AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CBSE Podcast: ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പോഡ്കാസ്റ്റ്; സിബിഎസ്ഇയുടെ പുതിയ നീക്കം

CBSE Podcasts And Digital Outreach: പോഡ്കാസ്റ്റുകളില്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം കൂടി ഉള്‍പ്പെടുത്താനാണ് ബോര്‍ഡിന്റെ നീക്കം. സിബിഎസ്ഇയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പുറത്തുവിടുന്ന ഓഡിയോ, വീഡിയോ ക്ലിപ്പുകളിലടക്കം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവുമുണ്ടാകും

CBSE Podcast: ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പോഡ്കാസ്റ്റ്; സിബിഎസ്ഇയുടെ പുതിയ നീക്കം
സിബിഎസ്ഇ Image Credit source: facebook.com/cbseindia29/
jayadevan-am
Jayadevan AM | Published: 30 Aug 2025 16:14 PM

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളെ പോഡ്കാസ്റ്റുകളുടെയും സോഷ്യല്‍ മീഡിയ പരിപാടികളുടെയും ഭാഗമാക്കാനൊരുങ്ങി സിബിഎസ്ഇ. പോഡ്‌കാസ്റ്റുകളില്‍ പങ്കെടുക്കുന്നതിനായി 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യാന്‍ സ്‌കൂളുകളോട് സിബിഎസ്ഇ നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുക, ആശയവിനിമയത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നീക്കം. അക്കാദമിക്, കരിയർ, കൗൺസിലിംഗ് വിഷയങ്ങളിൽ സിബിഎസ്ഇ പോഡ്‌കാസ്റ്റുകൾ സംഘടിപ്പിക്കാറുണ്ട്. യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഇത് കാണാം.

ഇനി ഇത്തരം പോഡ്കാസ്റ്റുകളില്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം കൂടി ഉള്‍പ്പെടുത്താനാണ് ബോര്‍ഡിന്റെ നീക്കം. സിബിഎസ്ഇയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പുറത്തുവിടുന്ന ഓഡിയോ, വീഡിയോ ക്ലിപ്പുകളിലടക്കം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവുമുണ്ടാകും.

സംസാരിക്കുന്നതില്‍ വ്യക്തതയുള്ള, ഇത്തരം പ്രോഗ്രാമുകളില്‍ സംഭാവന നല്‍കാന്‍ ആത്മവിശ്വാസമുള്ള വിദ്യാര്‍ത്ഥികളെയാണ് സിബിഎസ്ഇ തേടുന്നത്. വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും സമ്മതപത്രവും നിര്‍ബന്ധമാണ്. സ്വമേധയാ പങ്കെടുക്കണമെന്നും, ഒരു വിദ്യാര്‍ത്ഥികളെയും നിര്‍ബന്ധിക്കില്ലെനന്നും ബോര്‍ഡ് സര്‍ക്കുലറില്‍ വ്യക്തമാക്കി. സർക്കുലർ പുറപ്പെടുവിച്ച തീയതി മുതൽ 10 ദിവസത്തിനുള്ളിൽ നോമിനേറ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ ഹ്രസ്വ പ്രൊഫൈലുകൾ, വിശദാംശങ്ങൾ എന്നിവ ഗൂഗിൾ ഫോം വഴി സ്കൂളുകൾ സമർപ്പിക്കണം.

Also Read: GATE 2026: ഗേറ്റ് പരീക്ഷയ്ക്ക് എന്ന് വരെ അപേക്ഷിക്കാം? സെപ്തംബര്‍ 28ന് മുമ്പ് അയച്ചാല്‍ ‘ലാഭം’

ബോര്‍ഡുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം, വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണിത്. വിദ്യാര്‍ത്ഥികളില്‍ ഡിജിറ്റല്‍ മീഡിയയുടെ ഉപയോഗം കൂടുതല്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, 10, 12 ക്ലാസുകളിലെ നേരിട്ടുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ബോർഡ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് ബോർഡ് സ്‌കൂളുകളോട് നിര്‍ദ്ദേശിച്ചു.