SBI Clerk Exam 2025: എസ്‌ബിഐ മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ; അറിയേണ്ട കാര്യങ്ങൾ ഇതാ
SBI Clerk 2025 Mains Exam Date: മെയിൻസ് പരീക്ഷ പാസ്സാകുന്ന ഉദ്യോഗാർത്ഥികൾ ഭാഷാ പ്രാവീണ്യ പരീക്ഷക്ക് ഹാജരാകേണ്ടതുണ്ട്. ഉദ്യോഗാർത്ഥി അപേക്ഷിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് ഈ പരീക്ഷയിലൂടെ വിലയിരുത്തപ്പെടും. അന്തിമ തിരഞ്ഞെടുപ്പിന് ഈ പരീക്ഷ പാസായേ മതിയാകൂ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്കുള്ള മെയിൻസ് പരീക്ഷ ഉടൻ. 6589 ഒഴിവുകളിലേക്കാണ് നിയമനം. പ്രിലിംസ് പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് മെയിൻസ് പരീക്ഷയെഴുതാം. 2025 നവംബറിൽ മെയിൻസ് പരീക്ഷ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് പരീക്ഷയെഴുതാൻ കാത്തിരിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട തീയതികൾ ഉടൻ തന്നെ എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിക്കും.
മുൻകാല ട്രെൻഡുകൾ കണക്കിലെടുത്താൽ, മെയിൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് എസ്‌ബിഐയുടെ ഔദ്യോഗിക പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ തീയതി, റിപ്പോർട്ടിംഗ് സമയം, പരീക്ഷയുടെ വിശദാംശങ്ങൾ, പരീക്ഷാ കേന്ദ്രം തുടങ്ങിയ എല്ലാ വിവരങ്ങളും അഡ്മിറ്റ് കാർഡിൽ ഉണ്ടായിരിക്കുന്നതാണ്.
Also Read: ഇനിയും രജിസ്റ്റർ ചെയ്തില്ലേ! ഗേറ്റ് രജിസ്ട്രേഷൻ നാളെ അവസാനിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
മെയിൻസ് കഴിഞ്ഞാൽ അടുത്തതായി എന്ത്?
മെയിൻസ് പരീക്ഷ പാസ്സാകുന്ന ഉദ്യോഗാർത്ഥികൾ ഭാഷാ പ്രാവീണ്യ പരീക്ഷക്ക് ഹാജരാകേണ്ടതുണ്ട്. ഉദ്യോഗാർത്ഥി അപേക്ഷിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് ഈ പരീക്ഷയിലൂടെ വിലയിരുത്തപ്പെടും. അന്തിമ തിരഞ്ഞെടുപ്പിന് ഈ പരീക്ഷ പാസായേ മതിയാകൂ.
200 മാർക്കിൻ്റെ 190 ചോദ്യങ്ങളാണ് മെയിൻസ് പരീക്ഷയിൽ ഉണ്ടായിരിക്കുക. ചോദ്യപേപ്പറിൽ ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ടിരുന്നു.