AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SSC Exam Reforms: ഇനി പഴയതുപോലെയല്ല; എസ്എസ്‌സി പരീക്ഷകളില്‍ വന്‍ പരിഷ്‌കാരം

SSC Announces Reforms to Make Exams More Transparent: ഉദ്യോഗാർത്ഥികളുടെ പരാതി വേഗത്തിൽ പരിഹരിക്കുന്നതിനായി ഓൺലൈൻ ഫീഡ്‌ബാക്ക്, പരാതി പരിഹാര പോർട്ടലും ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ സേവനത്തിന് പുറമേയാണിത്

SSC Exam Reforms: ഇനി പഴയതുപോലെയല്ല; എസ്എസ്‌സി പരീക്ഷകളില്‍ വന്‍ പരിഷ്‌കാരം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻImage Credit source: Social Media
jayadevan-am
Jayadevan AM | Published: 05 Oct 2025 16:42 PM

രീക്ഷകളില്‍ വന്‍ പരിഷ്‌കാരവുമായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി). പരീക്ഷയ്ക്ക് ശേഷം ഉദ്യോഗാർത്ഥികൾക്ക് അവരുടെ ചോദ്യപേപ്പറുകൾ, നല്‍കിയ ഉത്തരങ്ങള്‍, ശരിയായ ഉത്തരങ്ങൾ എന്നിവ കാണാനാകും. ഈ മാസം മുതല്‍ നടത്തുന്ന പരീക്ഷകളില്‍ ഈ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തിലാകും. പരീക്ഷാ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം. ഉദ്യോഗാര്‍ത്ഥികള്‍ തെളിവുസഹിതം ആന്‍സര്‍ കീ ചലഞ്ച് ചെയ്യുന്നതിനും, പകര്‍പ്പുകള്‍ സൂക്ഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മള്‍ട്ടി ഷിഫ്റ്റ് പരീക്ഷകളില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.

തിരഞ്ഞെടുത്ത മുൻകാല ചോദ്യപേപ്പറുകൾ ഔദ്യോഗിക സാമ്പിൾ സെറ്റുകളായി പതിവായി പ്രസിദ്ധീകരിക്കാനും എസ്എസ്‌സി തീരുമാനിച്ചു. വരാനിരിക്കുന്ന പരീക്ഷകളുടെ രഹസ്യസ്വഭാവം പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം, ഉദ്യോഗാർത്ഥികൾക്ക് ആധികാരിക പഠന സാമഗ്രികൾ നൽകാനും ഇത് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉത്തരസൂചികകൾക്കുള്ള ഫീസ് കുറയ്ക്കാനും തീരുമാനമായി. ഓരോ ചോദ്യത്തിനും 100 രൂപയായിരുന്നത് അമ്പതായി കുറച്ചു.

Also Read: RRB NTPC UG Result 2025: ആര്‍ആര്‍ബി എന്‍ടിപിസി ഫലപ്രഖ്യാപനം ഉടനെ; പുതിയ സൂചനകള്‍

ഉദ്യോഗാർത്ഥികളുടെ പരാതി വേഗത്തിൽ പരിഹരിക്കുന്നതിനായി ഓൺലൈൻ ഫീഡ്‌ബാക്ക്, പരാതി പരിഹാര പോർട്ടലും ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ സേവനത്തിന് പുറമേയാണിത്. തുല്യ ശതമാനത്തിലുള്ള നോർമലൈസേഷനും നടപ്പിലാക്കും.

സുരക്ഷാ നടപടികളും കര്‍ശനമാക്കി. ആള്‍മാറാട്ട ശ്രമങ്ങളടക്കം തടയുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷന്‍ നേരത്തെ നടപ്പിലാക്കിയിരുന്നു. പരീക്ഷാ നിരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്നും നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ കേന്ദ്രങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.