GATE Registration 2026: ഗേറ്റ് രജിസ്ട്രേഷൻ തീയതി നീട്ടി; വിശദവിവരങ്ങൾ അറിയാൻ പരിശോധിക്കൂ
GATE 2026 Registration Date Extended: ഗേറ്റ് 2026 പരീക്ഷ ഫെബ്രുവരി ഏഴ്, എട്ട്, 14, 15 തീയതികളിലായാണ് (ശനി, ഞായർ) നടക്കുന്നത്. ഓരോ ദിവസവും രണ്ട് സെഷനുകൾ വീതമുണ്ടാകും. ഔദ്യോഗിക വെബ്സൈറ്റായ gate2026.iitg.ac.in വഴി മാത്രമെ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കു.
ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗേറ്റ്-2026 രജിസ്ട്രേഷൻ തീയതി നീട്ടി. എഞ്ചിനീയറിംഗ്/ടെക്നോളജി/സയൻസ്/ആർക്കിടെക്ചർ/ഹ്യുമാനിറ്റീസ് എന്നീ ശാഖകളിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിനാണ് ഗേറ്റ് പരീക്ഷ നടത്തുന്നത്. പുതുക്കിയ നിർദ്ദേശം അനുസരിച്ച് വിദ്യാർത്ഥികൾക്ക് ഒക്ടോബർ ആറ് വരെ രജിസ്റ്റർ ചെയ്യാം. ഔദ്യോഗിക വെബ്സൈറ്റായ gate2026.iitg.ac.in വഴി മാത്രമെ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കു.
ഗേറ്റ് 2026 പരീക്ഷ ഫെബ്രുവരി ഏഴ്, എട്ട്, 14, 15 തീയതികളിലായാണ് (ശനി, ഞായർ) നടക്കുന്നത്. ഓരോ ദിവസവും രണ്ട് സെഷനുകൾ വീതമുണ്ടാകും. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:30 വരെയുമാണ് പരീക്ഷ. ഫീസ് രജിസ്ട്രേഷൻ 2025 ഒക്ടോബർ ഒമ്പത് വരെ അനുവദിക്കും. ഗേറ്റ് 2026 ഫലം മാർച്ച് 19നാകും പ്രസിദ്ധീകരിക്കുക.
Also Read: മാറ്റിവച്ച സിജിഎല്‍ പരീക്ഷയുടെ പുതിയ തീയതിയെത്തി, ഇനി അധികം ദിവസമില്ല
ഗേറ്റ് പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ gate2026.iitg.ac.in സന്ദർശിക്കുക.
- ഹോംപേജിൽ, “ആപ്ലിക്കേഷൻ പോർട്ടൽ” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ വ്യക്തിഗത, അക്കാദമിക്, വിശദാംശങ്ങൾ നൽകുക.
- ആവശ്യമായ രേഖകൾ സമർപ്പിക്കുക. ശേഷം രജിസ്രട്രേഷൻ നടപടികൾ പൂർത്തിയാകുന്നതാണ്.
എംബിഎ, മറ്റ് മാനേജ്‌മെന്റ് പ്രോഗ്രാമുകൾക്ക് ഇന്ത്യയിലെ മികച്ച കോളേജുകൾ ഏതെല്ലാം?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബാംഗ്ലൂർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ലഖ്‌നൗ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, മുംബൈ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കൽക്കട്ട
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻഡോർ
മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്
എക്സ്എൽആർഐ – സേവ്യർ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്