AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

GATE 2026: ഗേറ്റ് 2026 രജിസ്‌ട്രേഷൻ ആരംഭിച്ചു; എങ്ങനെ അപേക്ഷിക്കാം?

GATE 2026 Registration Begins: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 28.

GATE 2026: ഗേറ്റ് 2026 രജിസ്‌ട്രേഷൻ ആരംഭിച്ചു; എങ്ങനെ അപേക്ഷിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nandha-das
Nandha Das | Published: 28 Aug 2025 11:18 AM

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ് 2026) പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇത്തവണ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗുവാഹത്തിയാണ് പരീക്ഷ നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 28. ലേറ്റ് ഫീ അടച്ച് ഒക്ടോബർ ഒമ്പത് വരെയും അപേക്ഷിക്കാം.

അടുത്ത വർഷം ഫെബ്രുവരി 7, 8, 14, 15 തീയതികളിലായി പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന്, മാര്‍ച്ച് 19ന് ഫലം പ്രഖ്യാപിക്കും. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിംഗ്/ടെക്നോളജി/ആർക്കിടെക്ചർ/സയൻസ്/കൊമേഴ്‌സ്/ആർട്സ്/ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദം നേടിയവർക്കോ അല്ലെങ്കിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കോ ഗേറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

ബിരുദാനന്തര എൻജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ ആണ് ഗേറ്റ്. ഈ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് സാമ്പത്തിക സഹായത്തോടൊപ്പം മാസ്റ്റേഴ്‌സ്, ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനവും നേടാൻ സാധിക്കും. രാജ്യവ്യാപകമായി നടത്തുന്ന ഗേറ്റ് പരീക്ഷയുടെ സ്കോറാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവേശനത്തിനും നിയമനങ്ങൾക്കും പ്രധാനമായി പരിഗണിക്കുന്നത്.

സ്ത്രീകൾ / എസ്‌സി / എസ്ടി / പിഡബ്ല്യുഡി വിദ്യാർത്ഥികൾക്ക് 1000 രൂപയാണ് അപേക്ഷ ഫീസ് (ലേറ്റ് ഫീ – 1500 രൂപ). ബാക്കിയുള്ളവർക്ക് 2,000 രൂപയാണ് ഫീസ് (ലേറ്റ് ഫീ – 2500 രൂപ). ഗേറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് https://gate2025.jitr.ac.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്‌സൈറ്റായ https://gate2025.jitr.ac.in/ സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘GATE 2026 Registration’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
  • അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം, ലോഗിൻ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകൾ കൂടി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത്, ഫീസും അടയ്ക്കുക.
  • അപേക്ഷ ഫോം സമർപ്പിച്ച ശേഷം, ഭാവി ആവശ്യങ്ങൾക്കായി ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.