപയായിരുന്നു ഫീസ്. ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 500 രൂപയായിരുന്നു ഫീസ്. ജൂണ്‍ 29 മുതല്‍ ജൂലൈ മൂന്ന് വരെയാണ് സേ പരീക്ഷ നടന്നത്.

English Summary

The Plus Two SAY and Improvement exam results will be released soon. Reports suggest the results are expected before July 25. Once declared, candidates can check their scores on the official website https://results.hse.kerala.gov.in/results/. The regular Higher Secondary results were announced on May 26 with a pass percentage of 77.97%.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി