SSC CGL 2025: മാറ്റിവച്ച സിജിഎല്‍ പരീക്ഷയുടെ പുതിയ തീയതിയെത്തി, ഇനി അധികം ദിവസമില്ല
SSC CGL 2025 Re Exam: കാൻഡിഡേറ്റ് ഫീഡ്‌ബാക്ക് പോർട്ടൽ വഴി കമ്മീഷന് 18000-ലധികം അപേക്ഷകൾ ലഭിച്ചു. ചില ഉദ്യോഗാർത്ഥികൾ സാങ്കേതിക തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പരിശോധിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. ആന്‍സര്‍ കീ ഒക്ടോബര്‍ 15ന് പുറത്തുവിടും.
മാറ്റിവച്ച എസ്എസ്‌സി സിജിഎല്‍ 2025 പരീക്ഷ ഒക്ടോബര്‍ 14ന് നടത്തും. സെപ്തംബര്‍ 26ന് മുംബൈയിലുണ്ടായ തീപിടിത്തം മൂലം പരീക്ഷ തടസപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് വീണ്ടും പരീക്ഷ നടത്തുന്നത്. തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കേന്ദ്രത്തിൽ ഒഴികെ എല്ലായിടത്തും പരീക്ഷ വിജയകരമായി നടത്താനായെന്ന് കമ്മീഷന്‍ അവകാശപ്പെട്ടു. ഏകദേശം 28 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഏകദേശം 13.5 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി. 126 സിറ്റികളിലെ 25 കേന്ദ്രങ്ങളില്‍ ആകെ 45 ഷിഫ്റ്റുകളില്‍ പരീക്ഷ സംഘടിപ്പിച്ചു. 15 ദിവസം പരീക്ഷ നീണ്ടുനിന്നു.
കാൻഡിഡേറ്റ് ഫീഡ്‌ബാക്ക് പോർട്ടൽ വഴി കമ്മീഷന് 18000-ലധികം അപേക്ഷകൾ ലഭിച്ചു. ചില ഉദ്യോഗാർത്ഥികൾ സാങ്കേതിക തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പരിശോധിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. ആന്‍സര്‍ കീ ഒക്ടോബര്‍ 15ന് പുറത്തുവിടും. ഇതോടൊപ്പം ഒബ്ജക്ഷന്‍ വിന്‍ഡോയും ഓപ്പണാകും.




പരിശോധനകള്‍ക്ക് ശേഷം സാങ്കേതിക തടസം ബാധിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി പരീക്ഷ വീണ്ടും ഷെഡ്യൂള്‍ ചെയ്തു. പരീക്ഷാ തീയതി മാറ്റുന്നതിനുള്ള അപേക്ഷകളും പരിഗണിച്ചു. ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ചതായും കമ്മീഷന്‍ അറിയിച്ചു.
ചില ക്രമക്കേടുകളും കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടു. വ്യാജ പിഡബ്ല്യുബിഡി രേഖകൾ നിർമ്മിക്കുകയും സൈക്രൈബുകളെ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ചിലരെ പിടികൂടി.