AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Vacation 2025: ഇനി ആഘോഷക്കാലം! ഓണാവധിയ്ക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും

Kerala Onam School Holiday: ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും ക്ലാസുകള്‍ ആരംഭിക്കുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതിനോടകം ഓണാഘോഷങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ അവധിയില്‍ പ്രവേശിക്കുന്നത് ഔദ്യോഗികമായും ഓഗസ്റ്റ് 29നാണ്.

Onam Vacation 2025: ഇനി ആഘോഷക്കാലം! ഓണാവധിയ്ക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും
പ്രതീകാത്മക ചിത്രം Image Credit source: PeopleImages/E+/Getty Images
shiji-mk
Shiji M K | Updated On: 28 Aug 2025 14:01 PM

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും അവധി ആരംഭിക്കുന്നു. സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിയ്ക്കായി നാളെ അടയ്ക്കും. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെയാണ് ഓണാഘോഷ പരിപാടികള്‍ നടക്കുന്നത്. ഇത് കഴിഞ്ഞ് നീണ്ട പത്ത് ദിവസത്തെ അവധിയിലേക്ക് വിദ്യാര്‍ഥികള്‍ പ്രവേശിക്കും.

ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും ക്ലാസുകള്‍ ആരംഭിക്കുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതിനോടകം ഓണാഘോഷങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ അവധിയില്‍ പ്രവേശിക്കുന്നത് ഔദ്യോഗികമായും ഓഗസ്റ്റ് 29നാണ്.

അതേസമയം, സംസ്ഥാനത്തെ ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളുകളിലെല്ലാം തന്നെ ഓണപ്പരീക്ഷ പൂര്‍ത്തിയായി. സുകൂള്‍ തുറന്നതിന് ഏഴ് ദിവസത്തിനകം ഫലം പ്രഖ്യാപിക്കാനാണ് നീക്കം.

Also Read: GATE 2026: ഗേറ്റ് 2026 രജിസ്‌ട്രേഷൻ ആരംഭിച്ചു; എങ്ങനെ അപേക്ഷിക്കാം?

അഞ്ച് മുതല്‍ ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് വാങ്ങിച്ചിരിക്കണം. അല്ലാത്തപക്ഷം അവര്‍ക്കായി അടുത്ത മാസം രണ്ടാഴ്ച സ്‌പെഷ്യല്‍ ക്ലാസ് നടത്തും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരി വ്യാപനം തടയാനുമായി അധ്യാപര്‍ക്ക് മൂന്നുതലങ്ങളിലായി കൗണ്‍സിലിങ് ക്ലാസും നല്‍കുന്നതാണ്.