Sabarimala Job Opportunity 2025: ശബരിമലയില്‍ ജോലി, 18 വയസിന് മുകളിലുള്ള ഹൈന്ദവ പുരുഷന്മാര്‍ക്ക് അവസരം
Daily wage employment opportunities in Sabarimala: ഫോട്ടോ, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന പ്രദേശത്തെ എസ്‌ഐ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ്, മതം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാറിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്
ശബരിമലയില്‍ ദിവസവേതാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അവസരം. ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 18-65 പ്രായപരിധിയിലുള്ള ഹിന്ദുക്കളായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഫോട്ടോ, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന പ്രദേശത്തെ എസ്‌ഐ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ്, മതം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാറിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ‘ചീഫ് എഞ്ചിനീയര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം-695003’ എന്ന വിലാസത്തില്‍ അപേക്ഷ ലഭ്യമാക്കണം. www.travancoredevaswomboard.org എന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ അപേക്ഷാ ഫോറത്തിന്റെ മാതൃക ലഭിക്കും. ചീഫ് എഞ്ചിനീയറുടെ ഓഫീസിലും, വിവിധ ഗ്രൂപ്പ് ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡുകളിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫോറത്തിന്റെ നിശ്ചിത മാതൃകയില്‍ അപേക്ഷ തയ്യാറാക്കണം. പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം. വിശദാംശങ്ങള്‍ക്ക് 91889 11707 എന്ന നമ്പറില്‍ ബന്ധപ്പെടാം.




അപേക്ഷാ ഫോറത്തില്‍ വ്യക്തമാക്കേണ്ടവ
- പേര്
- വയസ്, ജനനത്തീയതി
- മതം
- മേല്‍വിലാസം
- ഫോണ്‍ നമ്പര്‍
- പിതാവിന്റെ/മാതാവിന്റെ പേര്
- ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടോ?
- ആധാര്‍ നമ്പര്‍
- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍
- മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍
- പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ വിവരം
- മുമ്പ് ശബരിമലയില്‍ ജോലി ചെയ്തിട്ടുണ്ടോ?
- മുമ്പ് സേവന കാലയളവില്‍ ശിക്ഷാ നടപടികള്‍ നേരിട്ടിട്ടുണ്ടോ?
എങ്ങനെ അപേക്ഷിക്കാം?
www.travancoredevaswomboard.org എന്ന വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിക്കുക. അതേ നോട്ടിഫിക്കേഷനില്‍ നല്‍കിയിട്ടുള്ള ഫോറത്തിന്റെ മാതൃകയില്‍ അപേക്ഷ കൃത്യമായി പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ‘ചീഫ് എഞ്ചിനീയര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം-695003’ എന്ന വിലാസത്തില്‍ അയയ്ക്കുക.