GATE 2026 Registrations: ഇനിയും രജിസ്റ്റർ ചെയ്തില്ലേ! ഗേറ്റ് രജിസ്ട്രേഷൻ നാളെ അവസാനിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
GATE 2026 Registrations End Date: ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് 2026-ന് അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ IIT GATE-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ gate2026.iitg.ac.in-ൽ അപേക്ഷ സമർപ്പിക്കാം. അതേസമയം, ഉദ്യോഗാർത്ഥികൾക്ക് ഫൈനോട് കൂടി ഒക്ടോബർ ഒമ്പത് വരെ അപേക്ഷിക്കാം.
ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗേറ്റ് 2026-ന്റെ രജിസ്ട്രേഷൻ നാളെ അവസാനിക്കും. ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് 2026-ന് അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ IIT GATE-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ gate2026.iitg.ac.in-ൽ അപേക്ഷ സമർപ്പിക്കാം. അതേസമയം, ഉദ്യോഗാർത്ഥികൾക്ക് ഫൈനോട് കൂടി ഒക്ടോബർ ഒമ്പത് വരെ അപേക്ഷിക്കാം.
സ്ത്രീകൾ/എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാർക്ക് (ഒരു പരീക്ഷാ പേപ്പറിന്) 1000 രൂപയാണ് അപേക്ഷാ ഫീസ്. വിദേശ പൗരന്മാർ ഉൾപ്പെടെയുള്ള മറ്റെല്ലാ ഉദ്യോഗാർത്ഥികൾക്കും (ഒരു പരീക്ഷാ പേപ്പറിന്) 2000 രൂപയാണ് അപേക്ഷാ ഫീസായി സമർപ്പിക്കേണ്ടത്. 2026 ഫെബ്രുവരി 7, 8, 14, 15 തീയതികളിലാണ് ഗേറ്റ് പരീക്ഷ നടക്കുക. പരീക്ഷാ ഫലം 2025 മാർച്ച് 19ഓടുകൂടി പ്രഖ്യാപിക്കും.
Also Read: ഒന്നല്ല നിരവധി ഒഴിവുകൾ; ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ സുവർണാവസരം
അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ
വിദ്യാർത്ഥിയുടെ ഫോട്ടോ
വിദ്യാർത്ഥിയുടെ ഒപ്പ്
സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖയുടെ (ഐഡി) സ്കാൻ ചെയ്ത പകർപ്പ്
ആവശ്യമെങ്കിൽ, വിഭാഗം (എസ്‌സി/എസ്ടി) സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത പകർപ്പ്, PDF ഫോർമാറ്റിൽ
ആവശ്യമെങ്കിൽ, UDID (മുൻഗണന)/പിഡബ്ല്യുഡി സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത പകർപ്പ്, PDF ഫോർമാറ്റിൽ
അപേക്ഷി സമർപ്പിക്കേണ്ട ഘട്ടങ്ങൾ
gate2026.iitg.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഹോം പേജിൽ, ഗേറ്റ് 2026-ന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക.
രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ നൽകുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.